പാക്കിസ്ഥാനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കും; ബിസിസിഐ കത്ത് തയ്യാറാക്കി

സ്വന്തംലേഖകൻ കോട്ടയം : ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു കത്തയക്കുമെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനെ ലോകകപ്പില്‍ പങ്കെടുപ്പിക്കരുതെന്നും, പങ്കെടുപ്പിക്കുന്ന പക്ഷം ഇന്ത്യ ലോക കപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ബി.സി.സി.ഐ തലവന്‍ രാഹുല്‍ ജോരിയാണ് കത്ത് തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ബി .സി. സി .ഐ കത്ത് തയ്യാറാക്കിയതെന്നാണ് വിവരം. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപെടുത്തുന്നതിന്റെ ഭാഗമായാണ് ബി .സി. സി .ഐ യുടെ […]

പച്ച തൊടാതെ ഒൻപത് കളികൾ: ഐലീഗിലും കോച്ചിന്റെ തലതെറിച്ചു; ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിയെ മിനർവാ പഞ്ചാവും

സ്‌പോട്‌സ് ഡെസ്‌ക് ലുധിയാന: ഒൻപത് കളിയിൽ വിജയമറിയാതെ ഉഴറുന്ന മിനർവ പഞ്ചാബ് പരിശീലകന്റെ തല തെറിപ്പിച്ചു. ഒൻപത് കളിയിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞ തവണത്തെ ഐലീഗ് ചാ്്മ്പ്യൻമാരായ മിനർവ പഞ്ചാബിനു സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് മിനർവ കോച്ചിനെ തെറിപ്പിച്ചത്. നേരത്തെ സീസണിൽ ഇതുവരെ ഒരു മത്സരം മാത്രം വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചിനെ തെറിപ്പിച്ചിരുന്നു. ഐലീഗിലും ഐഎസ്എല്ലിലും ഇതോടെ കോച്ചുമാരുടെ തല ഉരുണ്ട് തുടങ്ങി. മിനേർവ പഞ്ചാബ് തങ്ങളുടെ മുഖ്യ പരിശീലകനായ പോൾ മുൺസ്റ്ററെയാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. ഐഎസ്എല്ലിൽ വിജയം ഒഴിഞ്ഞു നിന്നതോടെ […]

മലപ്പുറത്തെ കോട്ടപ്പടി മൈതാനത്ത് യുപിയെ അട്ടിമറിച്ച് കേരള പൊലീസ്

സ്‌പോട്‌സ് ഡെസ്‌ക് മലപ്പുറം: രാജ്യത്തെ എല്ലാ സംസ്ഥാന പൊലീസിനെയും റെയിൽവേയും പാരാമിലട്ടറി സേനയും അണിനിരന്ന ഫുട്‌ബോൾ മത്സരത്തിൽ യുപിയെ പരാജയപ്പെടുത്തി കേരളം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് യുപി പൊലീസിനെ പരാജയപ്പെടുത്തിയത്. എല്ലാ സംസ്ഥാനത്തു നിന്നുള്ള പൊലീസ് സേനയും, റെയിവേയും, പാരാമിലട്ടറി സേനകളായ ബി.എസ്.എഫും, സിആർ.പിഎഫും, അസം റൈഫിൾസും, ഐടിബിപിയും അടക്കം നാൽപ്പതിലേറെ സേനകളാണ് മത്സരത്തിൽ അണിനിരന്നത്. ആദ്യ മത്സരത്തിൽ സിക്കിമിനൈ കേരളം തോൽപ്പിച്ചിരുന്നു. മലപ്പുറം കോട്ടപ്പടി മൈതാനത്താണ് മത്സരങ്ങൾ നടക്കുന്നത്.

കേരളത്തിന് സന്തോഷം നൽകാൻ ബസേലിയസിന്റെ ഗിഫ്റ്റ്..!

