കടുത്ത പോരാട്ടം…! ഡല്‍ഹിക്കെതിരെ 47 റണ്‍സ് ജയം; അഞ്ചാം ജയത്തോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് ആര്‍സിബി

ബംഗളൂരു: ഐപിഎല്‍ ട്വന്‍റി 20 ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. 47 റണ്‍സിനാണ് ആർസിബി ജയിച്ചു കയറിയത്. ബംഗളൂരുവിന്‍റെ തുടർച്ചയായ അഞ്ചാം ജയമായിരുന്നു. സ്കോർ: ബംഗളൂരു 187-9 (20), ഡല്‍ഹി 140-10 (19.1). ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിലക്കിനെത്തുടർന്ന് ഋഷഭ് പന്ത് മത്സരത്തില്‍ ഇറങ്ങിയില്ല. പകരം അക്സർ പട്ടേലാണ് ടീമിനെ നയിച്ചത്. ആർസിബിയുടെ തുടക്കം പതുക്കെയായിരുന്നു. 3.4 ഓവറില്‍ 36 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണർമാരായ ഡുപ്ലെസിയും (6), വിരാട് കോഹ്‌ലിയും (27) പുറത്തായി. പിന്നീട് വില്‍ […]

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

സ്വന്തം ലേഖകൻ ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ഋതുരാജ് ഗെയ്കവാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഇന്നിങ്‌സ് തുടങ്ങി 32 റണ്‍സില്‍ നില്‍ക്കെ 18 പന്തില്‍ 27 റണ്‍സ് എടുത്ത രചിന്‍ രവീന്ദ്ര പുറത്തായി. പിന്നീടെത്തിയ ഡാരില്‍ മിച്ചല്‍ 13 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് മടങ്ങി. മൊയിന്‍ അലി(10),ശിവം ദുബെ(18), എന്നിവര്‍ […]

നാണംകെട്ട് മടങ്ങി മുംബൈ ഇന്ത്യന്‍സ് ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍; തോല്‍പിച്ചത് 18 റണ്‍സിന്

കൊല്‍ക്കത്ത: ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ചാണ് കെകെആർ പ്ലേ ഓഫിലേക്ക് മാർച്ച്‌ ചെയ്തത്. മഴ കാരണം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ കൊല്‍ക്കത്തയുടെ 157 റണ്‍സ് പിന്തുടർന്ന മുംബൈക്ക് നിശ്ചിത 16 ഓവറില്‍ 139-8 എന്ന സ്കോറിലെത്താനെ സാധിച്ചുള്ളൂ. അനായാസമാണ് ബാറ്റിംഗ് തുടങ്ങിയത് എങ്കിലും പിന്നീട് മുംബൈക്ക് കാര്യങ്ങള്‍ കടുപ്പമായി. ഇഷാൻ കിഷൻ- രോഹിത് ശർമ്മ ഓപ്പണിംഗ് സഖ്യം 6.5 ഓവറില്‍ 65 റണ്‍സ് ചേ‍ർത്തു. 22 പന്തില്‍ 40 റണ്‍സെടുത്ത […]

മഴയെ തുടര്‍ന്നു നിര്‍ത്തിയ ഐപിഎല്‍ പോരാട്ടം പുനരാരംഭിച്ചു ; 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ഐപിഎല്‍ 2024 സീസണില്‍ ഔദ്യോഗികമായി പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാകാന്‍ കൊതിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൈതാനത്തേക്ക്. പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച മുംബൈ ഇന്ത്യന്‍സാണ് കെകെആറിന്‍റെ എതിരാളികള്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ മഴമൂലം ഒന്നര മണിക്കൂറോളം വൈകി ടോസ് ഇട്ടപ്പോള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. മഴ കാരണം മത്സരം 16 ഓവര്‍ വീതമായി ചുരുക്കി. മുംബൈ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ കെകെആറില്‍ ആങ്ക്രിഷിന് പകരം റാണ പ്ലേയിംഗ് ഇലവനിലെത്തി. നിയമങ്ങള്‍ […]

സിഎസ്‍കെ ഇനിയും കാത്തിരിക്കണം ; ഇരട്ട സെഞ്ച്വറി അടിച്ച് ഗില്ലും സുദര്‍ശനും ; ഗുജറാത്ത് ടൈറ്റന്‍സിനോട് 35 റണ്‍സിന്‍റെ തോല്‍വി

സ്വന്തം ലേഖകൻ അഹമ്മദാബാദ്: ഐപിഎല്‍ 2024 സീസണിന്‍റെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ സൂപ്പർ കിംഗ്സ് ഇനിയും കാത്തിരിക്കണം. ഗുജറാത്ത് ടൈറ്റന്‍സിനോട് 35 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതോടെയാണിത്. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സിഎസ്കെയ്ക്ക് നിശ്ചിത 20 ഓവറില്‍ 196-8 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ. 11 പന്തില്‍ പുറത്താവാതെ 26* റണ്‍സ് നേടിയ എം എസ് ധോണിക്കും ചെന്നൈയെ ജയിപ്പിക്കാനായില്ല. അതേസമയം ജയത്തോടെ ടൈറ്റന്‍സ് പ്രതീക്ഷ നിലനിർത്തി. തോറ്റിരുന്നേല്‍ ടീം പുറത്താകുമായിരുന്നു. മറുപടി ബാറ്റിംഗില്‍ 1.1 ഓവറില്‍ 2 റണ്ണിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് […]

