Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ചത് ആരുടെയും നിർദേശപ്രകാരമല്ലെന്നും ആവേശത്തിൽ ചെയ്തു പോയതെന്നും പുതൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ സെന്തിൽ. “പശ തേച്ച് ഒട്ടിച്ചിട്ടില്ല, നനഞ്ഞ പോസ്റ്റർ ഗ്ലാസിൽ പതിച്ചതാണ്. പൊലീസ് അപ്പോൾ തന്നെ പോസ്റ്റർ നീക്കിച്ചു”, സെന്തിൽ പറഞ്ഞു.

ഇന്നലെ ഷൊർണൂർ സ്റ്റേഷനിൽ ട്രെയിനിനു സ്വീകരണം നൽകുന്നതിനിടെയാണ് ബോഗിയിലെ ഗ്ലാസിൽ കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്റ്റർ പതിപ്പിച്ചത്. വന്ദേഭാരതിന് ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ പോരാടിയ വി കെ ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് അറിയില്ലെന്നും തന്റെ അറിവോ സമ്മതമോ ഇക്കാര്യത്തിൽ ഇല്ലെന്നും ശ്രീകണ്ഠൻ പ്രതികരിച്ചു. ട്രെയിൻ സ്റ്റേഷനിലേക്ക് വരുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. മഴവെള്ളത്തിൽ പോസ്റ്റർ നനച്ച് ട്രെയിനിന്റെ മുകളിൽവെച്ച് ഫോട്ടോ എടുക്കുകയായിരുന്നു.

ആയിരത്തിലധികം പ്രവർത്തകരുണ്ടായിരുന്നു. വേണമെങ്കിൽ എന്റെ ഫോട്ടോ ട്രെയിനിലുടനീളം വെക്കാമായിരുന്നില്ലേ. അങ്ങനെ ഒരു ദുരുദ്യേശവുമില്ല. ട്രെയിൻ വന്നപ്പോൾ അഭിവാദ്യം അർപ്പിക്കാനെത്തിയതാണ്. ആരോ ഇത് മനഃപൂർവ്വം ചെയ്തതാണ്. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ല. അദ്ദേഹം പറഞ്ഞു.