കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്തെ മുറിവ് പീഡനം കാരണമാവാം; തുടയെല്ലിനും പൊട്ടല്‍; ഏറെ നാളുകളായി പട്ടിണിയിലായിരിക്കാം എന്നും സൂചന; മൂവാറ്റുപുഴയിലെ അസം സ്വദേശിയുടെ കുഞ്ഞിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്തെ മുറിവ് പീഡനം കാരണമാവാം; തുടയെല്ലിനും പൊട്ടല്‍; ഏറെ നാളുകളായി പട്ടിണിയിലായിരിക്കാം എന്നും സൂചന; മൂവാറ്റുപുഴയിലെ അസം സ്വദേശിയുടെ കുഞ്ഞിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍

കോട്ടയം: ക്രൂരമായി പീഡിപ്പിക്കപ്പെട്ട ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന കുഞ്ഞിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ കാര്യമായ മുറിവുകളുണ്ട്. കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്തെ പൊട്ടല്‍ പീഡനം മൂലമാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തുടയെല്ല് പൊട്ടിയ നിലയിലാണ്. എന്നാല്‍ ഇത് ശുചിമുറിയില്‍ വീണു പൊട്ടിയതെന്നാണ് മാതാപിതാക്കളുടെ പക്ഷം. നാളുകളായി പട്ടിണിയിലായിരുന്ന നാലര വയസുകാരിയായ കുട്ടിക്ക് പത്ത് കിലോ മാത്രമാണ് തൂക്കം. ഏതാനും നാളായി പട്ടിണിയിലാണെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തല്‍.

മൂവാറ്റുപുഴ പെരുമറ്റത്ത് വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിയുടെ ആദ്യ ഭാര്യയിലുള്ള കുട്ടിക്കാണു പരുക്കേറ്റത്. പനിയും ഛര്‍ദിയും മൂലമാണ് കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസം സ്വദേശിയുടെ മൂന്നര വയസ്സുള്ള രണ്ടാമത്തെ കുട്ടിക്കും വയറു വേദനയും അസ്വസ്ഥതകളും ഉണ്ട്. ഈ കുട്ടിയെയും പരിശോധനയ്ക്കു വിധേയമാക്കി. നാലര വയസ്സുകാരിക്കും അനുജത്തിക്കും വയറു വേദന അനുഭവപ്പെടാറുണ്ടായിരുന്നു എന്നാണു പിതാവിന്റെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിന്റെ പൊട്ടിയ കുടല്‍ ഭാഗം കൊളോസ്റ്റമി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. മുറിവുണങ്ങുന്നതിനും പനി നിയന്ത്രിക്കുന്നതിനുമുള്ള ചികിത്സയാണു നല്‍കുന്നത്. എങ്ങനെയാണ് പരുക്കെന്നു സ്ഥിരീകരിച്ചിട്ടില്ല. സി.ടി.സ്‌കാന്‍ പരിശോധനയിലാണ് ആന്തരികാവയവങ്ങളിലെ മുറിവു കണ്ടത്. വീഴ്ചയിലെ ആഘാതം മൂലവും ആന്തരികാവയവങ്ങളില്‍ ക്ഷതമുണ്ടായി അണുബാധ ഉണ്ടാകാം. പരിശോധനയില്‍ കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്ത് പൊട്ടല്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തുടയെല്ല് പൊട്ടിയ നിലയിലുമാണ്. പ്രകൃതിവിരുദ്ധ പീഡനമാണോ എന്നു ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.