play-sharp-fill
കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ തട്ടിപ്പുകാരൻ ബിനു പി ചാക്കോ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റിൽ; സംസ്ഥാനത്ത് നിരവധി സ്റ്റേഷനുകളിൽ തട്ടിപ്പുകേസിൽ പ്രതി; ബിനുവിനെ വളർത്തിയത് കേരളത്തിലെ ചാനലുകാർ; പീഡന വീരൻ ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി ചാനലുകളിൽ വാദിച്ചത് ബിനു പി ചാക്കോ

സ്വന്തം ലേഖകൻ

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കാത്തലിക് ഫോറം നേതാവ് ബിനു പി. ചാക്കോ അറസ്റ്റില്‍. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപം ബിനു പി. ചാക്കോ തട്ടിയെന്നാണ് കേസ്.

ഇടുക്കി സ്വദേശി നല്‍കിയ പരാതിയില്‍ വെള്ളിയാഴ്ച രാത്രിയാണ് പാലാരിവട്ടം പൊലീസ് ബിനു പി. ചാക്കോയെ അറസ്റ്റ് ചെയ്തത്. സമാനരീതിയില്‍ നിരവധി കേസുകള്‍ ബിനുവിനെതിരെ ഉണ്ടെന്ന് പലാരിവട്ടം പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങളില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയയെന്ന ആലപ്പുഴ സ്വദേശി നൗഷാദിന്‍റെ പരാതിയില്‍ ബിനു പി. ചാക്കോ നേരത്തെ അറസ്റ്റിലായിരുന്നു. ഫെഡറല്‍ ബാങ്ക്, കാത്തലിക് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെന്ന പരാതിയിൽ കുറുവിലങ്ങാട് പൊലീസ് ബിനുവിനെതിരെ കേസെടുത്തിരുന്നു.

കോട്ടയം വെസ്റ്റ്, ചങ്ങനാശേരി, കുറവിലങ്ങാട്, ആലപ്പുഴ തുടങ്ങി മിക്ക സ്റ്റേഷനുകളിലും ബിനുവിനെതിരെ സമാന രീതിയിലുള്ള കേസുണ്ട്. ബിനുവിനെ പോലുള്ള തട്ടിപ്പ് വീരനെ വളർത്തിയത് കേരളത്തിലെ ചാനലുകാർ തന്നെയാണ്.

ബിഷപ്പ് ഫ്രാങ്കോ പീഡനക്കേസിൽ പെട്ടപ്പോൾ ബിഷപ്പിന് വേണ്ടി ചാനലുകൾ തോറും കയറിയിറങ്ങി വാദിച്ചതിൽ പ്രധാനി ആയിരുന്നു ബിനു .