സി.പി.എം.നേതാവിന്റെ പിടിവാശി ; 5 വർഷമായി തൊടുപുഴ റോട്ടറി ജങ്ഷനുസമീപം പ്രവർത്തിക്കുന്ന കണ്‍സ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി

തൊടുപുഴ : സി.പി.എം. നേതാവ് നിർദേശിച്ച കെട്ടിടം വാടകയ്ക്കെടുത്തില്ല. ഇതേത്തുടർന്ന്, 25 വർഷമായി തൊടുപുഴ റോട്ടറി ജങ്ഷനുസമീപം പ്രവർത്തിക്കുന്ന കണ്‍സ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി. ഇതോടെ അഞ്ച് താത്കാലിക ജീവനക്കാരുള്‍പ്പെടെ ആറുപേരുടെ ജോലിയും പ്രതിസന്ധിയിലായി. ഏതാനും മാസം മുൻപ്, കട പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന് ഉടമ നോട്ടീസ് നല്‍കിയിരുന്നു. സ്ഥാപനം മാറ്റി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഏതാനും കെട്ടിടങ്ങളുടെ പട്ടിക സി.പി.എമ്മിന്റെ ഒരു പ്രാദേശികനേതാവ് നിർദേശിച്ചിരുന്നു. ഇവയൊന്നും അനുയോജ്യമല്ലാത്തതിനാല്‍ മൗണ്ട് സീനായ് റോഡില്‍ കണ്‍സ്യൂമർ ഫെഡ് കോട്ടയം റീജണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കെട്ടിടം കണ്ടെത്തി […]

പത്ത് വയസ്സുകാരനെ സീനിയർ വിദ്യാർത്ഥികൾ പീഡനത്തിന് ഇരയാക്കിയതായി പരാതി

കോഴിക്കോട് : ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ സീനിയർ വിദ്യാർത്ഥികൾ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്. അതേ സ്ഥാപനത്തിലെ രണ്ട് മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പലപ്രാവശ്യം പീഡനത്തിനിരയാക്കിയതായാണ് കുട്ടിയുടെ പരാതി. ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിൽ വിവരം അറിയിച്ചത്.

മൂന്നര വയസുകാരനെ ക്രൂര പീഡനത്തിന് ഇരയാക്കി ; അച്ഛൻ്റെ സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം :  മൂന്നരവയസുകാരന് നേരെ ലൈംഗികാതിക്രമം. തമിഴ്നാട് സ്വദേശി മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ വീടുമായുള്ള അടുപ്പം മുതലാക്കിയാണ് കുട്ടിയെ ബൈക്കില്‍ പ്രതി കൂട്ടികൊണ്ടുപോയത്. ഇതിന് ശേഷമാണ് പീഡിപ്പിച്ചത്. സാരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയിൽ പൂജപ്പുര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പോർച്ചിൽ നിർത്തിയിട്ട കാറിനടിയിൽ അജ്ഞാതൻറെ ചെരുപ്പും രക്തക്കറയും ; ആശങ്കയിലായി വീട്ടുകാർ

തിരുവല്ല : പോർച്ചില്‍ നിർത്തിയിട്ട കാറിനടിയില്‍ രക്തക്കറയും മുൻവശത്തുളള ഗേറ്റില്‍ രക്തം പുരണ്ട വിരല്‍പ്പാടുകളും കണ്ടത് വീട്ടുകാരെ ആശങ്കയിലാക്കി. പൂങ്കുളം വാർഡില്‍ വെള്ളായണി കാർഷിക കോളേജിന് സമീപം കീഴൂർ വിദ്യാഭവനില്‍ ഹരീന്ദ്രൻ നായരുടെ വീട്ടിലെ കാർപോർച്ചില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഉറക്കമുണർന്ന ശേഷം കാർ പോർച്ചില്‍ ഒരു ചെരിപ്പ് കണ്ടതോടെയാണ് ഹരീന്ദ്രൻ നായർ പരിശോധന നടത്തിയത്. തുടർന്നായിരുന്നു കാറിന്റെ അടിഭാഗത്ത് രക്തക്കറയും ഗേറ്റില്‍ രക്തംപുരണ്ട വിരല്‍പ്പാടുകളും കണ്ടത്. തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കണ്ടെത്തിയത് മനുഷ്യരക്തമാണെന്ന സംശയമുണ്ട്. ഇതിന് സമീപത്തുനിന്ന് ബ്ലേഡും ചെരുപ്പുകളില്‍ ഒരെണ്ണവും കണ്ടെത്തിയിട്ടുണ്ട്. […]

റീൽസ് ചിത്രീകരിക്കാൻ അപകടകരമാം വിധം കാറിൻ്റെ ഡോറിൽ ഇരുന്ന് യാത്ര ചെയ്ത് യുവാക്കൾ ; നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്

ആലപ്പുഴ : സോഷ്യൽ മീഡിയയിൽ വൈറലാവാൻ കായംകുളം – പുനലൂർ റോഡിൽ അപകടകരമാം വിധം കാറിൽ യാത്ര ചെയ്ത  യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ് ആർടിഒയാണ് അഞ്ച് യുവാക്കൾക്കെതിരെ നടപടി എടുത്തത്. ഇന്നോവ കാറിന്റെ ഡോറിലിരുന്ന് തല പുറത്തേക്ക് ഇട്ടായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. കാർ ഓടിച്ച അൽ ഗലിബ് ബിൻ നസീർ, ഒപ്പം യാത്ര ചെയ്ത ആഫ്താർ അലി, ബിലാൽ നസീർ, മുഹമ്മദ് സജാദ്, നജാസ് എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. ആലപ്പുഴ നൂറനാട് സ്വദേശികളാണ് […]