സ്‌പോട്‌സ് ഡെസ്‌ക് കോട്ടയം: കേരളത്തിനു സന്തോഷം നൽകാൻ കോട്ടയത്തിന്റെ ഫുട്‌ബോൾ ഫാക്ടറിയായ ബസേലിയസിന്റെ ഉശിരൻ ഗിഫ്റ്റ്..! തുടർച്ചയായ മൂന്നാം വർഷവും ബസേലിയസ് കോളേജ് ടീം അംഗം കേരള സന്തോഷ് ട്രോഫി ടീമിനു വേണ്ടി ബൂട്ട് കെട്ടും. ഇക്കുറി കേരളത്തിന്റെ മധ്യനിരയിൽ വിയർത്തു കളിക്കാൻ എഎത്തുന്നത് ബസേലിയസ് കോളേജിലെ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ ഗിഫ്റ്റി ഗ്രേഷ്യസാണ്. എംജി സർവകലാശാല ചാമ്പ്യൻഷിപ്പിൽ ബസേലിയസ് കോളേജിനെ പന്തടിച്ച് വിജയിപ്പിച്ച ഗിഫ്റ്റിയുടെ ബൂട്ടുകൾ കേരളത്തിനു വേണ്ടി പറന്നു കളിക്കുമോയെന്നാണ് ഇനി കാണേണ്ടത്. തുടർച്ചയായ മൂന്നാം വർഷമാണ് […]

കങ്കാരുക്കൾക്കു പിന്നാലെ കിവികളെയും പൊരിച്ച് കോഹ്ലിപ്പട: ന്യൂസിലൻഡിലും കോഹ്ലിപ്പടയുടെ പടയോട്ടം

സ്‌പോട്‌സ് ഡെസ്‌ക് ബേഓവൽ: കങ്കാരുക്കളെ അവരുടെ നാട്ടിലെത്തി പൊരിച്ച കോഹ്ലിപ്പടയാളികൾ കിവികളെ അവരുടെ നാട്ടിലെത്തി വറുത്തെടുത്തു. കിവീസിലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടും വിജയിച്ച ഇന്ത്യൻ ടീം പരമ്പരയും സ്വന്തം പേരിൽ കുറിച്ചു. 90 റണ്ണിനാണ് രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ഉജ്വല വിജയം. കിവികളുട നാട്ടിൽ ഇന്ത്യനേടുന്ന ഏറ്റവും ഉയർന്ന മാർജിൻ ജയമായി ഇത്. 2009ൽ ഹാമിൽട്ടണിൽ നേടിയ 84 റൺസ് ജയമായിരുന്നു ഇന്ത്യയുടെ ഇതിന് മുമ്പത്തെ ഏറ്റവും വലിയ ജയം. ബാറ്റിങിൽ രോഹിതും ശിഖർ ധവാനും വിരാടും ധോണിയും തിളങ്ങിയപ്പോൾ ബോളിങിൽ […]

രഞ്ജി സെമി ഫൈനൽ: ആത്ഭുതങ്ങളൊന്നുമുണ്ടായില്ല; കേരളത്തിന് ഇന്നിംഗ്‌സ് തോൽവി; പന്ത്രണ്ട് വിക്കറ്റുമായി ഉമേഷ് യാദവ് മാൻഓഫ് ദി മാച്ച്

സ്‌പോട്‌സ് ഡെസ്‌ക് വയനാട്: കൃഷ്ണഗിരിയിലെ പച്ചപ്പുൽമൈതാനത്ത് ഉമേഷ് യാദവ് തീപ്പൊരിയായി നിറഞ്ഞു നിന്നപ്പോൾ കേരളത്തിന് രഞ്ജി സെമിഫൈനലിൽ കനത്ത തോൽവി. ഗ്രൂപ്പിലെയും ക്വാർട്ടറിലെയും പോരാട്ട വീര്യം വിദർഭയുടെ പേസ് പടയ്ക്ക് മുന്നിൽ മറന്നു വച്ച കേരളം ഒരു ഇന്നിംഗ്‌സിനും 11 റണ്ണിനും തോൽവി സമ്മതിച്ചു. രണ്ട് ഇന്നിംഗ്‌സിലുമായി പന്ത്രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം ഉമേഷ് യാദവാണ് കേരളത്തെ കൂട്ടക്കൊല ചെയ്തത്. സ്‌കോർ കേരളം – 106, 91 വിദർഭ – 208 രണ്ടു ദിവസം മാത്രം നീണ്ടു നിന്ന രഞ്ജി ട്രോഫി സെമിയിൽ […]

രണ്ട് റണ്ണിനിടെ കൊഴിഞ്ഞത് അഞ്ച് വിക്കറ്റ്: വിദർഭയെ കെട്ട് കെട്ടിച്ച് കേരളത്തിന്റെ പേസ് പട: പിടിച്ചു നിന്നാൽ കേരളത്തിന് ചരിത്രമാകാം

