അന്താരാഷ്ട്ര നേഴ്സസ് ദിനാഘോഷം; കളക്ടറേറ്റ് ജീവനക്കാർക്കായി ജീവിതശൈലി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: അന്താരാഷ്ട്ര നേഴ്സസ് ദിനത്തിനോടനുബന്ധിച്ചു നേഴ്സസ് വാരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ജീവനക്കാർക്കായി ജീവിതശൈലി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പും, സ്ത്രീ ജീവനക്കാർക്കായി Hb നിർണ്ണയക്യാമ്പും കളക്ടറേറ്റിലെ വിപഞ്ചിക ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.
യോഗനടപടികൾ ആരംഭിക്കുന്നതിനു മുൻപായി ഡ്യൂട്ടിക്കിടയിൽ അക്രമിയുടെ കുത്തേറ്റു മരണപ്പെട്ട Dr. വന്ദന ദാസിനു അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ക്യാമ്പ് നടപടികൾ ആരംഭിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡെപ്യൂട്ടി കളക്ടറും അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് . റെജി P. ജോസഫ് ക്യാമ്പിന്റെ ഉദ്ഘാടനം ചെയ്തു.ഹുസൂർ ശിരസ്തദാർ ,. സുരേഷ്‌കുമാർ N.S ആശംസകൾ അർപ്പിച്ചു. യോഗത്തിൽ ജില്ലാ നഴ്സിംഗ് ഓഫീസർ . ഉഷാ രാജഗോപാൽ സ്വാഗതവും MCH ഓഫീസർ . വിജയമ്മാൾ നന്ദിയും പറഞ്ഞു.
Third Eye News Live
0