പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന വാഹന തൊഴിൽ മേഖല തകർക്കുന്നുവെന്നു മോട്ടോർ എൻജിൻ വർക്കേഴ്സ് കോൺഗ്രസ് (ഐ)

സ്വന്തം ലേഖകൻ പാമ്പാടി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന വാഹന തൊഴിൽ മേഖല തകർക്കുന്നുവെന്നു മോട്ടോർ എൻജിൻ വർക്കേഴ്സ് കോൺഗ്രസ് (ഐ) പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു .വാഹന .ഓട്ടം കൊണ്ട് ലഭിക്കുന്ന തുകയിൽ അധികമായി ഇന്ധനം വാങ്ങാൻ ഉപയോഗിക്കുന്നു തന്മമൂലം തൊഴിലാളികളുടെ വരുമാനം കുറഞ്ഞു.ബാങ്ക് വായ്പകൾ കുടിശ്ശികയാകുന്ന അവസ്ഥയിൽ ആണ് ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ .അനിയന്ത്രിതമായ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു .നിയോജകമണ്ഡലം പ്രസിഡണ്ട് എൻ .ജെ .പ്രസാദ് അധ്യക്ഷത വഹിച്ചു .ഐ .എൻ […]

താഴത്തങ്ങാടി ദമ്പതിമാരുടെ ദുരൂഹ തിരോധാനം; കുമരകത്ത് ക്രൈം ബ്രാഞ്ച് തിരച്ചിൽ തുടങ്ങി; വേമ്പനാട്ട് കായലിലും പരിശോധന

തേർഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടിയിൽ നിന്നും ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദമ്പതിമാരുടെ തിരോധാനത്തിൽ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും തിരച്ചിൽ തുടങ്ങി. കുമരകം പ്രദേശത്ത് സീഡാക്കിന്റെ പ്രത്യേക സ്‌ക്യാനർ ഉപയോഗിച്ചാണ് അന്വേഷണസംഘം തിരച്ചിൽ നടത്തുന്നത്.രണ്ട് ദിവസം തിരച്ചിൽ തുടരുമെന്ന് ക്രൈം ബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് ഡി.വൈ.എ.പി സേവ്യർ സെബാസ്റ്റ്യൻ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. ഒരു വർഷം മുമ്പാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം(42) ഭാര്യ ഹബീബ(37) എന്നിവരെ ദുരൂഹ സാഹചര്യത്തിൽ താഴത്തങ്ങാടിയിലെ വീട്ടിൽ നിന്ന് […]

ജലന്ധർ ബിഷപ്പിന്റെ പീഢനം; വെട്ടിലായി ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം : കന്യാസ്ത്രീയെ പീഢിപ്പിച്ച ജലന്ധർ ബിഷപ്പിനെതിരെ പോലീസ് കേസെടുത്ത് 76 ദിവസമായിട്ടും അറസ്റ്റു ചെയ്യാതിരുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മൗനം. ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ കന്യാസ്ത്രീകൾ സമരമാരംഭിച്ചിട്ടും കൊച്ചിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് തിരിഞ്ഞുപോലും നോക്കിയില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ അന്വേഷണം വൈകരുത് എന്ന് മറുപടി പറഞ്ഞൊഴിയുകയായിരുന്നു ചെന്നിത്തല. പ്രളയത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ എല്ലാവരും ഒരുമയോടെ കൈകോർക്കുമ്പോൾ സർക്കാരിനെ പ്രതികൂട്ടിലാക്കാൻ വാർത്താസമ്മേളനം നടത്തി മത്സരിക്കുകയായിരുന്നു ചെന്നിത്തല. കന്യാസ്ത്രീയെ പീഢിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ […]

വായമൂടെടാ പിസി..!’ പി.സി ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീ പീഡനക്കേസടക്കമുള്ള സംഭവങ്ങളിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പിസി ജോർജ്ജിന്റെ പ്രതികരണത്തിനെതിരെ ഹാഷ്ടാഗ് വെച്ചുള്ള ക്യാമ്പയിൻ രൂപം കൊണ്ടു.  ‘വായമൂടെടാ പിസി’ എന്ന ഹാഷ്ടാഗിലാണ് പൂഞ്ഞാർ എംഎൽഎയ്‌ക്കെതിരെ നിരവധിപേർ രംഗത്തെത്തിയിരിക്കുന്നത്. സെല്ലോ ടേപ്പ് വച്ച് പിസി ജോർജ്ജിന്റെ വായ മൂടിക്കെട്ടിയ രീതിയിലുള്ള ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ജലന്തർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി സി ജോർജ്ജ് എംഎൽഎ ദേശീയ മാധ്യമങ്ങളിലടക്കം വളരെ മോശമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇവരുടെ കുടുംബത്തെ അവഹേളിക്കാനും എംഎൽഎ ശ്രമിച്ചു. നേരത്തെ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട […]

നട്ടാൽകുരുക്കാത്ത നുണയെഴുതി മലയാള മനോരമ: ലേഖകന്റെ ഭാവനാ വിലാസം തട്ടിക്കൂട്ടി വാർത്തയാക്കി; ഇല്ലാത്ത രണ്ടു ലോഡിൽ ‘കയ്യിട്ടുവാരി’ മനോരമ വാർത്ത; എല്ലാം കള്ളമെന്ന് വെളിപ്പെടുത്തി ജില്ലാ കളക്ടർ; അഹോരാത്രം പണിയെടുക്കുന്ന ജീവനക്കാരെ അപമാനിച്ച് മലയാള മനോരമ: മനോരമയുടെ ലക്ഷ്യം ദുരിതാശ്വാസ പ്രവർത്തനത്തെ തകർക്കൽ..!

