ഖത്തറിനു മൂന്നാം തോൽവി ; നെതർലൻഡ്സ് പ്രീ ക്വാർട്ടറിൽ ; ഖത്തറിനെ രണ്ടു ഗോളുകള്‍ക്കാണ് നെതർലൻഡ്സ് കീഴടിക്കയത്

ദോഹ: ആശ്വാസ ജയം തേടിയിറങ്ങിയ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് നെതർലൻഡ്സ് പ്രീ ക്വാർട്ടറിൽ. കോഡി ഗാക്പോയും ഫ്രങ്കി ഡിയോങ്ങും സ്കോർ ചെയ്ത മത്സരത്തിൽ ഖത്തറിനെ തകർത്ത് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് നെതർലൻഡ്സിന്റെ പ്രീ ക്വാർട്ടർ പ്രവേശനം. ജയം മാത്രം ലക്ഷ്യമിട്ടാണ് ഡച്ച് ടീം ഖത്തറിനെതിരേ പന്ത് തട്ടാനിറങ്ങിയത്. തുടർച്ചയായ അവസര നഷ്ടങ്ങൾക്കൊടുവിൽ 26-ാം മിനിറ്റിൽ കോഡി ഗാ്പോയിലൂടെ നെതർലൻഡ്സ് മുന്നിലെത്തി. ഡേവി ക്ലാസൻ നൽകിയ പാസ് ഖത്തർ പ്രതിരോധ താരങ്ങളുടെ സമ്മർദം മറികടന്ന് ഗാ്പോ […]

ബ്രൂണോയുടെ ഇരട്ട ഗോൾ ;ഉറുഗ്വെയ്ക്കെതിരെ പോർച്ചുഗലിന് ജയം; തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിൽ

ദോഹ: ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിൽ ഉറുഗ്വെയ്ക്കെതിരെ പോർച്ചുഗലിന് ജയം(2-0). ഗ്രൂപ്പ് എച്ചിലെ തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തി. രണ്ടാം മത്സരത്തിലെ തോൽവിയോടെ ഉറുഗ്വെയുടെ ഭാവി തുലാസിലായി. സൗത്ത് കൊറിയക്കെതിരെയുള്ള ഉറുഗ്വെയുടെ ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്. മറ്റു മത്സരഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ഇനി ഉറുഗ്വെയുടെ ഭാവി. വിരസമായ ഗോളില്ലാ ആദ്യ പകുതിക്ക് ശേഷം 54-ാം മിനുറ്റിലായിരുന്നു ബ്രൂണോയുടെ ഗോൾ വന്നത്. ഇടതുഭാഗത്ത് നിന്ന് ഉറുഗ്വെൻ പ്രതിരോധക്കാരുടെ മുകളിലൂടെ ബ്രൂണോ തൊടുത്ത പന്ത് വലക്കുള്ളിലേക്ക് കയറുകയായിരുന്നു. പന്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാടിയിരുന്നു. […]

വീര്യം ചോരാതെ കളം നിറഞ്ഞപ്പോൾ ഖത്തർ ലോകകപ്പിൽ പിറന്നത് മറ്റൊരു കാവ്യം; ഘാനയക്ക് മുമ്പിൽ അടിപതറി ദക്ഷിണകൊറിയ ; വിജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്

ദോഹ: വിജയമെന്ന ഒറ്റ ലക്ഷ്യവുമായി ഏജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പോരിനിറങ്ങിയ രണ്ട് സംഘങ്ങൾ അവസാന നിമിഷം വരെ വീര്യം ചോരാതെ കളം നിറഞ്ഞപ്പോൾ ഖത്തർ ലോകകപ്പിൽ പിറന്നത് മറ്റൊരു കാവ്യം. ഗ്രൂപ്പ് എച്ചിലെ നിർണായകമായ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഘാന വമ്പൻ വിജയം സ്വന്തമാക്കി. ത്രില്ലർ എന്ന വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ സാലിസു കുഡൂസ് എന്നിവരാണ് ഘാനയ്ക്കായി ഗോളുകൾ നേടിയത്. ദക്ഷിണ കൊറിയയുടെ രണ്ട് ഗോളുകളും വലയിലാക്കിയത് ചോ സംങ് ആയിരുന്നു. തുടക്കം മുതൽ കളിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയത് […]

