play-sharp-fill

ത്രിപുരയിൽ സിപിഎം കോൺഗ്രസ് സീറ്റ് ധാരണയായി;43 ഇടത്ത് സി പി എമ്മും 17 സീറ്റിൽ കോൺഗ്രസ്സും ; മുൻ മുഖ്യമന്ത്രി മണിക് സർക്കാർ മത്സരിക്കുന്നില്ല

സ്വന്തം ലേഖകൻ അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം – കോൺഗ്രസ് സീറ്റ് ധാരണയായി. സിപിഎം 43 സീറ്റിൽ മത്സരിക്കും. കോൺഗ്രസ് 13 സീറ്റിലാണ് മത്സരിക്കുക. ആകെ 60 സീറ്റുകളിലേക്കാണ് മത്സരം. പങ്കാളിത്ത പെൻഷൻ മാറ്റി പഴയ പെൻഷൻ രീതിയിലേക്ക് തിരികെ പോകുമെന്നാണ് സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർ വോട്ടെടുപ്പിൽ നിർണായക ശക്തിയാണ്. ഇവരുടെ വോട്ട് ഉറപ്പിക്കാനാണ് പങ്കാളിത്ത പെൻഷൻ രീതി ഉപേക്ഷിക്കുമെന്ന് പറയുന്നതിലൂടെ സി.പി.എം ശ്രമം. ദശാബ്ദങ്ങളുടെ വൈരം മറന്നാണ് തെരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ ഇടതുമുന്നണിയും […]

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ; ത്രിപുരയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ റദ്ദാക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇതേ തുടർന്ന് ത്രിപുരയിൽ 48 മണിക്കൂർ നേരത്തേക്ക് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. എന്നാൽ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്ന് ത്രിപുര സർക്കാർ അറിയിച്ചു. ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നിരിക്കുന്നത്. ഗോത്ര വർഗക്കാരും ഗോത്രേതരരും തമ്മിൽ സംഘർഷം ഉണ്ടായെന്ന അഭ്യൂഹത്തെ തുടർന്ന് നിരവധി മേഖലകളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിനുപുറമെ ആസാം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാകുന്നുണ്ട്. ആസാമിൽ വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത 11 […]