എന്നെ തുറന്ന് വിടൂ….! കൊല്ലാന്‍ വേണ്ടിയാണോ ഇവിടെ എത്തിച്ചത്…;  ജയിലിലെ യുടിബി സെല്ലില്‍ കിടന്ന് അലറി വിളിച്ച്‌ ഡോ വന്ദനാ ദാസ് കൊലക്കേസ് പ്രതി; കപ്പ പുഴുക്കും അച്ചാറും കഴിച്ചതോടെ  തനിനിറം പുറത്ത്; 24 മണിക്കുറൂം സിസിടിവി നിരീക്ഷണം; ഫുള്‍ടൈം വാര്‍ഡനും; സന്ദീപ് പൂജപ്പുരയിലും തലവേദന…..!

എന്നെ തുറന്ന് വിടൂ….! കൊല്ലാന്‍ വേണ്ടിയാണോ ഇവിടെ എത്തിച്ചത്…; ജയിലിലെ യുടിബി സെല്ലില്‍ കിടന്ന് അലറി വിളിച്ച്‌ ഡോ വന്ദനാ ദാസ് കൊലക്കേസ് പ്രതി; കപ്പ പുഴുക്കും അച്ചാറും കഴിച്ചതോടെ തനിനിറം പുറത്ത്; 24 മണിക്കുറൂം സിസിടിവി നിരീക്ഷണം; ഫുള്‍ടൈം വാര്‍ഡനും; സന്ദീപ് പൂജപ്പുരയിലും തലവേദന…..!

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇന്നലെ രാത്രി 9.30 ഓടെയാണ് ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ പൂജപ്പുര സെന്ററല്‍ ജയിലില്‍ എത്തിച്ചത്.

ജയിലില്‍ പ്രവേശിക്കും മുന്‍പ് നല്‍കേണ്ട മെഡിക്കല്‍ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതോടെ പൊലീസും വട്ടം ചുറ്റി. ഒടുവില്‍ ഉന്നത ഇടപെടലില്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ടീം ജയില്‍ കോമ്പൗണ്ടിന് പുറത്ത് എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ജയിലില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ത പരിശോധനയില്‍ ഷുഗര്‍ കുറവായതിനാല്‍ പൊലീസുകാര്‍ ആരോ നല്കിയ ബ്രഡ് സ്ട്രച്ചറില്‍ കിടന്നു തന്നെ പ്രതി കഴിച്ചു. പിന്നീട് ജയിലിനുള്ളില്‍ കയറ്റിയ സന്ദീപിനെ അതീവ സുരക്ഷ ബ്ലോക്കായാ യു ടി ബിയില്‍ ഏകാന്ത തടവിലാണ് പാര്‍പ്പിച്ചത്.

സി സി ടി വി സംവിധാനത്തിന് പുറമെ ഫുള്‍ ടൈം ഒരു വാര്‍ഡനെ ഡ്യൂട്ടിക്കും നിയോഗിച്ചു. രാത്രി നല്കിയ കപ്പ പുഴുക്കും അച്ചാറും ആര്‍ത്തിയോടെ കഴിച്ചു. അതു കഴിഞ്ഞാണ് അതു വരെ പൂച്ചയെ പോലെ ഇരുന്ന അദ്ധ്യാപകന്‍ തന്റെ സ്വഭാവം പ്രകടിപ്പിച്ചു തടുങ്ങിയത്.

എന്നെ തുറന്നു വീടു…. ഉച്ചത്തില്‍ നിലവിളിച്ചു. കൊല്ലാനാണോ ഇവിടെ എത്തിച്ചത് ഇതായിരുന്നു ചോദ്യം. ജയിലിനുള്ളില്‍ കയറ്റിയപ്പോള്‍ കാണിച്ച അടവ് മറ്റൊന്നായിരുന്നു.

സാറമ്മാരെ ഇടിക്കുന്നുവെങ്കില്‍ ഇടിച്ചോളു പത്തോ ഇരുപതോ ഇടിക്കപ്പുറം താങ്ങാന്‍ എനിക്ക് ശേഷിയില്ല. ഇങ്ങനെ അടവുകള്‍ ഇറക്കിയ പഠിച്ച കള്ളാണ് സന്ദീപെന്ന് ജയില്‍ വാര്‍ഡന്മാര്‍ തിരിച്ചറിഞ്ഞു. രാത്രി സെല്ലില്‍ കിടന്ന് ബഹളം വെച്ചിട്ടും ആരും മൈന്റു ചെയ്തില്ല.

ഇന്നു രാവിലെ പ്രഭാത കൃത്യത്തിന് ശേഷം ഉപ്പു മാവും ഗ്രീന്‍ പീസ് കറിയും കഴിച്ചു. വാര്‍ഡന്മാരോടെല്ലാം ചെയ്ത കാര്യങ്ങള്‍ എല്ലാം ഓര്‍മ്മ ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ തന്ത്ര പൂര്‍വ്വം മനഃപൂര്‍വ്വമല്ലെന്ന് സമര്‍ത്ഥിക്കാനും ശ്രമിക്കുന്നുണ്ട്. രാവിലെയും ജയില്‍ ഡോക്ടര്‍ എത്തി പരിശോധിച്ചു.