ചങ്ങനാശ്ശേരി എം സി റോഡിൽ അപകടം: ആറുപേർക്ക് പരിക്കേറ്റു

  ചങ്ങനാശ്ശേരി: എം സി റോഡ് തുരുത്തിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കാറും കോട്ടയം ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.   തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ദിശ തെറ്റി വലത്തേക്ക് മാറിയപ്പോൾ എതിശയിൽ ചങ്ങനാശ്ശേരി ഭാഗത്തേക്ക് എത്തിയ കാറുമായി ഇടിക്കുകയായിരുന്നു.   ഇന്നലെ ഉച്ചയ്ക്ക് ഒരുമണി കൂടിയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട തിരുവനന്തപുരം ഭാഗത്ത് വലതുവശത്ത് തുറന്നു കിടന്ന […]

താനൂർ കസ്റ്റഡി മരണം; പ്രതികളായ നാല് പൊലീസുകാരെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് സി ബി ഐ

മലപ്പുറം : താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം. പുലർച്ചെ വീട്ടിലെത്തിയാണ് പ്രതികളായ പോലീസുകാരെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിനേഷിനെയും വിപിനെയും വള്ളിക്കുന്നിലുള്ള വീട്ടിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. അഭിമന്യുവിനെ താനൂരിൽ വെച്ചും ആൽബിനെ കൊല്ലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. 2023 ഓ​ഗസ്റ്റ് ഒന്നിനാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി മരിക്കുന്നത്. താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദനമേറ്റ 21 […]

കിംസ് ഹെൽത്ത് ആശുപത്രിയിൽ മെയ്‌ 4ന്  സൗജന്യ തൈറോയ്ഡ് ക്യാമ്പ് ; ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ മെയ്‌ 4ന് സൗജന്യ തൈറോയ്ഡ് ക്യാമ്പ് ഒരുക്കുന്നു. വിട്ടുമാറാത്ത ക്ഷീണം, ഉറക്കം, അമിത വണ്ണം, മുടി കൊഴിച്ചിൽ, ആർത്തവ ക്രമക്കേടുകൾ, വിഷാദം, കിതപ്പ്, വന്ധ്യത തുടങ്ങിയ രോഗങ്ങൾക്ക് സൗജന്യ ക്യാമ്പ് രാവിലെ 10:00 മുതൽ 1:00 വരെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനമായി ഇപ്പോൾ തന്നെ വിളിക്കൂ : 04812941000, 9072726190

45 വർഷം പഴക്കമുള്ള ചോർന്ന് ഒലിക്കുന്ന വീട്, ലൈഫ് മിഷനും കയ്യൊഴിഞ്ഞു: ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന വീട്ടിൽ ഭീതിയോടെ ശശിയും കുടുംബവും

  മുണ്ടക്കയം :എല്ലാവരും മഴക്കായി കാത്തിരിക്കുമ്പോൾ ഒരോ മഴക്കാറ് കാണുമ്പോഴും മഴയത്ത് ചോർന്ന് ഒലിക്കുന്ന നാല്പത്തഞ്ച് വർഷം പഴക്കമുളള വീട് നിലം പൊത്തുമേ എന്ന ഭീതിയിൽ കഴിയുകയാണ് വേലനിലം സിവ്യൂ കവല പുത്തൽ പുരയ്ക്കൽ പി.കെ. ശശിയും കുംടുംബവും. കൂലി പണിക്കാരനായ ശശിയും തൊണ്ണൂറ് വയസുകാരിയായ മാതാവ് മീനാക്ഷിയമ്മയും ശശിയുടെ ഭാര്യ അമ്പിളിയും ,പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൾ ശ്രേയയും ,ഏഴാം ക്ലാസ് വിദ്യാർത്ഥി സജ്ഞയും അടങ്ങുന്നതാണ് കുംടുംബം. ഒരു ബൈക്ക് അപകടത്തിൽ കാലിനു പരിക്കേറ്റ കൂലി പണിക്കാരനായ ശശി മൂന്ന് മാസമായി ജോലിക്ക് […]

കാര്യം നിസാരമല്ല… എന്താണ് അനല്‍ ക്യാൻസർ ? മലദ്വാരം ക്യാൻസറിന് കാരണമാകുന്നത് എന്തൊക്കെ ; ലക്ഷണങ്ങളും എങ്ങനെ തടയാം എന്നതിനെ കുറിച്ചും കൂടുതൽ അറിയാം

സ്വന്തം ലേഖകൻ മലദ്വാരത്തിലെ കോശങ്ങളില്‍ വികസിക്കുന്ന ക്യാൻസറിനെയാണ് അനല്‍ ക്യാൻസർ എന്ന് പറയുന്നത്. വൻകുടലിൻ്റെ അവസാനഭാഗത്താണ് മലദ്വാരം ഉള്ളത്, അവിടെയാണ് ഈ ക്യാൻസർ സ്ഥിതി ചെയ്യുന്നത്. ഈ അർബുദം അപൂർവമാണെങ്കിലും, ക്യാൻസർ കോശങ്ങള്‍ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതുവഴി രോഗത്തിന്റെ അളവ് വർധിക്കാനുള്ള സാധ്യതയും കൂടുതലാണ്. മലദ്വാരത്തിലെ രക്തസ്രാവം, മലദ്വാരത്തില്‍ ഉണ്ടാകുന്ന മുഴ, അല്ലെങ്കില്‍ മലവിസർജ്ജനം നടത്തുന്നതില്‍ ബുദ്ധിമുട്ട് എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്താണ് അനല്‍ ക്യാൻസർ? അനല്‍ ക്യാൻസർ മറ്റ് തരത്തിലുള്ള ക്യാൻസറുകളെപ്പോലെ സാധാരണയായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമല്ല. എന്നാല്‍ […]