ഏകദിന ലോകകപ്പ്; അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ ; അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം ഒക്ടോബര്‍ ഏഴിന് ; ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം 11ന്

സ്വന്തം ലേഖകൻ മുംബൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയെ നിയമിച്ചു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് മുന്‍ ഇന്ത്യന്‍ ബാറ്ററെ മെന്ററായി നിയമിച്ചത്. 1992 മുതല്‍ 2000 വരെ 196 ഏകദിനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അജയ് 37.47 ശരാശരിയില്‍ ആറ് സെഞ്ച്വറിയും 30 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 5359 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതേ കാലയളവില്‍ ഇന്ത്യയ്ക്ക് വേണ്ടി 15 ടെസ്റ്റുകള്‍ കളിച്ച താരം നാല് അര്‍ധ സെഞ്ച്വറിയടക്കം 576 റണ്‍സ് നേടിയെടുത്തിട്ടുണ്ട്. നിലവില്‍ ഏകദിന […]

ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരം ഇന്ന് ; ഇന്ത്യ നെതർലാൻഡ്‌സിനെ നേരിടും ; ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മത്സരം ; മഴ ഭീഷണി ഒഴിഞ്ഞതിനാൽ മത്സരം നടക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതർലാൻഡ്‌സിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം. ആദ്യ പരിശീലന മത്സരം ഗുവാഹാത്തിയിൽ സെപ്റ്റംബർ 30-ന് ഇംഗ്ലണ്ടുമായി തീരുമാനിച്ചിരുന്നു. എന്നാൽ മഴയെ തുടർന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. മഴ ഭീഷണി ഒഴിഞ്ഞതിനാൽ ഇന്ന് മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഇന്ത്യൻ ടീമിനൊപ്പം വിരാട്‌ കോഹ്‌ലി പരിശീലന മത്സരത്തിന് ഇറങ്ങാൻ സാധ്യതയില്ല. തിങ്കളാഴ്ച വൈകിട്ടു വരെ കോഹ്‌ലി തിരുവനന്തപുരത്തെത്തിയിട്ടില്ല. ഇന്നലെ തുമ്പ സെന്റ്‌ […]

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം; ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളി ; അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ പിന്നിട്ടാണ് ആന്‍സി വെള്ളി നേടിയത് ; കരിയറിലെ ഏറ്റവും മികച്ച പ്രകടനം

സ്വന്തം ലേഖകൻ ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഒരു മലയാളി താരത്തിനു കൂടി മെഡല്‍ തിളക്കം. വനിതകളുടെ ലോങ് ജംപില്‍ ഇന്ത്യക്കായി മത്സരിച്ച ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ ആന്‍സി ഹാങ്ചൗവില്‍ പുറത്തെടുത്തു. അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ പിന്നിട്ടാണ് ആന്‍സി വെള്ളി നേടിയത്. 6.73 മീറ്റര്‍ എത്തിയ ചൈനയുടെ സിയോങ് ഷിഖിക്കാണ് സ്വര്‍ണം. ഇന്ത്യക്കായി ഫൈനലില്‍ മത്സരത്തില്‍ ശൈലി സിങിനു അഞ്ചാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 6.48 മീറ്ററായിരുന്നു ശൈലിയുടെ മികച്ച ചാട്ടം. […]

ഏഷ്യൻ ​ഗെയിംസ്: ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് വെങ്കലം

സ്വന്തം ലേഖകൻ ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് വെങ്കലമെഡൽ. സുതീർഥ മുഖർജി-അയ്ഹിക മുഖർജി സഖ്യമാണ് ‌ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് മെഡൽ നേടിത്തന്നത്. റിപ്പബ്ലിക് ഓഫ് കൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സംഘം സെമിയിൽ പരാജയപ്പെട്ടത്. ആദ്യ ​ഗെയിമിൽ ജയത്തോടെ ആയിരുന്നു ഇന്ത്യൻ ​സംഘത്തിന്റെ തുടക്കം. എന്നാൽ രണ്ടാം ​മത്സരത്തിൽ കൊറിയ തിരികെ വന്നു. മൂന്നാം ​ഗെയിം ഇന്ത്യയും നാലാം ​ഗെയിം കൊറിയയും മുന്നേറി. അഞ്ചാം ​ഗെയിമും നേടി കൊറിയ വിജയപ്രതീക്ഷ ഉയർത്തി. എന്നാൽ ആറാം […]

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം;പുരുഷന്മാരുടെ ട്രാപ് 50 ഇനത്തിലാണ് നേട്ടം

സ്വന്തം ലേഖകൻ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം. ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ ട്രാപ് 50 ഇനത്തിലാണ് നേട്ടം. ക്യാനന്‍ ഡാരിയസ്, സരോവര്‍ സിങ്, പൃഥ്വിരാജ് തൊണ്ടയ്മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് മെഡല്‍ ഉറപ്പിച്ചത്. 361 പോയിന്റോടെയാണ് നേട്ടം. കുവൈത്തിനാണ് വെള്ളി. ചൈന വെങ്കലവും സ്വന്തമാക്കി. ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 41 ആയി. 11 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍പ്പട്ടികയില്‍ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഇതുവരെ 114 […]

