‘കരിങ്കല്ല് ചുമന്ന് പണിയെടുത്ത് വന്നിട്ട്, തലയില്‍ വെള്ളം കോരിയൊഴിച്ചിരുന്ന് പഠിച്ചതാണ് സാര്‍’; ഉദ്യോഗാര്‍ത്ഥി വിഷ്ണുവിന്റെ ദൈന്യതയ്ക്ക് മുന്നില്‍ എം.നൗഷാദ് എംഎല്‍എയുടെ ദാർഷ്ട്യം; ‘ഷാനീ.. ഒന്നുകില്‍ മിണ്ടാതിരിക്കാന്‍ പറ.. അല്ലെങ്കില്‍ വീണ്ടും മിണ്ടാതിരിക്കാന്‍ പറ..’; എംഎല്‍എയുടെ പ്രതികരണം വിവാദത്തിലേക്ക്
സ്വന്തം ലേഖകന്‍ കൊച്ചി: മനോരമ ന്യൂസ് ‘കൗണ്ടര്‍പോയിന്റില്‍’ ഉദ്യോഗാര്‍ത്ഥി എം വിഷ്ണുവിന്റെ വാക്കുകളും അതിനോടുള്ള സിപിഎം എംഎല്‍എ എം.നൗഷാദിന്റെ പ്രതികരണവും ഏറ്റെടുത്ത് കേരളത്തിലെ യുവജനത. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി, പിഎസ്സി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടും തൊഴിലില്ലാത്ത യൗവനങ്ങളുടെ ദൈന്യതയോട് സിപിഎം നേതാക്കളുടെ ധാര്‍ഷ്ട്യം പ്രകടമാകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ‘സാര്‍, ഞങ്ങളുടെ ജീവിതമാണ് ഈ ലിസ്റ്റ്. കരിങ്കല്ല് ചുമന്ന് പണിയെടുത്ത് വന്നിട്ട്, തലയില്‍ വെള്ളം കോരിയൊഴിച്ചിരുന്ന് പഠിച്ചതാണ് സാര്‍. അങ്ങനെയാണ് ഈ റാങ്ക് ലിസ്റ്റില്‍ വന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തി ആദ്യ റാങ്കുകള്‍ […]