play-sharp-fill

ശ്രീധരൻപിള്ളയെ അഭിനന്ദിച്ച കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ തെറിയഭിഷേകം

സ്വന്തം ലേഖകൻ എറണാകുളം: ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട പിഎസ് ശ്രീധരൻപിള്ളയക്ക് ഫെയ്സ്ബുക്കിൽ അഭിനന്ദനങ്ങൾ അറിയിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് സോഷ്യൽ മീഡിയ വക പരിഹാസവും തെറിയഭിഷേകവും. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ മുറിക്കകത്ത് പോയി പൊട്ടിക്കരച്ചിലായിരുന്നു സുര അണ്ണനെന്നും മറ്റുമാണ് കമന്റുകൾ. പൊരിഞ്ഞ പോരാട്ടമായിരുന്നു. അവസാനശ്വാസം വരെ പോരാടി തോൽക്കുന്നത് ജയിച്ചതിന് തുല്യമാണമ്മേ, ഇത്രയും പറഞ്ഞിട്ട് ഉള്ളി സുര പൊട്ടിക്കരയുകയായിരുന്നുവെന്നും ചിലർ ഫെയ്സ്ബുക്ക് പേസ്റ്റിന് താഴെ കമന്റിട്ടു.

ജെസ്നയെ കണ്ടെത്താൻ കഴിയാത്ത നിരാശയോടെ ഡി.വൈ.എസ്.പി ചന്ദ്രശേഖരപിള്ള മടങ്ങുന്നു

സ്വന്തം ലേഖകൻ തിരുവല്ല: ജെസ്നയെ കണ്ടെത്താൻ കഴിയാത്ത നിരാശയിൽ അന്വേഷണ സംഘത്തലവനായ തിരുവല്ല ഡിവൈ.എസ്.പി ആർ. ചന്ദ്രശേഖരപിള്ള ഇന്നു സർവീസിൽനിന്ന് വിരമിക്കുകയാണ്. അന്വേഷണത്തിന്റെ 90 ശതമാനവും പൂർത്തിയാക്കിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തത് മാനസികമായി ഏറെ തളർത്തിയെന്ന് ചന്ദ്രശേഖരപിള്ള തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. സൈബർ സെല്ലും പ്രത്യേക അന്വേഷണസംഘവും ചേർന്ന് കഠിനമായി അധ്വാനിച്ച് അന്തിമഘട്ടത്തിൽ നടത്തിയ അന്വേഷണം ഏറെക്കുറെ ഫലപ്രാപ്തിയിലെത്തി നിൽക്കുമ്പോഴാണ് പിള്ള വിരമിക്കുന്നത്.

ജലന്ധർ ബിഷപ്പിന്റെ പീഡനം: കന്യാസത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികനെതിരെ കേസ്; ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തിരിച്ചു

ക്രൈം ഡെസ്ക് കോട്ടയം: ജലന്ധർ ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തു. കന്യാസ്ത്രീയ്ക്ക് അനുകൂലമായി മൊഴി നൽകിയ കന്യാസ്ത്രീയെയാണ് മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജയിംസ് എർത്തയിൽ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചത്. സംഭവത്തിന്റെ ഓഡിയോ പുറത്ത് വന്നതോടെയാണ് പൊലീസ് കേസെടുത്തത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് വൈദികനെതിരെ കേസെടുത്തത്. പാരിതോഷികം വാഗ്ദാനം ചെയ്യൽ, മരണഭയം ഉളവാക്കുന്ന തരത്തിലെ ഭീഷണി, ഫോൺവഴി ഭീഷണി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജലന്ധർ ബിഷപ് ഫ്രാേങ്കാ […]

യൂത്ത് ഫ്രണ്ട് (എം) ഭക്ഷ്യധാന്യ വിതരണം ചൊവ്വാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: വെള്ളപ്പൊക്ക കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന മേഖലകളിലെ ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായി യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ സമാഹരിച്ച, ഭക്ഷ്യധാന്യങ്ങൾ, ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് അലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്തിലെ ദുരിത മേഘലയിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണി വിതരണം ചെയ്യും. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും, വർക്കിങ്ങ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ മുഖ്യ പ്രസംഗം നടത്തും, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എം എൽ എ, ജോസ് കെ.മാണി എം.പി,ജോയി എബ്രാഹം മുൻ എംപി, […]

