അഞ്ച് വിമർശകരെ തിരഞ്ഞെടുക്കു ; അവരുമായി സംവാദത്തിനു തയാറാകൂ ; മോദിയെ വെല്ലുവിളിച്ച് ചിദംബരം
സ്വന്തം ലേഖിക ദില്ലി: പൗരത്വ നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പി ചിദംബരം. പൗരത്വ നിയമം കൊണ്ട് ആരുടെയും പൗരത്വം നഷ്ടമാവില്ലെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ഇതിനാണ് ചിദംബരം മറുപടി നൽകിയിരിക്കുന്നത്. മോദി ആദ്യം അദ്ദേഹത്തെ സ്ഥിരമായി വിമർശിക്കുന്നവരെ തിരഞ്ഞെടുക്കുക. അതിന് ശേഷം അവരുമായി സംവാദം നടത്തുക. എന്നാൽ മാത്രമേ പൗരത്വ നിയമത്തിൽ എല്ലാവർക്കും ക്ലാരിറ്റി ഉണ്ടാവൂ എന്നും ചിദംബരം പറഞ്ഞു. മോദി മുകളിൽ കയറിയിരുന്ന് താഴെയുള്ള ജനങ്ങളെ നിശബ്ദരാക്കുകയാണ്. അദ്ദേഹം അവരിൽ നിന്ന് ചോദ്യങ്ങൾ ആവശ്യപ്പെടുന്നില്ല. അവരുടെ ചോദ്യങ്ങളെയും […]