play-sharp-fill

കെപിസിസി സെക്രട്ടറിയുടെ കാറിന്റെ നാല് ടയറും കള്ളന്മാർ ഊരിക്കൊണ്ടുപോയി

സ്വന്തം ലേഖകൻ ആലപ്പുഴ: വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കോൺഗ്രസ് നേതാവിന്റെ കാറിന്റെ നാല് ടയറുകളും മോഷണം പോയി. കെ പി സി സി സെക്രട്ടറി ഷാജഹാന്റെ കാറിന്റെ ടയറുകളാണ് മോഷണം പോയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഷാജഹാൻ രാവിലെ കാർ എടുക്കാൻ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ തൊട്ടടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കായംകുളം പൊലീസ് കേസ് അന്വേഷിച്ച് വരികയാണ്.

വയനാട്ടിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ മൂന്നുപേരും രക്ഷപ്പെട്ടു; പോലീസും തണ്ടർ ബോൾട്ടും തിരച്ചിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ വയനാട്: വയനാട്ടിൽ മേപ്പാടിയിലെ എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയിരുന്നവർ രക്ഷപ്പെട്ടു. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ് രക്ഷപ്പെട്ടത്. ബംഗാൾ സ്വദേശി അലാവുദ്ദീനാണ് ഇന്ന് രാവിലെ രക്ഷപ്പെട്ട മൂന്നാമൻ. ഇന്നലെയാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാൾഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്. ഒരു സ്ത്രീ ഉൾപ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തൊഴിലാളികളെ ബന്ദിയാക്കിയത്. ഒരു തൊഴിലാളി അപ്പോൾ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു.’900′ എന്ന സ്വകാര്യ എസ്റ്റേറ്റിലാണ് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയത്. നിലമ്ബൂർ വനമേഖലയിൽ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് […]

അരിയിൽ പെയിന്റടിക്കും, പാലിലും മീനിലും ഫോർമാലിൻ, പച്ചക്കറിയിലും പഴങ്ങളിലും മസാലപ്പൊടികളിലും വിഷം, കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം മലയാളികളുടെ തീൻ മേശയിലേക്കെത്തുന്നത് ഇവയൊക്കെ

ശ്രീകുമാർ കോട്ടയം: ഡബിൾ ഹോഴ്‌സിന്റെ പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്ത് കളർ നൽകി കുത്തരിയാക്കുന്നു. പ്രമുഖ ബ്രാൻഡായ ഡബിൾ ഹോഴ്‌സിന്റെ മട്ട അരിയിൽ മായം കലർന്നിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം ജി രാജമാണിക്യം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഡബിൾ ഹോഴ്സിന്റെ മട്ട ബ്രോക്കൺ അരി കഴുകുമ്പോൾ നിറം മാറി തൂവെള്ളയാകുന്നുവെന്ന് കാണിച്ച് ജെസി നാരായണൻ എന്ന വീട്ടമ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ […]

ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജി ആക്കണം; കൊളീജിയം വീണ്ടും ശുപാർശ ചെയ്തു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഉത്തരാഖണ്ഡ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കൊളീജിയം വീണ്ടും ശുപാർശ ചെയ്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരൺ എന്നിവരെയും സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡൽഹിയിലും ജസ്റ്റിസ് അനിരുദ്ധ ബോസിനെ ജാർഖണ്ഡ് ചീഫ് ജസ്റ്റിസാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താനും ശുപാർശയുണ്ട്. കേന്ദ്ര സർക്കാർ തിരിച്ചയച്ച കെഎം ജോസഫിന്റെ പേര് വീണ്ടും ശുപാർശ […]

ദുരിതാശ്വാസക്യാമ്പുകൾ ജോസ് കെ.മാണി എം.പി സന്ദർശിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ വിവിധ ദുരിതാശ്വാസക്യാമ്പുകളിൽ ജോസ് കെ.മാണി എം.പി സന്ദർശനം നടത്തി. കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ ക്യാമ്പുകളിൽ ജോസ് കെ.മാണി എം.പിക്കൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഉണ്ടായിരുന്നു. പള്ളം കരിമ്പുംകാലാ കടവിലെ സി.എസ്.ഐ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയുടെ ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസക്യാമ്പിലാണ് എം.പി ആദ്യം സന്ദർശിച്ചത്. കോട്ടയം നഗരസഭയുടെ 30,40,41 വാർഡുകളിലേയും തിരുവാർപ്പ് പഞ്ചായത്തിലെ ഒരു ഭാഗത്തെയും ദുരിതബാധിതരാണ് ഈ ക്യാമ്പിൽ കഴിയുന്നത്. തുടർന്ന് ചാലുകുന്ന് സി.എൻ.ഐ എൽ.പി സ്‌ക്കൂൾ, പാറമ്പുഴ ഗവ.എൽ.പി സ്‌ക്കൂൾ തുടങ്ങിയ ക്യാമ്പുകളും സന്ദർശിച്ചു. ക്യാമ്പുകളിൽ […]

