മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാ​ഗ്ദാനം നല്കി പീഡിപ്പിച്ചു; എസ്ബിഐ ജീവനക്കാരനായ അഭിലാഷ് യുവതിയെ ലോഡ്ജിലെത്തിച്ചത് അമ്മയെ കാണാനെന്ന വ്യാജേന; വിവാഹത്തില്‍ നിന്നും ഒഴിഞ്ഞു മാറിയതിനൊപ്പം പരാതി കൊടുത്താല്‍ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിയും; ഒടുവിൽ മുങ്ങിയ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാ​ഗ്ദാനം നല്കി പീഡിപ്പിച്ചു; എസ്ബിഐ ജീവനക്കാരനായ അഭിലാഷ് യുവതിയെ ലോഡ്ജിലെത്തിച്ചത് അമ്മയെ കാണാനെന്ന വ്യാജേന; വിവാഹത്തില്‍ നിന്നും ഒഴിഞ്ഞു മാറിയതിനൊപ്പം പരാതി കൊടുത്താല്‍ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിയും; ഒടുവിൽ മുങ്ങിയ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

പാലക്കാട്: യുവതിയെ വിവാഹവാഗ്‌ദാന നൽകി പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞ യുവാവിനെ തേടി പോലീസ്. എറണാകുളം, പട്ടിമറ്റം, ചെങ്ങറ നീറ്റുകാട്ടിൽ അഭിലാഷ് എൻ.ജി എന്നയാളാണ് പാലക്കാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ചതിയിലൂടെ പീഡിപ്പിച്ചത്. വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറിയ ഇയാൾ സംഭവത്തിൽ പരാതി കൊടുത്താൽ യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.എസ്ബിഐ ജീവനക്കാരന്‍ എന്ന് പറയുന്ന അഭിലാഷിനെതിരെ യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

യുവതി വിവാഹമോചിതയാണ്. ഇവർക്ക് മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് അഭിലാഷിന്റെ ആലോചന വരുന്നത്. വിവാഹം കഴിക്കാം എന്ന് പറഞ്ഞാണ് ബന്ധം മുന്നോട്ടു കൊണ്ടുപോയത്. ഇതേ തുടർന്ന് അഭിലാഷിന്റെ അമ്മയ്ക്ക് യുവതിയെ കാണണമെന്നും അതിനായി ഒലവക്കോടുള്ള ഹോസ്‌കോ റെസിഡൻസി എന്ന ഹോട്ടലിൽ വരാനും നിർദ്ദേശം നൽകി. കഴിഞ്ഞ ഡിസംബർ 10 ന് യുവതി ഹോട്ടലിൽ എത്തിയെങ്കിലും അഭിലാഷ് മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ഇവിടെ വച്ച് ഇയാൾ യുവതിയെ കീഴ്പ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് യുവതി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡന വിവരം പുറത്ത് പറയരുതെന്നും പറഞ്ഞാൽ യുവതിയുടെ നഗ്‌ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. പിന്നീട് ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറി. അതിനു ശേഷം യുവാവ് മുങ്ങി. പിന്നീട് യുവതി വിളിച്ചപ്പോഴൊന്നും അഭിലാഷ് ഫോണെടുത്തില്ല. ഫോണില്‍ കിട്ടിയപ്പോഴൊക്കെ ഒഴിവ് കഴിവ് പറഞ്ഞു ഒഴിഞ്ഞുമാറി. ഇയാളെ പറ്റി അന്വേഷിച്ച് പലവട്ടം എറണാകുളം പട്ടിമറ്റത്തെ വീട്ടിൽ യുവതിയ എത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല. അയൽവാസികൾ പറയുമ്പോഴാണ് അഭിലാഷിന് ഭാര്യയും കുട്ടികളും ഉണ്ടെന്ന് ഇവർ അറിയുന്നത്. ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് യുവതിയ്ക്ക് മനസിലായത്. പിന്നീട് അഭിലാഷ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു.

എസ്ബിഐ ചെന്നൈയിലാണ് അഭിലാഷ് ജോലി ചെയ്യുന്നത് എന്ന് പറഞ്ഞതിനാല്‍ അഭിലാഷിനെ യുവതി തിരഞ്ഞു ചെന്നു. അവിടെവെച്ച് യുവതി ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. അഭിലാഷിന്റെ കബളിപ്പിക്കലില്‍ മനംമടുത്താണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

വിവാഹവാഗ്ദാനം നടത്തിയുള്ള പീഡനമാണ് അഭിലാഷ് നടത്തിയത്. എസ്ബിഐ ജീവനക്കാരന്‍ എന്ന് പറയുന്നുണ്ടെങ്കിലും എസ്ബിഐയുടെ നേരിട്ടുള്ള ജീവനക്കാരനാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇവര്‍ തമ്മില്‍ പരിചയമുണ്ട്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ആലോചന വന്നത്. രണ്ട് വര്‍ഷം ഇവര്‍ ബന്ധം മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. അഭിലാഷിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട് എന്ന് പോലീസ് പറയുന്നു.