സ്വന്തം ലേഖകൻ കോട്ടയം: നട്ടാൽകുരുക്കാത്ത നുണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെ പ്രചരിപ്പിച്ച് കയ്യടി വാങ്ങാൻ മലയാള മനോരമ ലേഖകന്റെ ഭാവനാ സൃഷ് ട്ടി. ഇല്ലാത്ത രണ്ട് ലോഡ് സാധനങ്ങളിൽ ദുരിതാശ്വാസത്തിന്റെ മറവിൽ കയ്യിട്ടുവാരിയെന്ന വമ്പൻ വാർത്തയാണ് തിങ്കളാഴ്ചത്തെ ഹർത്താൽ ദിനത്തിൽ മൂന്നാം പേജിൽ മലയാള മനോരമ അച്ച് നിരത്തിയിരിക്കുന്നത്. ഒരു മാസത്തോളമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് രംഗത്തിറങ്ങിയ ജീവനക്കാരെയാണ് മലയാള മനോരമ ഒരൊറ്റ രാത്രികൊണ്ട് കള്ളൻമാരാക്കിയത്. മോഷണം തടയാൻ ബസേലിയസ് കോളേജിലെ കളക്ഷൻ സെന്ററിൽ സിസിടിവി ക്യാമറ സ്ഥാപിച്ചെന്നു പോലും ഭാവനാ വിലാസത്തിലൂടെ ലേഖകൻ […]

പാടശേഖരമായ സ്വകാര്യ ഭൂമി മണ്ണിട്ട് നികത്തി: ഭൂമി നികത്തലിനെച്ചൊല്ലി സി.പി.ഐയിൽ തർക്കം; തർക്കമില്ലെന്ന് ജില്ലാ സെക്രട്ടറി ആവർത്തിക്കുമ്പോഴും ഒഴിഞ്ഞു മാറി സംസ്ഥാന നേതാവ്: പാടം നികത്തിയതിനെച്ചൊല്ലി വിപ്ലവ പാർട്ടിയിൽ കൊമ്പു കോർക്കലോ

സ്വന്തം ലേഖകൻ കോട്ടയം: പാർട്ടി സംസ്ഥാന കമ്മിറ്റിയും, സംസ്ഥാന സർക്കാരും നെൽവയലും നീർത്തടവും സംരക്ഷിക്കാനുള്ള യജ്ഞവുമായി മുന്നിട്ടിറങ്ങുമ്പോൾ പാടം നികത്തിയതിനെച്ചൊല്ലി സിപിഐ ജില്ലാ കമ്മിറ്റിയിൽ അതിരൂക്ഷമായ അഭിപ്രായ ഭിന്നത. പാടം നികത്തിയതിനെതിരെ പ്രാദേശിക നേതൃത്വം കൊടികുത്തി നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയപ്പോൾ, മുതിർന്ന നേതാവ് എതിർപ്പുമായി രംഗത്തെത്തി. ഇതോടെയാണ് പാടം നികത്തൽ പാർട്ടിയ്ക്കുള്ളിലും പുറത്തും ചർച്ചയായത്. എം.സി റോഡരികിൽ നാട്ടകം പോളിടെക്നിക്കിന് എതിർവശത്ത് പോർട്ട് റോഡിനു സമീപത്തായുള്ള പാടശേഖരമാണ് സ്വകാര്യ വ്യക്തി കഴിഞ്ഞ ദിവസം നികത്താൻ തുടങ്ങിയത്. സർക്കാരിന്റെയും പാർട്ടിയുടെയും നയത്തിനു വിരുദ്ധമായ പ്രവർത്തനമായതിനാൽ, സിപിഐ […]

ഒക്ടോബർ 22 ന് വൈക്കം വിജയലക്ഷ്മിയ്ക്ക് മിന്നു കെട്ട്; വേദി വൈക്കം മഹാദേവക്ഷേത്രം; വരൻ അനൂപ്

സ്വന്തം ലേഖകൻ കോട്ടയം: കാഴ്ച വൈകല്യത്തെ കഴിവുകൊണ്ട് മറികടന്ന അനുഗ്രഹീത കലാകാരിയ്ക്ക് മിന്നുകെട്ട് ഒക്ടോബർ 22 ന്. തിങ്കളാഴ്ച വൈക്കത്തെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ഗായിക വൈക്കം വിജയലക്ഷ്മിയും, മിമിക്രികലാകാരൻ പാലാ സ്വദേശി അ്‌നൂപുമായുള്ള വിവാഹ നിശ്ചയം നടന്നു. വിജയലക്ഷ്മിയും,  പാലാ  പുലിയന്നൂർ കൊച്ചൊഴുകയിൽ അനൂപുമായി വിവാഹ നിശ്ചയം നടന്നതായി കഴിഞ്ഞ ദിവസമാണ് വാർത്തകൾ നിറഞ്ഞത്. തിങ്കളാഴ്ച വൈക്കം ഉദയനാപുരത്തുള്ള  വിജയലക്ഷ്മിയുടെ വസതിയായ   ഉഷാ നിവാസിൽ നടന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം നിറഞ്ഞ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഉഷാ നിവാസിൽ […]