രണ്ടാം മിനിട്ടിൽ അൽഫോൻസോ ഡേവിസിൻ്റെ ചരിത്ര ഗോൾ; പിന്നാലെ കളി പിടിച്ച് ക്രൊയേഷ്യ; കാലിടറി കാനഡ ; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്

ദോഹ: ഫിഫ ലോകകപ്പിൽ കാന‍ഡയെ ഒന്നിനെതിരെ നാലു ഗോളുകൾക്കു കീഴടക്കി ക്രൊയേഷ്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലൂക്ക മോഡ്രിച്ചും കൂട്ടരും വിജയം പിടിച്ചെടുത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്നതിനു ശേഷമാണ് ഈയൊരു തിരിച്ചുവരവ് എന്നത് വിജയത്തിൻ്റെ മാറ്റ് കൂട്ടുന്നു. മത്സരത്തിൻ്റെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടിക്കൊണ്ട് കാനഡ ക്രൊയേഷ്യയെ ഞെട്ടിച്ചു. ബുച്ചനാൻ്റെ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെ അൽഫോൻസോ ഡേവിസ് ആണ് കാനഡയ്ക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാൽ ക്രൊയേഷ്യ പതറിയില്ല. 36ആം മിനിറ്റിൽ […]

സാബിരിയുടെ ഫ്രീകിക്ക് ; കാഴ്ചക്കാരനാക്കി ബൽജിയം ഗോളി; പകരക്കാരെയിറക്കി കളി പിടിച്ച് മൊറോക്കോ ; ബെൽജിയത്തിന് തോൽവി രണ്ട് ഗോളുകൾക്ക്

അട്ടിമറികളുടെ ലോകകപ്പിന് ഇതാ ഓര്‍മയില്‍ സൂക്ഷിക്കാന്‍ മറ്റൊരു അസുലഭ അധ്യായം കൂടി.ദോഹ ഫിഫ ലോകകപ്പിൽ ബൽജിയത്തെ ഞെട്ടിച്ച് മൊറോക്കോയ്ക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫിഫ റാങ്കിങ്ങിൽ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരെ തകർത്തത്. കാനഡയ്ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചെത്തിയ ബൽജിയത്തെ ഞെട്ടിച്ച് 73-ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92-ാം മിനിറ്റിൽ സക്കരിയ അബുക്ലാലുമാണ് ഗോളുകൾ നേടിയത്. കാനഡയ്ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു. ബൽജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ […]

പ്രീക്വാര്‍ട്ടര്‍ പ്രവേശനമെന്ന ജപ്പാന്റെ മോഹത്തിന് ഇനിയും കാത്തിരിക്കണം; ജപ്പാന്റെ സ്പീഡ് ഗെയ്മിനെ തടുത്തിട്ടത് കോസ്റ്റാറിക്ക പ്രതിരോധം; ജപ്പാനെ ഒരു ഗോളിന് മുട്ടുകുത്തിച്ച്‌ കോസ്റ്റാറിക്ക