മോഹൻലാലിന്റെ പരസ്യത്തിനെതിരെ വക്കീൽ നോട്ടീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: എം.സി.ആറിന്റെ ബ്രാൻഡ് അംബാസിഡർ ആയ മോഹൻലാൽ അഭിനയിച്ച പരസ്യത്തിനെതിരെ ഖാദി ബോർഡ് വക്കീൽ നോട്ടീസ് അയച്ചു. പരസ്യത്തിൽ മോഹൻലാൽ ചർക്ക ഉപയോഗിക്കുന്ന രംഗം ഉപഭോക്താക്കളെ തെറ്റുധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. എം.സി.ആറിന്റെ എല്ലാ ഉൽപ്പന്നങ്ങളും പവർ ലൂമിൽ നെയ്യുന്നതാണ്. എന്നാൽ പരസ്യത്തിൽ ചർക്ക കാണിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇന്ത്യയിൽ ഹാൻഡ് ലൂം ഉപയോഗിക്കുന്നത് ഖാദി മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിക്കുന്നത്. യന്ത്രങ്ങളുടെ പേരിലുള്ള ഉത്പ്പന്നങ്ങൾ ഖാദിയുടെ പേരിൽ വിറ്റഴിക്കുന്ന പ്രവണത ഖാദി രംഗത്ത് വർദ്ധിച്ചു വരികയാണ്. വലിയ നഷ്ടമാണ് ഖാദി […]

കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് കെ.എം.മാണി

സ്വന്തം ലേഖകൻ കോട്ടയം: പ്രളയദുരിതത്തിൽ നാശനഷ്ടം സംഭവിച്ച കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം അടിയന്തിരമായി നൽകണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. കോട്ടയത്ത് ചേർന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം തീരെ അപര്യാപ്തമാണ്. ചെറുകിട കർഷകർ എടുത്തിട്ടുള്ള കടങ്ങൾ എഴുതി തള്ളണം. തണ്ണീർമുക്കം ബണ്ട് തുറക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്നുള്ള കരടുരേഖയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണം. ഇക്കാര്യത്തിൽ കേരളത്തിന്റെ ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. […]

പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

സ്വന്തം ലേഖകൻ പെരുമ്പാവൂർ: പെരുമ്പാവൂരിൽ കോളജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് തന്നെ കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിന് കുത്തുകയായിരുന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (21)യാണ് കൊല്ലപ്പെട്ടത്. ആഴത്തിലുള്ള രണ്ട് കുത്താണ് നിമിഷയ്ക്ക് ഏറ്റത്. കഴുത്ത് അറക്കപ്പെട്ട നിലയിൽ യുവതി നിലവിളിച്ചു കൊണ്ട് വീട്ടിന് പുറത്തേക്ക് ഓടിയെത്തിയപ്പോഴാണ് അക്രമം പുറംലോകം അറിയുന്നത്. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിയായ ബിജു പിടിയിലായി. ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ […]

ഇടുക്കി ഡാമിന്റെ ചരിത്രം; നിർമ്മാണത്തിന് 15000 തൊഴിലാളികൾ; മരണമടഞ്ഞത് 85 പേർ

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി ഡാമിന്റെ ചരിത്രം ഇങ്ങനെ. കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങളിൽ സിംഹഭാഗവും നിർവഹിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി കാൽ നൂറ്റാണ്ടിനു ശേഷമാണ് വീണ്ടും തുറക്കാനൊരുങ്ങുന്നത്. ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിൽ പെട്ട് മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി […]

കോട്ടയം നഗരത്തിൽ പട്ടാളമിറങ്ങി ..!

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ പട്ടാളമിറങ്ങി. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സും പൊലീസും സംയുക്തമായി നഗരത്തിൽ റൂട്ട് മാർച്ച് നടത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായുള്ള സ്ഥല പരിചയത്തിനായാണ് കേന്ദ്ര സേന നഗരത്തിൽ എത്തിയത്. രാവിലെ ഒൻപതരയോടെ കഞ്ഞിക്കുഴിയിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് , കെ കെ റോഡ് ചന്തക്കവല സെൻട്രൽ ജംഗ്ഷൻ , കെ എസ് ആർ ടി സി ടി ബി റോഡ് വഴി ഗാന്ധി സ്വകയറിൽ സമാപിച്ചു. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ആർ […]

ഇടുക്കി അണക്കെട്ട് നാളെ ട്രയൽ റണ്ണിനായി തുറക്കും: ജനങ്ങൾ പരിഭ്രാന്തരാകേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ ചെറുതോണി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറക്കുന്നതിൻറെ ഭാഗമായി ചൊവ്വാഴ്ച ട്രയൽ റൺ നടത്തും. ചെറുതോണി അണക്കെട്ടിൻറെ ഷട്ടറുകളാണ് ട്രയൽ റണ്ണിനായി തുറക്കുക. ഷട്ടർ 40 സെൻറീമീറ്റർ നാല് മണിക്കൂർ നേരത്തേക്ക് തുറക്കും. ഇതിനൊടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇന്നലെ […]