play-sharp-fill
കടുത്ത പോരാട്ടം…! ഡല്‍ഹിക്കെതിരെ 47 റണ്‍സ് ജയം; അഞ്ചാം ജയത്തോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് ആര്‍സിബി

കടുത്ത പോരാട്ടം…! ഡല്‍ഹിക്കെതിരെ 47 റണ്‍സ് ജയം; അഞ്ചാം ജയത്തോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് ആര്‍സിബി

ബംഗളൂരു: ഐപിഎല്‍ ട്വന്‍റി 20 ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം.

47 റണ്‍സിനാണ് ആർസിബി ജയിച്ചു കയറിയത്. ബംഗളൂരുവിന്‍റെ തുടർച്ചയായ അഞ്ചാം ജയമായിരുന്നു. സ്കോർ: ബംഗളൂരു 187-9 (20), ഡല്‍ഹി 140-10 (19.1).

ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിലക്കിനെത്തുടർന്ന് ഋഷഭ് പന്ത് മത്സരത്തില്‍ ഇറങ്ങിയില്ല. പകരം അക്സർ പട്ടേലാണ് ടീമിനെ നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർസിബിയുടെ തുടക്കം പതുക്കെയായിരുന്നു.
3.4 ഓവറില്‍ 36 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണർമാരായ ഡുപ്ലെസിയും (6), വിരാട് കോഹ്‌ലിയും (27) പുറത്തായി. പിന്നീട് വില്‍ ജാക്ക് (29 പന്തില്‍ 41), രജത് പാട്ടിദാർ (32 പന്തില്‍ 52), കാമറൂണ്‍ ഗ്രീൻ (24 പന്തില്‍ 32 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടമാണ് ബംഗളൂരുവിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

മറുപടി ബാറ്റിംഗിംനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ ഓപ്പണർ ഡേവിഡ് വാർണറെ (8) നഷ്ടമായി. നായകൻ അക്സർ പട്ടേലിന്‍റെ അർധ സെഞ്ചുറിയാണ് ഡല്‍ഹിയെ വലിയ തകർച്ചയില്‍നിന്നും രക്ഷിച്ചത്.

ജേക്ക് ഫ്രേസർ മക്ഗുർക്ക് (21), ഷായി ഹോപ്പ് (29), അക്സർ പട്ടേല്‍ (57), റാസിഖ് ദാർ സലാം (10) എന്നിവർക്കുമാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കാണാൻ കഴിഞ്ഞത്.
ബംഗളൂരുവിനായി യാഷ് ദയാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലോക്കി ഫെർഗൂസണ്‍ രണ്ട് വിക്കറ്റും നേടി.

ജയത്തോടെ ബംഗളൂരു 12 പോയിന്‍റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. 12 പോയിന്‍റുള്ള ഡല്‍ഹി ആറാം സ്ഥാനത്താണ്.