ബസ് സ്റ്റോപ്പിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു: പിറ്റേന്ന് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത് റെയിൽവേ പ്ളാറ്റ്ഫോമിൽ: കടുത്തുരുത്തിയിലെ യുവാവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹത
ക്രൈം ഡെസ്ക്
വൈക്കം: കൊവിഡ് ഭീതി പോലും വകവയ്ക്കാതെ , നാട്ടുകാർ ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ മൃതദേഹം റെയിൽവേ പ്ളാറ്റ്ഫോമിൽ കണ്ടതിൽ അടിമുടി ദുരൂഹത. കടുത്തുരുത്തിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ അവശനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവിനെ
നാട്ടുകാരാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്.
പിറ്റേന്ന് ഇയാളെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
പനിയും ശ്വാസതടസവുമായി ബുന്ധിമുട്ടിയ വിനോദിനെയും ഒപ്പമുണ്ടായിരുന്ന സ്‌ത്രീയെയും ഓട്ടോറിക്ഷാ തൊഴിലാളികളാണ് ആംബുലന്‍സില്‍ വൈക്കം ഗവ. ആശുപത്രിയിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ബുധനാഴ്ച രാവിലെ ഇയാളെ വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തുകയായിരുന്നു. കടുത്തുരുത്തി പൊലീസ് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
മരിച്ചയാളുടെ പേരും വിലാസവും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ബന്ധുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.