‘കരിങ്കല്ല് ചുമന്ന് പണിയെടുത്ത് വന്നിട്ട്, തലയില്‍ വെള്ളം കോരിയൊഴിച്ചിരുന്ന് പഠിച്ചതാണ് സാര്‍’; ഉദ്യോഗാര്‍ത്ഥി വിഷ്ണുവിന്റെ ദൈന്യതയ്ക്ക് മുന്നില്‍ എം.നൗഷാദ് എംഎല്‍എയുടെ ദാർഷ്ട്യം; ‘ഷാനീ.. ഒന്നുകില്‍ മിണ്ടാതിരിക്കാന്‍ പറ.. അല്ലെങ്കില്‍ വീണ്ടും മിണ്ടാതിരിക്കാന്‍ പറ..’; എംഎല്‍എയുടെ പ്രതികരണം വിവാദത്തിലേക്ക്

‘കരിങ്കല്ല് ചുമന്ന് പണിയെടുത്ത് വന്നിട്ട്, തലയില്‍ വെള്ളം കോരിയൊഴിച്ചിരുന്ന് പഠിച്ചതാണ് സാര്‍’; ഉദ്യോഗാര്‍ത്ഥി വിഷ്ണുവിന്റെ ദൈന്യതയ്ക്ക് മുന്നില്‍ എം.നൗഷാദ് എംഎല്‍എയുടെ ദാർഷ്ട്യം; ‘ഷാനീ.. ഒന്നുകില്‍ മിണ്ടാതിരിക്കാന്‍ പറ.. അല്ലെങ്കില്‍ വീണ്ടും മിണ്ടാതിരിക്കാന്‍ പറ..’; എംഎല്‍എയുടെ പ്രതികരണം വിവാദത്തിലേക്ക്

സ്വന്തം ലേഖകന്‍

കൊച്ചി: മനോരമ ന്യൂസ് ‘കൗണ്ടര്‍പോയിന്റില്‍’ ഉദ്യോഗാര്‍ത്ഥി എം വിഷ്ണുവിന്റെ വാക്കുകളും അതിനോടുള്ള സിപിഎം എംഎല്‍എ എം.നൗഷാദിന്റെ പ്രതികരണവും ഏറ്റെടുത്ത് കേരളത്തിലെ യുവജനത. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി, പിഎസ്സി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടും തൊഴിലില്ലാത്ത യൗവനങ്ങളുടെ ദൈന്യതയോട് സിപിഎം നേതാക്കളുടെ ധാര്‍ഷ്ട്യം പ്രകടമാകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

‘സാര്‍, ഞങ്ങളുടെ ജീവിതമാണ് ഈ ലിസ്റ്റ്. കരിങ്കല്ല് ചുമന്ന് പണിയെടുത്ത് വന്നിട്ട്, തലയില്‍ വെള്ളം കോരിയൊഴിച്ചിരുന്ന് പഠിച്ചതാണ് സാര്‍. അങ്ങനെയാണ് ഈ റാങ്ക് ലിസ്റ്റില്‍ വന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തി ആദ്യ റാങ്കുകള്‍ നിങ്ങളെ പോലെയുള്ളവര്‍ വാങ്ങിയെടുത്തപ്പോള്‍ ഞങ്ങളെ പോലെ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവര്‍ പിന്നിലോട്ട് ആയിപ്പോയി സാര്‍…’ ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥി വിഷ്ണുവിന്റെ ഉള്ളുതൊടുന്ന വാക്കുകളായിരുന്നു ഇവ. സര്‍ക്കാരിന്റെ പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത എം.നൗഷാദ് എംഎല്‍എയോടാണ് വിഷ്ണു കണ്ണീരോടെ തന്റെ അനുഭവം പങ്ക് വച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര്‍ഹതയുള്ളതെല്ലാം അക്കമിട്ട് നിരത്തിയ വിഷ്ണുവിന്റെ ദൈന്യതയെ ശബ്ദമുയര്‍ത്തി എതിര്‍ക്കുകയാണ് എംഎല്‍എ ചെയ്തത്. ചര്‍ച്ച നയിച്ചിരുന്ന അവതാരക ഷാനിയോട് മിണ്ടാതിരിക്കാന്‍ പറയൂ എന്നാണ് എം നൗഷാദ് ആവശ്യപ്പെട്ടത്. വിഷ്ണുവിന്റെ ദൈന്യത നിറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. വീഡിയോ പങ്കുവച്ച് പ്രതിഷേധം അറിയിച്ച് വി.ടി.ബല്‍റാം എംഎല്‍എ അടക്കമുള്ളര്‍ രംഗത്തെത്ത. ‘ഷാനീ.. ഒന്നുകില്‍ മിണ്ടാതിരിക്കാന്‍ പറ.. അല്ലെങ്കില്‍ വീണ്ടും മിണ്ടാതിരിക്കാന്‍ പറ..’ ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

ഒരു വശത്ത് ജോലി കിട്ടാന്‍ സമരവും സത്യാഗ്രഹവും. മറുവശത്ത് പി.എസ,സി പരീക്ഷയില്‍ പൂജ്യം കിട്ടിയവനും ജോലി, കണ്ണിച്ചോരയില്ലാതെ വെട്ടിക്കൊല്ലുന്നവന്മാരാ, ഇവരുടെ മുന്നില്‍ കരഞ്ഞിട്ട് എന്ത് കാര്യം…, എന്നിങ്ങനെ നീളുന്നു വിഡീയോയ്ക്ക് വരുന്ന കമെന്റുകള്‍.