തിരൂരിൽ ഒരു കുടുംബത്തിലെ ആറു കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹങ്ങൾ സംസ്‌കരിച്ചു; മരണങ്ങളിൽ സംശയം തോന്നിയ അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്

തിരൂരിൽ ഒരു കുടുംബത്തിലെ ആറു കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹങ്ങൾ സംസ്‌കരിച്ചു; മരണങ്ങളിൽ സംശയം തോന്നിയ അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പും തിരൂരിലെ ഒരു കുടുംബത്തിലെ ആറു കുട്ടികൾ ഒമ്പത് വർഷത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തറമ്മൽ റഫീഖ്-സബ്‌ന ദമ്പതികളുടെ മക്കളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആറാമത്തെ കുട്ടി മരിച്ചത്.  93 ദിവസമായിരുന്നു പ്രായം.

മരണങ്ങളിൽ സംശയം തോന്നിയ അയൽവാസികളാണ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ഒരു വയസിന് താഴെയുള്ളപ്പോഴാണ് അഞ്ച് കുട്ടികളുടെയും മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കുട്ടി മരിച്ചത് നാലര വയസിൽ. അതേസമയം, പോസ്റ്റ്‌മോർട്ടം നടത്താതെയാണ് മൃതദേഹങ്ങളൊക്കെ സംസ്‌കരിച്ചത്. 2010ലാണ് ആദ്യ മരണം സംഭവിച്ചത്. മരണകാരണം അപസ്മാരമാണെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറയുന്നത്.