play-sharp-fill
ആലപ്പുഴയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: വള്ളികുന്നത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിന്‍റെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം ഇലിപ്പക്കുളം കളത്തില്‍ അനില്‍-ജയകുമാരി ദമ്പതികളുടെ മകള്‍ അനഘയാണ് (16) മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം പുറത്തറിയുന്നത്.

ഉച്ചക്ക് 1.30ന് ശേഷം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിതാവ് ജോലി സ്ഥലത്തും മാതാവ് ബന്ധുവീട്ടിലും പോയിരുന്നു. വള്ളികുന്നം പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇലിപ്പക്കുളം കെ.കെ.എം. ജി.എച്ച്‌.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group