കൊളസ്ട്രോള്‍ കുറയ്ക്കണോ …. ; ഉയർന്ന കൊളസ്ട്രോള്‍, ധമനികളിലെ തടസ്സം എന്നിവ ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇവയൊക്കെ

കൊളസ്ട്രോള്‍ കുറയ്ക്കണോ …. ; ഉയർന്ന കൊളസ്ട്രോള്‍, ധമനികളിലെ തടസ്സം എന്നിവ ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇവയൊക്കെ

Spread the love

സ്വന്തം ലേഖകൻ

കാലിലും, കയ്യിലും അനുഭവപ്പെടുന്ന മരവിപ്പ് കൊളസ്‌ട്രോള്‍ മൂലമാണ് ഉണ്ടാകുന്നത്. കൊളസ്‌ട്രോള്‍ കൂടിയാല്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

മോശം കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ശരീരത്തില്‍ കൂടുമ്പോള്‍ അത് ധമനികളില്‍ അടിഞ്ഞുകൂടുകയും ഫലകങ്ങള്‍ അഥവാ പ്ലാക്ക് ഉണ്ടാക്കുകയും ചെയ്യും. ഈ ഫലകങ്ങള്‍ രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ഭക്ഷണങ്ങള്‍ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അത്തരത്തില്‍ ഉയർന്ന കൊളസ്ട്രോള്‍, ധമനികളിലെ തടസ്സം എന്നിവ ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഓട്സ്

ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ബീറ്റാ ഗ്ലൂക്കനും മറ്റ് പോഷകങ്ങളും അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ധാന്യങ്ങള്‍

മുഴുധാന്യങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി പോലെയുള്ള മുഴുധാന്യങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട് പോലെയുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഫാറ്റി ഫിഷ്

ഫാറ്റി ഫിഷാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

നട്ട്സ്

നട്സാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ നട്സ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി വാള്‍നട്സും ബദാം പ്രത്യേകമായി കഴിക്കുക.

അവക്കാഡോ

അവക്കാഡോയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ഇവ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും എച്ച്‌ഡിഎല്‍ അഥവാ നല്ല കൊളസ്‌ട്രോളിന്‍റെ അളവ് കൂട്ടുന്നതിനും സഹായിക്കും. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഹൃദയാരോഗ്യത്തിന്‍റെ ആരോഗ്യത്തിനും അവക്കാഡോ കഴിക്കുന്നത് ഏറെ നല്ലതാണ്.

ബെറി പഴങ്ങള്‍

ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവയിലെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പയർ വർഗ്ഗങ്ങള്‍

പയറു വര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഇലക്കറി

ഇലക്കറികളാണ് ഒമ്ബതാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറവും ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും മറ്റും ധാരാളം അടങ്ങിയതുമായ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഫൈബർ പച്ചക്കറി

വെണ്ടയ്ക്ക, വഴുതനങ്ങ തുടങ്ങിയ ഫൈബര്‍ അടങ്ങിയ പച്ചക്കറികളും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.