അഭിഷേക് ശർമയ്ക്ക് അർധ സെഞ്ചറി ; ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

സ്വന്തം ലേഖകൻ ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നാല് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. 28 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി, 25 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത നിതീഷ് റെഡ്ഡി, 26 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത കാള്‍സണ്‍ എന്നിവര്‍ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. മറുപടി ബാറ്റിം​ഗിൽ ആദ്യ […]

ഐപിഎല്‍ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവില്‍ ബെംഗളൂരു പ്ലേ ഓഫില്‍; ചെന്നൈയെ 27 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ച്‌ ആർ.സി.ബി; പുതിയ ചരിത്രം നെയ്തത് തുടർച്ചയായ ആറ് മത്സരം ജയിച്ച്

ഡൽഹി: ഓരോ പന്തിലും ആവേശം അല തല്ലിയ മത്സരത്തില്‍ ചെന്നൈയെ 27 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ച്‌ ആർ.സി.ബി. ക്രിക്കറ്റ് പണ്ഡിതർ എഴുതി തള്ളിയ ആർ.സി.ബി തുടർച്ചയായ ആറു മത്സരം ജയിച്ചാണ് പുതിയ ചരിത്രം നെയ്തത്. 27 റണ്‍സിനായിരുന്നു ഫാഫിന്റെ സംഘത്തിന്റെയും ജയം. തുടർച്ചയായ ആറ് മത്സരം ജയിച്ചാണ് ആർസിബി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയാണ് ആർസിബി ബൗളർമാർ മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കിയത്. 219 റണ്‍സ് പിന്തുടർന്നിറങ്ങിയ ചെന്നൈയുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. കൊല്‍ക്കത്ത […]

ആശ്വാസ ജയവുമില്ല…! അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് മുംബൈ; ജയിച്ചിട്ടും പ്ലേ ഓഫ് കാണാതെ പുറത്തായി ലഖ്നൗ

മുംബൈ: വിജയത്തോടെ ഐപിഎല്‍ സീസണ്‍ അവസാനിപ്പിക്കാമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ മോഹങ്ങള്‍ക്ക് സ്വന്തം കാണികള്‍ക്ക് മുൻപില്‍ വീണ്ടും തിരിച്ചടിയേറ്റു. മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ജയത്തോടെ സീസണ്‍ അവസാനിപ്പിച്ചെങ്കിലും പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പായി. ലഖ്നൗ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്കായി രോഹിത് ശര്‍മയും നമന്‍ ധിറും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും 18 റണ്‍സകലെ 196 റണ്‍സില്‍ മുംബൈക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു. രോഹിത് 38 പന്തില്‍ 68 റണ്‍സടിച്ചപ്പോള്‍ നമന്‍ ധിര്‍ 28 പന്തില്‍ 62 റണ്‍സടിച്ച്‌ പുറത്താകാതെ നിന്നു. […]

മഴ വില്ലനായപ്പോള്‍ ഹൈദരാബാദിനെ ദൈവം തുണച്ചു; 15 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിച്ചു

ഹൈദരാബാദ്: രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നിർത്താതെ മഴ പെയ്തതോടെ 15 പോയിന്റുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു. കനത്ത മഴ കാരണം ഒരു പന്തു പോലും എറിയാൻ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകള്‍ക്കും ഒരോ പോയിന്റ് വീതം ലഭിച്ചു. ഹൈദരാബാദ് പ്ലേ ഓഫില്‍ കടന്നതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫ് സാധ്യത സജീവമാക്കി. തുടർച്ചയായ അഞ്ച് ജയങ്ങളുമായി പ്ലേ ഓഫ് പ്രതീക്ഷയുള്ള ആർസിബിക്ക് എല്‍എസ്ജി വലിയ മാർജിനില്‍ ജയിക്കാതിരിക്കുകയും ചെന്നൈയോട് ജയിക്കുകയും ചെയ്താല്‍ പ്ലേഓഫ് കളിക്കാം. മുംബൈ ഇന്ത്യൻസിനെതിരെയാണ് ലക്‌നൗവിന്റെ […]

വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി ; കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ ആറിനാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവച്ചാണ് മത്സരം. സോഷ്യൽ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2005 ജൂൺ 12-നായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം.150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ ഗോൾനേട്ടത്തിൽ മൂന്നാമതാണ് താരം. 2011ൽ അർജുന അവാർഡും 2019ൽ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് […]

സഞ്ജുവിനും ടീമിനും സ്ലോ വിക്കറ്റില്‍ വീണ്ടും പണി കിട്ടി….! രാജസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വി; പഞ്ചാബ് കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. റിയാന്‍ പരാഗിന്റെ (34 പന്തില്‍ 48) ഇന്നിംഗ്‌സ് മാത്രമാണ് തുണയായത്. ആര്‍ അശ്വിന്‍ (28) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സാം കറന്റെ (41 പന്തില്‍ 63) ഇന്നിംഗ്‌സ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. […]

നിര്‍ണായക മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റ് ലഖ്‌നൗ; പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് ; ലഖ്‌നൗവിനെ റിഷഭ് പന്തും കൂട്ടരും തകര്‍ത്തെറിഞ്ഞത് 19 റണ്‍സിന്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. നിർണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് വീഴ്ത്തിയതോടെയാണ് സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചത്. ലഖ്‌നൗവിനെ 19 റണ്‍സിനാണ് റിഷഭ് പന്തും കൂട്ടരും തകര്‍ത്തെറിഞ്ഞത്. ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് മാത്രമാണ് നേടാനായത്. വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ക്യാപിറ്റല്‍സിന് സാധിച്ചു. എന്നാല്‍ ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ […]

കളി മഴ കൊണ്ടുപോയി…! ഒരു പന്ത് പോലും എറിയാനായില്ല; ഗുജറാത്ത് പ്ലേഓഫ് കാണാതെ പുറത്ത്; കൊല്‍ക്കത്തയുമായുള്ള മത്സരം ഉപേക്ഷിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരം മഴ മുടക്കിയതോടെയാണ് നിലവിലെ റണ്ണേഴ്‌സ് അപ്പായ ഗുജറാത്ത് പുറത്താവുന്നത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് കൊല്‍ക്കത്ത. ഗുജറാത്തിനാവട്ടെ ജയിച്ചാല്‍ വിദൂര സാധ്യത മാത്രമാണ് ഉണ്ടായിരുന്നത്. 13 മത്സരങ്ങളില്‍ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഗുജറാത്ത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത് 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നലെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒരു പന്ത് […]

കടുത്ത പോരാട്ടം…! ഡല്‍ഹിക്കെതിരെ 47 റണ്‍സ് ജയം; അഞ്ചാം ജയത്തോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് ആര്‍സിബി

ബംഗളൂരു: ഐപിഎല്‍ ട്വന്‍റി 20 ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. 47 റണ്‍സിനാണ് ആർസിബി ജയിച്ചു കയറിയത്. ബംഗളൂരുവിന്‍റെ തുടർച്ചയായ അഞ്ചാം ജയമായിരുന്നു. സ്കോർ: ബംഗളൂരു 187-9 (20), ഡല്‍ഹി 140-10 (19.1). ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിലക്കിനെത്തുടർന്ന് ഋഷഭ് പന്ത് മത്സരത്തില്‍ ഇറങ്ങിയില്ല. പകരം അക്സർ പട്ടേലാണ് ടീമിനെ നയിച്ചത്. ആർസിബിയുടെ തുടക്കം പതുക്കെയായിരുന്നു. 3.4 ഓവറില്‍ 36 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണർമാരായ ഡുപ്ലെസിയും (6), വിരാട് കോഹ്‌ലിയും (27) പുറത്തായി. പിന്നീട് വില്‍ […]

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

സ്വന്തം ലേഖകൻ ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ഋതുരാജ് ഗെയ്കവാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഇന്നിങ്‌സ് തുടങ്ങി 32 റണ്‍സില്‍ നില്‍ക്കെ 18 പന്തില്‍ 27 റണ്‍സ് എടുത്ത രചിന്‍ രവീന്ദ്ര പുറത്തായി. പിന്നീടെത്തിയ ഡാരില്‍ മിച്ചല്‍ 13 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് മടങ്ങി. മൊയിന്‍ അലി(10),ശിവം ദുബെ(18), എന്നിവര്‍ […]