play-sharp-fill
പ്രീക്വാര്‍ട്ടര്‍ പ്രവേശനമെന്ന ജപ്പാന്റെ മോഹത്തിന് ഇനിയും കാത്തിരിക്കണം; ജപ്പാന്റെ സ്പീഡ് ഗെയ്മിനെ തടുത്തിട്ടത് കോസ്റ്റാറിക്ക പ്രതിരോധം; ജപ്പാനെ ഒരു ഗോളിന് മുട്ടുകുത്തിച്ച്‌ കോസ്റ്റാറിക്ക

പ്രീക്വാര്‍ട്ടര്‍ പ്രവേശനമെന്ന ജപ്പാന്റെ മോഹത്തിന് ഇനിയും കാത്തിരിക്കണം; ജപ്പാന്റെ സ്പീഡ് ഗെയ്മിനെ തടുത്തിട്ടത് കോസ്റ്റാറിക്ക പ്രതിരോധം; ജപ്പാനെ ഒരു ഗോളിന് മുട്ടുകുത്തിച്ച്‌ കോസ്റ്റാറിക്ക

സ്വന്തം ലേഖകൻ

ദോഹ: ജര്‍മ്മനിക്കെതിരെയുള്ള അതേ പോരാട്ട വീര്യത്തോടെ കളം നിറഞ്ഞിട്ടും ഗോള്‍ മാത്രം മാറി നിന്ന് ജപ്പാൻ. ഒടുവില്‍ ഒരു ഗോളിന് കോസ്റ്റാറിക്കയോട് മുട്ട് മടക്കി. കളിയുടെ ഒഴുക്കിനെ തകിടം മറിച്ച്‌ 81ാം മിനിറ്റില്‍ കെയ്ഷര്‍ ഫാളര്‍ നേടിയ ഒറ്റ ഗോളിന്റെ പിന്‍ബലത്തില്‍ കോസ്റ്റാറീക്ക ജയിച്ചു കയറുകയായിരുന്നു.

അദ്യ പകുതി വിരസമായിരുന്നെങ്കിലും ജര്‍മ്മന്‍ പ്രതിരോധത്തെ വിറപ്പിച്ച അതേ കരുത്തോടെ രണ്ടാം പകുതിയില്‍ ജപ്പാന്‍ ഉണര്‍ന്നുകളിച്ചപ്പോള്‍ കോസ്റ്റാറിക്ക ഗോള്‍മുഖത്ത് പിറന്നത് നിരവധി ഗോള്‍ അവസരങ്ങള്‍.പക്ഷെ ഗോള്‍ മാത്രം അകന്നു നിന്നു.എന്നാല്‍ ലഭിച്ച ചുരുക്കം അവസരത്തിലൊന്ന് കോസ്റ്റാറിക്ക കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ ഒരു ഗോള്‍ ജയവുമായി അവര്‍ ടൂര്‍ണ്ണമെന്റില്‍ നിലനില്‍പ്പ് തുടര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയത്തില്‍ നിര്‍ണ്ണായകമായത് സ്്‌പെയിനിനോടുള്ള മത്സരത്തില്‍ അമ്ബേ പരാജയമായ കോസ്റ്റാറിക്കയുടെ പ്രതിരോധ നിരയുടെ തിരിച്ചുവവാണ്.മത്സരത്തിന്റെ തുടക്കം മുതല്‍ ആവേശത്തോടെ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കോസ്റ്റാറീക്കന്‍ പ്രതിരോധം ഗോള്‍ നിഷേധിച്ചുകൊണ്ടിരുന്നു.തുടക്കം മുതല്‍ നിരവധി അവസരങ്ങളാണ് ജാപ്പനീസ് താരങ്ങള്‍ നടത്തിയത്.

ആദ്യ മത്സരത്തില്‍ ഏഴ് ഗോളുകള്‍ വഴങ്ങിയതില്‍ നിന്ന് പാഠം പഠിച്ചാണ് കോസ്റ്ററീക്ക എത്തിയത്. ജപ്പാന്‍ നടത്തിയ നീക്കങ്ങളെ സംഘം ചേര്‍ന്ന് പ്രതിരോധിച്ചാണ് മത്സരം അവര്‍ പൂര്‍ത്തിയാക്കിയത്.

ജര്‍മനിക്കെതിരെ ഗോള്‍ നേടാനാകാത്തതിന്റെ ക്ഷീണം ജപ്പാന്‍ സൂപ്പര്‍താരം ടകുമി മിനാമി തീര്‍ക്കുമെന്ന ജപ്പാന്റെ പ്രതീക്ഷ അസ്ഥാനത്തായതോടെ മത്സരത്തില്‍ കോസ്റ്ററിക്ക പിടിമുറുക്കി. വിജയത്തോടെ കോസ്റ്ററിക്ക പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.ഫിഫ റാങ്കിങ്ങില്‍ 24ാം സ്ഥാനത്താണ് ജപ്പാന്‍.

2002, 2010, 2018 പ്രീക്വാര്‍ട്ടര്‍ പ്രവേശനമാണ് മികച്ച പ്രകടനം.ലോകകപ്പ് ക്വാളിഫയറില്‍ പത്തില്‍ ഏഴിലും ജയിച്ച്‌ രണ്ടാമതായാണ് ജപ്പാന്റെ വരവ്. 12 ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് നാലെണ്ണം മാത്രം. ഫിഫ റാങ്കിങ്ങില്‍ 31ാം സ്ഥാനത്താണ് കോസ്റ്ററിക്ക. 2014 ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതാണ് മികച്ച പ്രകടനം.4-2-3-1 എന്ന ശൈലിയാണ് ജപ്പാന്‍ അവലംബിച്ചതെങ്കില്‍ 3-4-2-1 ശൈലിയിലായിരുന്നു കോസ്റ്ററിക്കയുടെ കളി.