അരികൊമ്പനെമാറ്റിയിട്ടും ചിന്നക്കനാലുകാര്‍ക്ക് രക്ഷയില്ല; വീണ്ടും കാട്ടാന ആക്രമണം, വീട് തകര്‍ത്തു
സ്വന്തം ലേഖകൻ
ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം വീട് തകര്‍ത്തു.
രാജന്‍ എന്നയാളുടെ വീടാണ് കാട്ടാന തകര്‍ത്തത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു കാട്ടാന ആക്രമണം നടന്നത്.
അരിക്കൊമ്ബനെ പിടികൂടിയ സ്ഥലത്ത് ഇന്നലെ പിടിയാനകളും കുട്ടിയാനകളും ഉള്‍പ്പെടെ ആനക്കൂട്ടത്തെ കണ്ടെത്തിയിരുന്നു. ചക്കക്കൊമ്ബനും പ്രദേശത്ത് ചുറ്റിയടിക്കുന്നുണ്ടായിരുന്നു. അരിക്കൊമ്ബനെ തേടിയാണ് ആനക്കൂട്ടം അവിടെ തമ്ബടിച്ചതെന്നാണ് നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആ ആനക്കൂട്ടമാണ് വീടു തകര്‍ത്തത്. അരിക്കൊമ്ബനെ കാടു കടത്തിയതിന്റെ വൈരാഗ്യം തീര്‍ത്തതാണോ ഇതെന്നും പ്രദേശവാസികള്‍ സംശയിക്കുന്നു. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വീണ്ടമുണ്ടായേക്കുമെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു.
Third Eye News Live
0
Tags :