പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ; ത്രിപുരയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ റദ്ദാക്കി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇതേ തുടർന്ന് ത്രിപുരയിൽ 48 മണിക്കൂർ നേരത്തേക്ക് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. എന്നാൽ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്ന് ത്രിപുര സർക്കാർ അറിയിച്ചു.
ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നിരിക്കുന്നത്. ഗോത്ര വർഗക്കാരും ഗോത്രേതരരും തമ്മിൽ സംഘർഷം ഉണ്ടായെന്ന അഭ്യൂഹത്തെ തുടർന്ന് നിരവധി മേഖലകളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുപുറമെ ആസാം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാകുന്നുണ്ട്. ആസാമിൽ വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത 11 മണിക്കൂർ ബന്ദിൽ പരക്കെ ആക്രമണങ്ങൾ ഉണ്ടായി. നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ അടക്കം നിരവധി സംഘടനകളും രാഷ്ട്രീയപാർട്ടികളും ബന്ദിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.