വീണ്ടും കേരളത്തിലേക്ക് ഫോർമാലിൻ കലർത്തിയ മത്സ്യം എത്തുന്നു; 6000കിലോ മത്സ്യം പിടികൂടി

സ്വന്തം ലേഖകൻ വടകര: മലയാളികളുടെ തീൻ മേശയിലേക്ക് കൊടിയ വിഷം വമിച്ചുകൊണ്ട് ഫോർമാലിൻ കലർത്തിയ മത്സ്യം വീണ്ടുമെത്തുന്നു. വടകരയിൽ 6000 കിലോ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. ലോറിയിൽ കോഴിക്കോട്ടേക്കു കൊണ്ടുവരുന്നതിനിടയിൽ വാഹനം കേടാവുകയും ദുർഗന്ധം വമിച്ചതിനാൽ മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുകയും ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫോർമാലിൻ ചേർത്ത മത്സ്യമാണെന്ന് തിരിച്ചറിഞ്ഞത്. മത്സ്യം കോഴിക്കോട് ജില്ലയിൽ വിതരണത്തിനായി എത്തിച്ചതാണ്. കഴിഞ്ഞ ആഴ്ചയിൽ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 30000കിലോ ഫോർമാലിൻ കലർത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു.

രണ്ട് വർഷത്തെ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ കാർ വില്പ്പന നടത്തരുത്; സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കാറുകളുടെയും ബൈക്കുകളുടെയും തേർഡ് പാർട്ടി ഇൻഷുറൻസ് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിർണായക വിധി. കാറുകൾക്ക് രണ്ടു വർഷവും ബൈക്കുകൾക്ക് നാലു വർഷവും തേർഡ് പാർട്ടി ഇൻഷുറൻസില്ലാതെ വിൽപ്പന നടത്താൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. സെപ്തംബർ ഒന്നുമുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് ഉടൻ പകരം കാർഡ്; സിവിൽ സപ്ലൈസ് വകുപ്പ്

സ്വന്തം ലേഖകൻ മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് ഉടൻ നൽകും. വീട്ടിൽ വള്ളം കയറിയതിനെ തുടർന്ന് പലരുടെയും റേഷൻ കാർഡുകൾ നഷ്ടമായിട്ടുണ്ട്. ഇവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് ഉടൻ നടപടിയെടുത്തു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണത്തിന് അരി, പയർ വർഗ്ഗങ്ങൾ, എണ്ണ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ് എന്നിവ മുഖേന ലഭ്യമാക്കുന്നുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിന് ഗ്യാസ് സിലണ്ടറുകളും ഏജൻസികൾ മുഖേന ലഭ്യമാക്കിയിട്ടുണ്ട്.

ബാങ്ക് ഓഫ് ബറോഡയിലെ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്; വായ്പയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ അറസ്റ്റിൽ; ബ്രാഞ്ച് മാനേജർക്കെതിരെയും അന്വേഷണം; ബിജെപി – ആർഎസ്എസ് നേതാക്കൾക്കും പങ്കെന്ന് സൂചന

ശ്രീകുമാർ ചിങ്ങവനം: ബാങ്ക് ഓഫ് ബറോഡ കോടിമത ശാഖയിലെ വായ്പാ തട്ടിപ്പിൽ നിലവിലുണ്ടായിരുന്ന മാനേജർമാർക്കെതിരെയും പൊലീസ് അന്വേഷണം. കോടിമത ശാഖയിലെ ക്രഡിറ്റ് ഓഫിസറായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൽ ശാഖയിലെ രണ്ട് ബ്രാഞ്ച് മാനേജർമാരെയും, ചില രാഷ്ട്രീയ കക്ഷി നേതാക്കളുടെയും പങ്ക് സംബന്ധിച്ചു വ്യക്തമായ സൂചന ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോടിമത ശാഖയിലെ ക്രഡിറ്റ് ഓഫിസർ പാലാ മങ്കൊമ്പ് ചൊവ്വൂർ മറ്റത്തിൽ വീട്ടിൽ ഐൻസ്റ്റീൻ സെബാസ്റ്റ്യനെ(31) ചോദ്യം ചെയ്തതോടെയാണ് മാനേജർമാരുടെ തട്ടിപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. […]

ഉഴവൂർ വിജയൻ സ്മാരക മാധ്യമ പുരസ്‌കാരം നിഷ പുരുഷോത്തമന്

സ്വന്തം ലേഖകൻ കോട്ടയം: ഉഴവൂർ വിജയൻ സ്മാരക മാധ്യമ പുരസ്‌കാരത്തിന് മനോരമ ന്യൂസ് പ്രൊഡ്യൂസറും വാർത്താ അവതാരകയുമായ നിഷ പുരുഷോത്തമൻ അർഹയായി. ഉഴവൂർ വിജയൻ അനുസ്മരണ സമിതി ഏർപെടുത്തിയ പുരസ്‌കാരം ഒന്നാം ചരമവാർഷിക ദിനമായ ജൂലായ് 23 ന് ജന്മനാടായ കുറിച്ചിത്താനത്ത് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് മന്ത്രി എ.കെ ശശീന്ദ്രൻ വിതരണം ചെയ്യും.