അമ്പലത്തിലെ പണം മുഖ്യമന്ത്രിയ്ക്ക് എന്തിന്..! അച്ഛനു പിന്നാലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപിയുടെ മകനും; ക്ഷേത്രത്തിലെ പണം എടുത്തിട്ടേയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

അമ്പലത്തിലെ പണം മുഖ്യമന്ത്രിയ്ക്ക് എന്തിന്..! അച്ഛനു പിന്നാലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപിയുടെ മകനും; ക്ഷേത്രത്തിലെ പണം എടുത്തിട്ടേയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ക്ഷേത്രങ്ങളിലെ പണം സർക്കാർ എടുത്തു വിനിയോഗിക്കുന്നതായുള്ള ഹൈന്ദവ സംഘടനകളുടെ ആരോപണങ്ങൾ വീണ്ടും സജീവമാക്കി സുരേഷ് ഗോപി എം.പിയും മകൻ ഗോകുൽ സുരേഷും…! ഗുരുവായൂർ ദേവസ്വത്തിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കൊറോണക്കാലത്ത് അഞ്ചു കോടി രൂപ സംഭാവനയായി നൽകിയിരുന്നു. ഇതേച്ചൊല്ലി വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടകൾ ഉയർത്തിയ ആരോപണങ്ങളാണ് ഇപ്പോൾ സുരേഷ് ഗോപി എം.പിയും മകനും അടക്കമുള്ളവർ ഏറ്റെടുത്തിരിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. മുസ്ലിം പള്ളി ആയാലും, അമ്പലം ആയാലും, ക്രിസ്ത്യൻ പള്ളി ആയാലും ഇത് തെറ്റാണ്. പള്ളികളിൽ നിന്നും മോസ്‌ക്കുകളിൽ സർക്കാർ പണം സ്വീകരിച്ചോ.??’ എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഗോകുൽ സുരേഷ് ചോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രങ്ങളിലെ പണം സർക്കാർ എടുക്കുകയാണ് എന്ന പ്രചാരണത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി. സർക്കാർ ഇത്തരത്തിൽ ഒരു ക്ഷേത്രത്തിന്റെയും ഫണ്ട് എടുത്തിട്ടില്ലെന്നും, സർക്കാർ ഫണ്ട് അങ്ങോട്ടു നൽകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.