സ്വന്തം ലേഖിക
മീഷോങ് ചുഴലിക്കാറ്റ് ചെന്നൈയെ വെള്ളത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് വെള്ളത്തില്‍ ഒറ്റപ്പെട്ടത്. താരങ്ങളായ വിഷ്ണു വിശാലും കനിഹയും വീട്ടില്‍ വെള്ളം കയറിയിരുന്നതിനാൽ സഹായവും തേടിയിരുന്നു.ഇപ്പോഴിതാ വെള്ളം കയറിയ വീട്ടില്‍ ഒറ്റപ്പെട്ടുപോയ നടന്‍ ആമിര്‍ ഖാനെയും വിഷ്ണു വിശാലിനെയും രക്ഷപ്പെടുത്തിയിരിക്കുകയാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം.
തന്റെ വീട്ടിനുള്ളില്‍ വെള്ളം കയറുന്ന അവസ്ഥയാണെന്നും ജലനിരപ്പ് ഉയരുകയാണെന്നും വെളിപ്പെടുത്തി വിഷ്ണു വിശാല്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. സഹായവും അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ താരത്തിന്റെ രക്ഷയ്‌ക്കെത്തിയത്.ഒപ്പം ആമിര്‍ഖാനും വീട്ടില്‍ അകപ്പെട്ടിരുന്നു.ബോട്ടില്‍ സുരക്ഷിത സ്ഥലത്തേക്കു കൊണ്ടുപോകുന്ന ചിത്രം പങ്കുവച്ചുള്ള വിഷ്ണുവിന്റെ ട്വീറ്റില്‍ ആമിര്‍ ഖാനുമുണ്ട്. അമ്മയുടെ ചികിത്സയുടെ ആവശ്യത്തിനായി താരം ഇപ്പോള്‍ ചെന്നൈയിലായിരുന്നു. ചെന്നൈ കരപ്പക്കത്ത് ആയിരുന്നു താരത്തിന്റെ താമസം. ആമിര്‍ താമസിക്കുന്ന സ്ഥലത്തും വെള്ളം കയറിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റിന് നന്ദി. കാരപ്പാക്കത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതിനകം 3 ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടു. ഇത്തരം പരീക്ഷണ സമയങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മഹത്തായ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം അക്ഷീണം പ്രവര്‍ത്തിക്കുന്ന എല്ലാ ഭരണാധികാരികള്‍ക്കും നന്ദി.” എന്നു പറഞ്ഞാണ് വിഷ്ണു വിശാല്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.