ഒടുവിൽ ആളിക്കത്തി…! പഞ്ചാബിനെ വീഴ്‌ത്തി ആർ.സി.ബിയുടെ തേരോട്ടം; ജയം 60 റണ്‍സിന്; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവം

ഡൽഹി: നിലിനില്‍പ്പിന്റെ പേരാട്ടത്തില്‍ പഞ്ചാബിനെയും വീഴ്‌ത്തി ആർ.സി.ബിയുടെ തേരോട്ടം. 60 റണ്‍സിനാണ് പഞ്ചാബിനെ ധരംശാലയില്‍ വീഴ്‌ത്തിയത്. 242 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 17-ാം ഓവറിൽ പുറത്തായി. 27 പന്തില്‍ 61 റണ്‍സെടുത്ത റൈലി റൂസോ മാത്രമാണ് ബെംഗളൂരുവിനെ ഭയപ്പെടുത്തിയത്. പഞ്ചാബ് നിരയില്‍ ആറുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. രണ്ടാം വിക്കറ്റില്‍ ജോണി ബെയ്ർസ്റ്റോ-റൂസോ സഖ്യം നേടിയ 65 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് അവർക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ബെയർസ്റ്റോ മടങ്ങിയ പിന്നാലെ വന്ന ശശാങ്ക് സിംഗ് തകർത്തടിക്കുന്നതിനിടെ കോലിയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായത് […]

അടിയോടടി… പത്ത് ഓവറിനുള്ളില്‍ കളിയും തീര്‍ത്തു..! ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 10 വിക്കറ്റിന്റെ അനായാസ ജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ ലഖ്നോ സൂപ്പര്‍ ജയന്‍റ്സിനെതിരെ സണ്‍റൈസേഴ് ഹൈദരാബാദിന് 10 വിക്കറ്റിന്റെ അനായാസ ജയം. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം നിഷ്പ്രയാസം ഹൈദരാബാദ് അടിച്ചെടുത്തു. പത്ത് ഓവറിനുള്ളിലാണ് ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിന്‍റെയും അഭിഷേക് ശര്‍മുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ഹൈദരാബാദിന്‍റെ ജയം നിഷ്പ്രയാസം സാധ്യമാക്കിയത്. 9.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നത്. ട്രാവിസ് ഹെഡ് 16 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി 30 പന്തില്‍ 89 റണ്‍സുമായി പുറത്താകാതെ നിന്നു. 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് […]

സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് പാഴായി ; രാജസ്ഥാനെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റൽസ്

സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ആവേശ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. സഞ്ജുവിന്റെ രാജസ്ഥാനെ 20 റൺസിനാണ് ഡൽഹി തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. തോറ്റെങ്കിലും 11 കളികളില്‍ 16 പോയന്‍റുമായി രാജസ്ഥാന്‍ തന്നെയാണ് പോയന്‍റ് പട്ടികയില്‍ രണ്ടാമത്. ഡൽഹിയിൽ ടോസ് ലഭിച്ചിട്ടും ബൗളിം​ഗ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ഞെട്ടിച്ചു. ജേക്ക് ഫ്രേസർ മക്ഗർഗിന്റെ വെടിക്കെട്ട് ഡൽഹിക്ക് മികച്ച തുടക്കം നേടി […]

സൂര്യകുമാറിന് സെഞ്ചുറി…! വിദൂര സാധ്യത നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്; ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലില്‍ ജീവന്‍ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ഇന്ന് നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചോടെയാണ് മുംബൈ വിദൂര സാധ്യതകള്‍ സ്വപ്‌നം കണ്ട് തുടങ്ങിയത്. വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. 30 പന്തില്‍ 48 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. 17 പന്തില്‍ 35 റണ്‍സുമായി പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ മുംബൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം […]

ഏകാനയില്‍ ലഖ്‌നൗവിനെ എറിഞ്ഞൊതുക്കി കൊല്‍ക്കത്ത ; 98 റണ്‍സിന്‍റെ വമ്പൻ ജയം; രാജസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്ത്

സ്വന്തം ലേഖകൻ ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒന്നാമത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 98 റണ്‍സിന്റെ മിന്നും വിജയം സ്വന്തമാക്കിയാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്‌നൗവിനെ 137 റണ്‍സിന് കൊല്‍ക്കത്ത എറിഞ്ഞൊതുക്കി. 16.1 ഓവറിലാണ് ലഖ്‌നൗ ഓള്‍ഔട്ടായത്. 21 പന്തില്‍ 36 റണ്‍സെടുത്ത മാര്‍കസ് സ്റ്റോയിനിസാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് […]