സ്വന്തം ലേഖകൻ ദോഹ: ജര്‍മ്മനിക്കെതിരെയുള്ള അതേ പോരാട്ട വീര്യത്തോടെ കളം നിറഞ്ഞിട്ടും ഗോള്‍ മാത്രം മാറി നിന്ന് ജപ്പാൻ. ഒടുവില്‍ ഒരു ഗോളിന് കോസ്റ്റാറിക്കയോട് മുട്ട് മടക്കി. കളിയുടെ ഒഴുക്കിനെ തകിടം മറിച്ച്‌ 81ാം മിനിറ്റില്‍ കെയ്ഷര്‍ ഫാളര്‍ നേടിയ ഒറ്റ ഗോളിന്റെ പിന്‍ബലത്തില്‍ കോസ്റ്റാറീക്ക ജയിച്ചു കയറുകയായിരുന്നു. അദ്യ പകുതി വിരസമായിരുന്നെങ്കിലും ജര്‍മ്മന്‍ പ്രതിരോധത്തെ വിറപ്പിച്ച അതേ കരുത്തോടെ രണ്ടാം പകുതിയില്‍ ജപ്പാന്‍ ഉണര്‍ന്നുകളിച്ചപ്പോള്‍ കോസ്റ്റാറിക്ക ഗോള്‍മുഖത്ത് പിറന്നത് നിരവധി ഗോള്‍ അവസരങ്ങള്‍.പക്ഷെ ഗോള്‍ മാത്രം അകന്നു നിന്നു.എന്നാല്‍ ലഭിച്ച ചുരുക്കം അവസരത്തിലൊന്ന് […]

കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു; മഴയെത്തിയത് മത്സരം 4.5 ഓവറായപ്പോൾ; 12.5 ഓവറായപ്പോൾ വീണ്ടും മഴ

സ്വന്തം ലേഖകൻ ഹാമിൽട്ടൻ: കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു. തുടർച്ചയായി രണ്ടാമതും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. മത്സരം 4.5 ഓവറായപ്പോഴാണ് ആദ്യം മഴയെത്തിയത്. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസായിരുന്നു ഇന്ത്യയുടെ സ്കോർ. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം കളി വീണ്ടും ആരംഭിച്ചു. 29 ഓവറാക്കി ചുരുക്കിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ, 12.5 ഓവറായപ്പോൾ വീണ്ടും മഴയെത്തി. കനത്ത മഴയായതോടെ മത്സരം ഉപേക്ഷിച്ചതായി മാച്ച് റഫറി അറിയിച്ചു. 12.5 ഓവറിൽ ഒന്നിന് 89 എന്ന നിലയിലായിരുന്നു […]

ഞങ്ങൾ ജപ്പാനാ…ഞങ്ങൾ ജയിക്കാനാ…; രണ്ടാം മത്സരത്തിൽ കോസ്റ്ററീകക്കെതിരെ ഏഷ്യൻ പവർ ഹൗസ് ഇന്നിറങ്ങും.ജപ്പാന്റെ സാദ്ധ്യതകൾ വിലയിരുത്തി ദോഹയിൽ നിന്ന് തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ.

സുമോ ഗുസ്തിയിൽ താഴ്ന്ന റാങ്കിലുള്ള താരം ലോകോത്തര ചാമ്പ്യനെ അട്ടിമറിച്ചെന്ന വിശേഷണമാണ് ജർമനി-ജപ്പാൻ മത്സരഫലത്തിന് ജാപ്പനീസ് മാധ്യമങ്ങൾ നൽകിയത്. കളിയിലൊരു സമനിലവരെ അതിശയമായിക്കണ്ടിരുന്നവർ നാലു തവണ ലോകകിരീടത്തിൽ മുത്തമിട്ടവരെ അട്ടിമറിച്ചു. പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ ജർമൻ വലയിൽ പകരക്കാരായ റിസു ദോവാനും തകുമ അസാനോയും നിറയൊഴിക്കുകയായിരുന്നു. കോസ്റ്ററീകയാവട്ടെ സ്പെയിനിനോട് എതിരില്ലാത്ത ഏഴ് ഗോളിന്, ഇത്തവണത്തെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയ ക്ഷീണത്തിലും. തോറ്റാൽ പിന്നൊന്നും നോക്കാനില്ല. പ്രീ ക്വാർട്ടർ ഫൈനലിലെത്താതെ പുറത്താവും. ജപ്പാന് അവസാന ഗ്രൂപ് മത്സരം സ്പെയിനുമായാണ്. ജർമനിക്കെതിരായ പ്രകടനം അന്ന് ആവർത്തിക്കാൻ […]