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം ; സ്ക്വാഷിൽ പാകിസ്ഥാനെ തകർത്തു

സ്വന്തം ലേഖകൻ ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം. സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നേരത്തെ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്ലെ സഖ്യമാണ് സുവര്‍ണ നേട്ടം തൊട്ടത്. ഫൈനലില്‍ ചൈനീസ് തായ്പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എന്‍ ഷുവോ ലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ സുവര്‍ണ നേട്ടം. ആദ്യ സെറ്റ് കൈവിട്ട […]

താഴത്തങ്ങാടി ആറ്റില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ഭാഗമായുള്ള കോട്ടയം മത്സര വള്ളംകളി ഒക്ടോബർ ഏഴിന്; മത്സരത്തിനായി ഒരുങ്ങുന്നത് ഒൻപത് ചുണ്ടൻ വള്ളങ്ങൾ.

  സ്വന്തം ലേഖകൻ കോട്ടയം : താഴത്തങ്ങാടി ആറ്റില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ഭാഗമായുള്ള കോട്ടയം മത്സര വള്ളംകളി ഏഴിന് നടക്കും. ഒൻപത് ചുണ്ടന്‍വള്ളങ്ങള്‍ മത്സരിക്കും. വെപ്പ് എ, ബി, ഇരുട്ടുകുത്തി എ, ബി, ചുരുളന്‍ വിഭാഗങ്ങളിലായി മുപ്പതിലധികം കളിവള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ഒക്‌ടോബര്‍ ഏഴിന് ഉച്ചയ്ക്കു രണ്ടിന് ഉദ്ഘാടന സമ്മേളനം. 2.30നു മോക്ഡ്രില്‍. വൈകുന്നേരം മൂന്നിനു ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് ആരംഭിക്കും. ഇതിനു പിന്നാലെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സും ഫൈനലും നടക്കും. ഇതിനു ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ നടക്കും. വിനോദസഞ്ചാര വകുപ്പ്, കോട്ടയം വെസ്റ്റ് ക്ലബ് […]

ആദ്യമായി ലോകകപ്പ്‌ സന്നാഹ മത്സരത്തിന്‌ വേദിയായ കേരളം ക്രിക്കറ്റ്‌ ആവേശത്തില്‍. വെള്ളിയാഴ്‌ച നടക്കുന്ന ആദ്യ മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ്‌ രാജ്യാന്തര സ്‌റ്റേഡിയം സജ്‌ജമായി.

  സ്വന്തം ലേഖകൻ  തിരുവന്തപുരം : ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും.   ആദ്യമായി ലോകകപ്പ്‌ സന്നാഹ മത്സരത്തിന്‌ വേദിയായ കേരളം ക്രിക്കറ്റ്‌ ആവേശത്തില്‍. വെള്ളിയാഴ്‌ച നടക്കുന്ന ആദ്യ മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ്‌ രാജ്യാന്തര സ്‌റ്റേഡിയം സജ്‌ജമായി.   കാര്യവട്ടത്തെ സന്നാഹമത്സരം ഒക്ടോബര്‍ മൂന്നിനാണ്. അന്ന് ഇന്ത്യ നെതര്‍ലെന്‍ഡിനെ നേരിടും. ലോകകപ്പിനു മുന്നോടിയായുള്ള നാല് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. 30ന് ഓസ്‌ട്രേലിയയും നെതര്‍ലന്‍ഡും ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലാണ് […]

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം ; വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിലാണ് നേട്ടം.

  സ്വന്തം ലേഖകൻ ഹാങ്‌ചൗ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് ഇന്ത്യൻ സംഘം സ്വര്‍ണം നേടിയത്. ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ നേടിയത്. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യൻ സംഘം വെള്ളിമെഡല്‍ സ്വന്തമാക്കിയിരുന്നു. സിഫ്റ്റ് കൗര്‍ സമ്ര, ആഷി ചൗക്‌സി, മണിനി കൗശിക് എന്നിവരുടെ സംഘമാണ് ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് നാലാം ദിനത്തിലെ ആദ്യ മെഡല്‍ നേടിത്തന്നത്. 1764 പോയിന്റോടെയാണ് ഇന്ത്യൻ സംഘത്തിന് വെള്ളി മെഡല്‍ […]

ഉന്നം പിഴച്ചില്ല; ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം ; ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി

സ്വന്തം ലേഖകൻ ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ ഒന്നാമതെത്തി്. മനു ഭാകര്‍, ഇഷ സിങ്, റിഥം സാങ്‌വാന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണത്തിലേക്ക് ഷൂട്ട് ചെയ്തത്. 1759 പോയിന്റോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ചൈന വെള്ളിയും ദക്ഷിണ കൊറിയ വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയ മനുവും 586 പോയിന്റ് നേടിയ ഇഷയും വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു. നേരത്തെ […]