കോട്ടയം നഗരത്തില്‍ യു.ഡി.എഫ്‌ പ്രകടനം നടത്തി

  സ്വന്തം ലേഖകൻ കോട്ടയം : ഇന്ധനവില വര്‍ദ്ധനവിനെതിരെയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്‌.ടി പരിധിയില്‍ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടുമുള്ള ഹര്‍ത്താലിനോടനുബന്ധിച്ച്‌ കോട്ടയം നഗരത്തില്‍ യു.ഡി.എഫ്‌ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഗാന്ധിസ്‌ക്വയറില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി കളക്‌ട്രേറ്റ്‌ ജംഗ്‌ഷനില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന പ്രതിഷേധ യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ജോസ്‌ കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, ഡോ.എന്‍.ജയരാജ്‌ എം.എല്‍.എ, യു.ഡി.എഫ്‌ ജില്ലാ കണ്‍വീനര്‍ ജോസി […]

പി.സി ജോർജ് കുടുക്കിലേയ്ക്ക്: പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ്; പത്രസമ്മേളനത്തിന്റെ വീഡിയോ പൊലീസ് ശേഖരിച്ച് തുടങ്ങി; നടപടിയെടുക്കാൻ സമ്മർദം ശക്തം

സ്വന്തം ലേഖകൻ കോട്ടയം: പത്രസമ്മേളനത്തിൽ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ കേസെടുക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് പി.സി ജോർജ് എംഎൽഎ കന്യാസ്ത്രീയ്‌ക്കെതിരെ അധിക്ഷേപകരമായ പരമാർശങ്ങൾ നടത്തിയത്. സംഭവത്തിൽ കന്യാസ്ത്രീ കോടതിയെ സമീപിക്കുമെന്ന് ഉറപ്പായതോടെയാണ് കേസ് എടുക്കാനുള്ള പ്രാഥമിക അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി വെസ്റ്റ് പൊലീസിനു നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി വെസ്റ്റ് സിഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കന്യാസ്ത്രീയ്‌ക്കെതിരെ പി.സി ജോർജ് നടത്തിയ അധിക്ഷേപകരമായ പത്രസമ്മേളനത്തിന്റെ വീഡിയോ വിവിധ മേഖലകളിൽ […]

അപ്പോം തിന്ന്, വീഞ്ഞും കുടിച്ച് ഓഡിയിലും ബിഎംഡബ്യുവിലും തിരുമേനിമാരെക്കൊണ്ടു പൊറുതിമുട്ടി സത്യക്രിസ്ത്യാനികൾ: വിശ്വാസികൾ എതിരായിട്ടും സഭ കുലുങ്ങുന്നില്ല; സോഷ്യൽ മീഡിയയിലും തെരുവിലും പ്രതിഷേധവുമായി സഭാ മക്കൾ

തേർഡ് ഐ ബ്യൂറോ കൊച്ചി: അപ്പോം തിന്ന്.. വീഞ്ഞും കുടിച്ച് ബിഎംഡബ്യുവിലും, ഓഡിയിലും കയറിനടക്കുന്ന വൈദികരെക്കൊണ്ടു പൊറുതിമുട്ടി സത്യക്രിസ്ത്യാനികൾ. വൈദികരും ബിഷപ്പുമാരും സഭയുടെ മേലാളൻമാരിൽ പലരും പീഡനക്കേസുകളിൽ കുടുങ്ങിയതോടെ നാണക്കേടിന്റെ പടുകുഴിയിൽപ്പെട്ടിരിക്കുകയാണ് വിശ്വാസികളായ സഭാ മക്കൾ. കന്യാസ്ത്രീകൾ വരെ പീഡിപ്പിക്കപ്പെടുകയും, കുമ്പസാര രഹസ്യത്തിന്റെ പേരിൽ വിശ്വാസികൾ ഇരയാക്കപ്പെടുകയും ചെയ്യുന്നതിൽ കടുത്ത അമർഷമാണ് സഭയിലെ സത്യക്രിസ്ത്യാനികൾക്കുള്ളത്. ബിഷപ്പ് പോലും പീഡനക്കേസിൽ പ്രതിയായതോടെ തലയിൽ മുണ്ടിട്ടാണ് പലരും പുറത്തിറങ്ങുന്നത്. ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് കന്യാസ്ത്രീകൾ തിരുവസത്രം അണിഞ്ഞ് സഭയ്‌ക്കെതിരെ തെരുവിൽ സമരം നടത്തുന്നത്. ഇതിനു പിൻതുണയുമായി […]