വെറുമൊരു ജയമല്ല; മാന്ത്രികന്റെ കാലുകൾ വിരിയിച്ച വസന്തം.അച്ചടക്കും ക്ഷമയും കൊണ്ട് മെക്‌സിക്കോ നിർമിച്ച കോട്ടമതിൽ തന്റെ മാത്രം കൈവശമുള്ള ജാലവിദ്യ കൊണ്ട് മെസ്സി പൊളിച്ചപ്പോൾ, വായുവിൽ പറന്ന ഗില്ലർമോ ഒച്ചോവയുടെ വിരൽത്തുമ്പുകൾക്കു തൊടാൻ നൽകാതെ പന്ത് വലയിലേക്കു വളച്ചിറക്കി എൻസോ ഫെർണാണ്ടസ് അതിനു പൂർണത നൽകി.അര്‍ജന്റൈന്‍ വിസ്മയ വിജയം വിലയിരുത്തി ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ.

കളിക്കാരും ആരാധകരും സമ്മർദത്തിന്റെ മുൾത്തലപ്പിൽ നിൽക്കുന്നൊരു ഡു-ഓർ-ഡൈ മത്സരത്തിൽ ലയണൽ മെസ്സി നിറഞ്ഞാടുകയും പൂർണതയോടടുത്തു നിൽക്കുന്ന ടീം ഗെയിം കളിച്ച് അർജന്റീന ആധികാരികമായി ജയിക്കുകയും ചെയ്യുന്നതിനേക്കാൾ മനോഹരം മറ്റെന്തുണ്ട്? എങ്ങനെയെങ്കിലും കളിച്ച് ഒരു ഗോളിനെങ്കിലും രക്ഷപ്പെടട്ടെ എന്നാഗ്രഹിച്ച കളിയിൽ കണ്ണും മനവും നിറച്ചാണ് അർജന്റീന ലുസൈൽ സ്റ്റേഡിയത്തിൽ നിന്നു തിരിച്ചുകയറിയത്. ഗോൾ ബാറിനു കീഴിൽ എമി മാർട്ടിനസ് മുതൽ അവസാനം കളത്തിലെത്തിയ ക്രിസ്റ്റ്യൻ റൊമേറോ വരെ അവകാശികളായ, ചേതോഹരങ്ങളായ രണ്ട് ഗോളുകൾ തിലകം ചാർത്തിയ ഒരു ജയം. അച്ചടക്കും ക്ഷമയും കൊണ്ട് മെക്‌സിക്കോ നിർമിച്ച […]

‘ലുസൈലിൽ മെസി മാജിക്ക്’; മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് ഇരട്ട ഗോൾ ജയം.ജയത്തോടെ മെസിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൻഡന്റ് ശ്രീകല പ്രസന്നൻ മത്സരം വിലയിരുത്തുന്നു.

ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന. ലയണൽ മെസി എൻസോ ഫെർണാണ്ടസ് എന്നിവരാണ് മെക്സിക്കൻ വല കുലുക്കിയത്. ലോകകപ്പിലെ മെസിയുടെ എട്ടാം ഗോളാണിത്‌. ഈ ഗോളോടെ തുടര്‍ച്ചായി ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസിയ്ക്ക് സാധിച്ചു. ജയത്തോടെ മെസിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. ആദ്യപകുതിയിൽ കരുത്തുറ്റ മെക്സിക്കൻ പ്രതിരോധ മതിൽ തകർക്കാൻ കഴിയാതെ നിന്ന മെസിയും സംഘവും രണ്ടാം പകുതിയിൽ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. 50ാം മിനിറ്റിൽ ബോക്സിനു തൊട്ടുമുന്നിൽ മെസ്സിയെ ഫൗൾ ചെയ്തതിന് […]