സിവില്‍ സപ്ലൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ യെല്ലോ; പരിശോധനയിൽ കുടുങ്ങിയത് 280 പേർ
ആലപ്പുഴ: സിവില്‍ സപ്ലൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ യെല്ലോ’ പരിശോധനയിൽ കുടുങ്ങിയത് 280 പേർ. മുന്‍ണനാ കാര്‍ഡുകള്‍ അര്‍ഹതയില്ലാതെ കൈവശം വെച്ച് സൗജന്യ റേഷനും, ചികിത്സയുമടക്കമുള്ള ആനുകൂല്യങ്ങള്‍ സ്വന്തമാക്കിയിരുന്നവർക്കെതിരെ നടപടി.
ഇവരെ പൊതു വിഭാഗത്തിലേക്ക് മാറ്റിയതിനു പുറമേ, ഇതുവരെ വാങ്ങിയ റേഷന്‍ ധാന്യത്തിന്റെ വിലയും ഈടാക്കും. സെപ്തംബര്‍ 18ന് ആരംഭിച്ച പരിശോധന ഒരു മാസം പിന്നിട്ടപ്പോള്‍, 2.34 ലക്ഷം രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. കുടുങ്ങിയ എല്ലാവരും പിഴത്തുക നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ തുക ഈടാക്കും.
സര്‍ക്കാര്‍ ജീവനക്കാരും ആഡംബര വാഹനങ്ങളുടെ ഉടമകളും അനര്‍ഹമായി ബി.പി.എല്‍ പട്ടികയില്‍ കടന്ന് കൂടിയിട്ടുണ്ട്. ഇത്തരക്കാര്‍ കാര്‍ഡ് തിരികെ എത്തിച്ച് പൊതുവിഭാഗത്തിലേക്ക് മാറാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് മുൻപ് സമയം അനുവദിച്ചിരുന്നു. എന്നിട്ടും ഒളിഞ്ഞിരുന്നവര്‍ക്കാണ് പിടിവീണത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്പലപ്പുഴ: 31,200, ചേര്‍ത്തല: 75,419, കുട്ടനാട്: 31,969, മാവേലിക്കര: 42,251, കാര്‍ത്തികപ്പള്ളി: 20,000, ചെങ്ങന്നൂര്‍: 32,257 പിഴത്തുക താലൂക്ക് തലത്തില്‍ കണ്ടെത്തിയത്.
അമ്പലപ്പുഴ: 86, ചേര്‍ത്തല: 31, കുട്ടനാട്: 35, മാവേലിക്കര: 49, കാര്‍ത്തികപ്പള്ളി: 76 അനര്‍ഹമെന്ന് കണ്ടെത്തിയ 280 കാര്‍ഡുകള്‍
ഓപ്പറേഷന്‍ യെല്ലോ ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. അവസരം നല്‍കിയിട്ടും പൊതുവിഭാഗത്തിലേക്ക് മടങ്ങാതെ അഴിമതി കാണിച്ച കാര്‍ഡുടമകള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്