സ്പോട്സ് ഡെസ്ക് വയനാട്: സേഫ് സോണിൽ നിന്ന് വിദർഭയെ കേരളത്തിന്റെ പേസർമാർ ദുരന്തത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ടു. 169 -2 എന്ന നിലയിൽ നിന്നു വിദർഭ തകർന്നടിഞ്ഞത് 172 ന് ഏഴ് എന്ന നിലയിലേയ്ക്കാണ്. പടു കൂറ്റൻ ലീഡ് പ്രതീക്ഷിച്ച വിദർഭയുടെ ലീഡ് കഷ്ടിച്ച് നൂറ് കടന്നു. നന്ദി പറയേണ്ടത് പിച്ചറിഞ്ഞ് പന്തെറിഞ്ഞ കേരളത്തിന്റെ പേസർമാർക്കാണ്. രഞ്ജി ട്രോഫി സെമിയില്‍ കേരത്തിനെതിരെ വിദര്‍ഭ 102 ണ്‍സ് ലീഡിൽ ഒതുങ്ങി. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് 208ന് അവസാനിച്ചു. 175ന് അഞ്ച് എന്ന […]

ഉമേഷ് തീപ്പന്തെറിഞ്ഞു..! കേരളം തവിടുപൊടിയായി

സ്‌പോട്‌സ് ഡെസ്‌ക് വയനാട്: പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫിയുടെ സെമി ഫൈനലിലെത്തിയ കേരളം ഉമേഷ് യാദവിന്റെ തീപ്പന്തിനു മുന്നിൽ കരിഞ്ഞുണങ്ങി വീണു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ ഏഴു വിക്കറ്റ് പിഴുതെറിഞ്ഞ ഉമേഷ് യാദവ് 106 റൺസിന് പുറത്താക്കുകയായിരുന്നു. രജനീഷ് ഗുർബാനിയ്ക്കാണ് ബാക്കിയുള്ള മൂന്നു വിക്കറ്റ്. മൂന്ന് ബാറ്റ്‌സ്മാൻമാർ മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്. 37 റൺസോടെ പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് ടോപ്പ് സ്‌കോറർ. ക്യാപ്റ്റൻ സച്ചിൻ ബേബി (22), ബേസിൽ തമ്പി (10) എന്നിവരാണ് […]

കോഹ്ലിയെ പിന്നിലാക്കി സെഞ്ച്വറിയിൽ ഹാഷിം അംല

സ്‌പോട്‌സ് ഡെസ്‌ക് പോർട്ട് എലിസബത്ത്: ലോകതാരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിൻതള്ളി ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 27 സെഞ്ചുറികൾ തികച്ച താരമെന്ന റെക്കോർഡ് ഇനി ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയ്ക്ക് സ്വന്തം. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ റെക്കോർഡാണ് മറികടന്നത്. കോഹ്ലി 169 ഏകദിനത്തിൽ നിന്ന് 27 സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ ആംലയ്ക്ക് വേണ്ടിയിരുന്നത് 167 ഏകദിനങ്ങൾ. പാക്കിസ്താനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ചുറിയിലൂടെയാണ് ദക്ഷിണാഫ്രിക്കൻ താരം ഇന്ത്യൻ നായകനെ മറികടന്നത്. 27 സെഞ്ചുറി നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമാണ് ആംല. ഒരു […]

മെൽബൺ ഏകദിനം: ധോണി മുന്നിൽ നിന്നു നയിച്ചു ഇന്ത്യയ്ക്ക് ഉജ്വല വിജയം; ടെസ്റ്റിനു പിന്നാലെ ഓസ്‌ട്രേലിയയിൽ പരമ്പര നേട്ടവും

സ്‌പോട്‌സ് ഡെസ്‌ക് മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ മഹേദ്രസിംഗ് ധോണിയുടെ ചിറകിലേറി ഇന്ത്യയ്ക്ക് ഉജ്വല വിജയം. നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റിന്റെ ഉജ്വല വിജയവുമായി ഇന്ത്യ ഏകദിന പരമ്പരയും നേടി. ടെസ്റ്റിനു പിന്നാലെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയിൽ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഓസ്‌ട്രേലിയ ഉയർത്തിയ 230 റണ്ണിന്റെ വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. യുഷ് വേന്ദ്ര ചഹലിന്റെ ആറു വിക്കറ്റ് നേട്ടവുമായി ഇന്ത്യ ഓസീസിനെ പിടിച്ചു കെട്ടുകയായിരുന്നു. തുടർന്ന് […]