ഏഷ്യൻ ​ഗെയിംസ്: ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് വെങ്കലം

ഏഷ്യൻ ​ഗെയിംസ്: ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് വെങ്കലം

Spread the love

സ്വന്തം ലേഖകൻ

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് വെങ്കലമെഡൽ. സുതീർഥ മുഖർജി-അയ്ഹിക മുഖർജി സഖ്യമാണ് ‌ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് മെഡൽ നേടിത്തന്നത്. റിപ്പബ്ലിക് ഓഫ് കൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സംഘം സെമിയിൽ പരാജയപ്പെട്ടത്.

ആദ്യ ​ഗെയിമിൽ ജയത്തോടെ ആയിരുന്നു ഇന്ത്യൻ ​സംഘത്തിന്റെ തുടക്കം. എന്നാൽ രണ്ടാം ​മത്സരത്തിൽ കൊറിയ തിരികെ വന്നു. മൂന്നാം ​ഗെയിം ഇന്ത്യയും നാലാം ​ഗെയിം കൊറിയയും മുന്നേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചാം ​ഗെയിമും നേടി കൊറിയ വിജയപ്രതീക്ഷ ഉയർത്തി. എന്നാൽ ആറാം ​ഗെയിമിൽ ഇന്ത്യ തിരിച്ചുവന്നു. ഇതോടെ വിജയിയെ നിശ്ചയിക്കാൻ ഏഴാം ​ഗെയിം നടക്കുകയായിരുന്നു. സ്കോർ 7-11, 11-8, 7-11, 11-8, 11-9, 5-11, 11-2.