അരഞ്ഞാണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിന്റെ പകതീർക്കാൻ നാല് വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം ; യുവതിക്ക് ജീവപര്യന്തം തടവും പിഴയും

അരഞ്ഞാണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിന്റെ പകതീർക്കാൻ നാല് വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം ; യുവതിക്ക് ജീവപര്യന്തം തടവും പിഴയും

സ്വന്തം ലേഖകൻ

തൃശൂർ : അരഞ്ഞാണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിന്റെ പകതീർക്കാൻ നാല് വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിക്ക് ജീവപര്യന്തം തടവും പിഴയും. തൃശൂർ പുതുക്കാട് പാഴായിയിൽ നാലുവയസ്സുകാരി മേബ കൊല്ലപ്പെട്ട സംഭവത്തിലാണ് ബന്ധുവായ പ്രതിയായ ഷൈലജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് ഇതിനോടൊപ്പം അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.

2016 ഒക്ടോബർ പതിമൂന്നിനായിരുന്നു രഞ്ജിത്തിന്റെയും നീഷ്മയുടെയും മകളായ നാലുവയസ്സുകാരി മേബ കൊല്ലപ്പെടുന്നത്. വീട്ടിൽ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ മേബ അപ്രത്യക്ഷമാകുകയായിരുന്നു. അവസാനം കുഞ്ഞിനെ കണ്ടത് ബന്ധുവായ ഷൈലജയോടൊപ്പമാണെന്ന വെളിപ്പെടുത്തലാണ് നിർണായകമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാർ ചോദിച്ചപ്പോൾ കുഞ്ഞിനെ ബംഗാളികൾ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഷൈലജയുടെ വിശദീകരണം.തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പുഴയിൽ പൊങ്ങിയപ്പോഴാണ് കുഞ്ഞിന്റെ മരണം നാടറിയുന്നത്.

മേബയുടെ അരഞ്ഞാണം ഒരിക്കൽ മോഷണം പോയിരുന്നു. അന്ന് ഷൈലജ വീട്ടിൽ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. കട്ടത് ഷൈലജയാണെന്ന് കുടുംബാംഗങ്ങൾ സംശയിച്ചിരുന്നു.അതോടെ കുടുംബ വീട്ടിൽ കയറരുതെന്ന വിലക്കും ഷൈലജക്ക് വിലക്കും വന്നു. ഇതു ഷൈലജയുടെ മനസിൽ പകയായി. ബന്ധു മരിച്ചതിന്റെ പേരിലാണ് പിന്നീട് ഷൈലജ ഈ വീട്ടിലെത്തുന്നത്. അങ്ങനെയാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം, ആരുമറിയാതെ കുട്ടിയെ വീടിന് പിന്നിലെ പുഴയുടെ സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കുഞ്ഞിനെ പുഴയിലേക്ക് എറിയുകയായിരുന്നു.തൊട്ടുപിന്നാലെ, അമ്മ നീഷ്മ ഷൈലജയുടെ അടുത്തെത്തി കുഞ്ഞിനെ തിരക്കിയപ്പോൾ ബംഗാളികൾ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു പറഞ്ഞത്.പൊലീസിനു മുൻപിൽ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട് കോടതിയിൽ നിരപരാധിയാണെന്ന് പറഞ്ഞു.

മേബയുടെ അച്ഛനും അമ്മയും ഓസ്‌ട്രേലിയയിൽ ജോലിക്കാരാണ്. എഫ്‌ഐആറിൽ ആദ്യ മൊഴി നൽകിയ, കേസിലെ പ്രധാന സാക്ഷി കൂടിയായ കുട്ടിയുടെ അച്ഛൻ രഞ്ജിത്തിനെ പ്രോസിക്യൂഷന് വിസ്തരിക്കേണ്ടതുണ്ടായിരുന്നു. തുടർന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ എംബസി ഓഫീസിലിരുന്നാണ് രഞ്ജിത് തൃശൂരിലെ ജഡ്ജിക്ക് മൊഴി നൽകിയത്. എന്നാൽ കുഞ്ഞിനെ പുഴയിൽ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു. ഇതോടെ നിയമപരമായി കുറ്റം തെളിയിക്കാൻ ‘ലാസ്റ്റ് സീൻ തിയറി’യാണ് ഉപയോഗിച്ചത്.

Tags :