അഞ്ച് വിമർശകരെ തിരഞ്ഞെടുക്കു ; അവരുമായി സംവാദത്തിനു തയാറാകൂ ; മോദിയെ വെല്ലുവിളിച്ച് ചിദംബരം

അഞ്ച് വിമർശകരെ തിരഞ്ഞെടുക്കു ; അവരുമായി സംവാദത്തിനു തയാറാകൂ ; മോദിയെ വെല്ലുവിളിച്ച് ചിദംബരം

 

സ്വന്തം ലേഖിക

ദില്ലി: പൗരത്വ നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പി ചിദംബരം. പൗരത്വ നിയമം കൊണ്ട് ആരുടെയും പൗരത്വം നഷ്ടമാവില്ലെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ഇതിനാണ് ചിദംബരം മറുപടി നൽകിയിരിക്കുന്നത്.

മോദി ആദ്യം അദ്ദേഹത്തെ സ്ഥിരമായി വിമർശിക്കുന്നവരെ തിരഞ്ഞെടുക്കുക. അതിന് ശേഷം അവരുമായി സംവാദം നടത്തുക. എന്നാൽ മാത്രമേ പൗരത്വ നിയമത്തിൽ എല്ലാവർക്കും ക്ലാരിറ്റി ഉണ്ടാവൂ എന്നും ചിദംബരം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോദി മുകളിൽ കയറിയിരുന്ന് താഴെയുള്ള ജനങ്ങളെ നിശബ്ദരാക്കുകയാണ്. അദ്ദേഹം അവരിൽ നിന്ന് ചോദ്യങ്ങൾ ആവശ്യപ്പെടുന്നില്ല. അവരുടെ ചോദ്യങ്ങളെയും മോദി ഇഷ്ടപ്പെടുന്നില്ല. പൗരത്വ നിയമം പൗരത്വം നൽകാനുള്ളതാണെന്ന് മോദി പറയുന്നു.

ആരുടെയും പൗരത്വം അതിലൂടെ നഷ്ടമാവില്ല. എന്നാൽ ഞങ്ങളിൽ പലർക്കും എൻപിആർ, എൻആർസി എന്നിവയുമായി ചേർക്കുമ്പോൾ സിഎഎയിലൂടെ പൗരത്വം നഷ്ടമാകുമെന്ന് ഭയപ്പെടുന്നുണ്ടെന്നും ചിദംബരം പറഞ്ഞു.

പൗരത്വ നിയമം കാരണം പലരെയും പൗരൻമാരല്ലാതാക്കുമെന്ന ഭയമുണ്ടെന്നും ചിദംബരം പറയുന്നു. ഇതിനെല്ലാം മോദി മറുപടി നൽകേണ്ടതുണ്ട്. അദ്ദേഹത്തിന് മുന്നിലുള്ള വഴി രൂക്ഷമായി മോദിയെ വിമർശിക്കുന്നവരെ തിരഞ്ഞെടുത്ത് അവരുമായി ചോദ്യോത്തരവേള സംഘടിപ്പിക്കുകയാണ്.

ഈ സംവാദം ജനങ്ങൾ കേൾക്കട്ടെ. അവർ മനസ്സിലാക്കട്ടെ എന്താണ് നടക്കുന്നതെന്ന്. അതിലൂടെ പൗരത്വ നിയമത്തെ കുറിച്ച് അവർ തന്നെ ഒരു നിഗമനത്തിലെത്തുമെന്നും ചിദംബരം പറഞ്ഞു.

അതേസമയം ഈ നിർദേശത്തോട് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു. നേരത്തെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. തീർത്തും വിവേചനപരമായ നിയമമാണ് സിഎഎയെന്നും കമ്മിറ്റി വിലയിരുത്തി. ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന നിയമമാണ് സിഎഎയെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞിരുന്നു.