പീഡനത്തിന് തെളിവില്ല; സൂപ്പർ താരം റൊണാൾഡോയ്ക്കെതിരേ നടപടിയില്ല

സ്വന്തം ലേഖകൻ അമേരിക്കൻ മുൻ മോഡൽ കാതറിൻ മയോർഗ നൽകിയ പീഡന കേസിൽ ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസിന്റ പോർച്ചുഗൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരേ തെളിവുകളില്ലെന്ന് കോടതി. റൊണാൾഡോയ്‌ക്കെതിരായ ആരോപണത്തിൽ ചില സംശയങ്ങൾ മാത്രമാണ് നിലനിൽക്കുന്നതെന്നും ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തിൽ റൊണാൾഡോയ്ക്കെതിരായ കേസ് ഇനി തുടരാനാവില്ലെന്ന് ക്ലാർക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സ്റ്റീവ് വൂൾസൺ അറിയിച്ചു. 2009 ജൂൺ 13-ന് ലാസ് വേഗസിലെ ഹോട്ടലിൽ വെച്ച് റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ വർഷമാണ് കാതറിൻ മയോർഗ […]

ലോകകപ്പിൽ ഇന്ത്യൻ തോൽവിയുടെ കാരണം പുറത്ത്: ടീമിലെ പടലപ്പിണക്കം മുതിർന്ന താരത്തിന്റെ ഭാര്യയെ ചൊല്ലി; ബിസിസിഐ അപേക്ഷ തള്ളിയിട്ടും മുതിർന്ന താരം ഭാര്യയെ ഇംഗ്ലണ്ടിൽ താമസിപ്പിച്ചു; തർക്കം ടീമിന്റെ ഐക്യത്തെയും ബാധിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിൽ തോറ്റ് പുറത്തായത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ടീമിലെ ഐക്യമില്ലായ്മയും കൂട്ടക്കുഴപ്പവുമാണ് തോൽവിയിലേയ്ക്ക് വഴി വച്ചതെന്നാണ് അന്ന് മുതൽ ഉയർന്ന ആരോപണം. ടീമിൽ കടുത്ത ഗ്രൂപ്പിസം നിലനിൽക്കുന്നതായും ധോണിയും, കോഹ്ലിയും രവിശാസ്ത്രിയും തമ്മിൽ പ്രശ്‌നങ്ങൾ നില നിൽക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി ടീമിലെ മുതിർന്ന താരം ബി.സി.സി.ഐയുടെ വിലക്ക് ലംഘിച്ച് ടൂർണമെന്റിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കുടുംബാംഗങ്ങളെ കൂടെക്കൂട്ടാനുള്ള ബി.സി.സിഐയുടെ നിബന്ധന ലംഘിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു […]

ഓസ്‌ട്രേലിയയും മടങ്ങി: ഇംഗ്ലണ്ട് ന്യൂസിലൻഡ് ഫൈനൽ ലോകകപ്പിൽ; ആരു ജയിച്ചാലും ആരംഭിക്കുന്നത് പുതു ചരിത്രം

സ്‌പോട്‌സ് ഡെസ്‌ക് ലോഡ്‌സ്: പുതിയ ലോക ചാമ്പ്യൻമാർക്കായി ക്രിക്കറ്റിന്റെ മെക്ക ഒരുങ്ങുന്നു. ഇതുവരെ ലോകകകപ്പ് നേടാനാവാത്ത ക്രിക്കറ്റിന്റെ പിതാക്കന്മാരായ ഇംഗ്ലണ്ടും, യൂറോപ്യൻ ശക്തികളായ ന്യൂസിലൻഡും ലോകകപ്പിന്റെ ഫൈനലിൽ ജൂലായ് 14 ന് ഏറ്റുമുട്ടും. ആദ്യ സെമിയിൽ ഇന്ത്യയെ തകർത്തെറിഞ്ഞ ന്യൂസിലൻഡിനു പിന്നാലെ കഴിഞ്ഞ തവണത്തെ ലോകചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തവിടുപൊടിയാക്കിയ ആതിഥേയർ ഇംഗ്ലണ്ടും ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇതോടെയാണ് പുതിയ ചാമ്പ്യൻമാർ തന്നെ ഇക്കുറി ഉണ്ടാകുമെന്ന് ഉറപ്പായിത്. ഓസ്‌ട്രേലിയ ഉയർത്തിയ 224 റണ്ണിന്റെ ലക്ഷ്യം എട്ടു വിക്കറ്റ് ബാക്കി നിൽക്കേ ആതിഥേയരായ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. […]

ലോകകപ്പ് സെമി: ഇന്ത്യയ്ക്ക് കനത്ത തോൽവി

സ്‌പോട്‌സ് ഡെസ്‌ക് മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ന്യൂസിലൻഡിനെതിരെ കനത്ത തോൽവി. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാർ തകർന്നടിഞ്ഞ മത്സരത്തിൽ 19 റണ്ണിനാണ് ഇന്ത്യ കീഴടങ്ങിയത്. ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജയും, മഹേന്ദ്ര സിംങ് ധോണിയും വാലറ്റത്ത് പൊരുതി നോക്കിയെങ്കിലും, മത്സരം ന്യൂസിലൻഡിന് അനുകൂലമായി തിരിഞ്ഞു. ന്യൂസിലൻഡ് ഉയർത്തിയ 239 നെതിരെ , 221 റണ്ണിന് ഇന്ത്യ ഓൾ ഔട്ട് ആകുകയായിരുന്നു. 49.3 ഓവറിൽ ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്മാൻമാരും കൂടാരം കയറി. നാല് റണ്ണിന് രോഹിത് ശർമ്മയും, അഞ്ചിൽ വിരാട് കോഹ്ലിയും കെ.എൽ […]

ലോകകപ്പ് സെമി ഫൈനൽ: റിസർവ് ദിനത്തിലെ കളിയിലും ഇന്ത്യയ്ക്ക് മേധാവിത്വം; ന്യൂസിലൻഡ് സ്‌കോർ 250 ൽ താഴെ ഒതുക്കി ഇന്ത്യ

സ്വന്തം ലേഖകൻ മാഞ്ചസ്റ്റർ: ലോകകപ്പ് സെമി ഫൈനലിൽ റിസർവ് ദിനത്തിലെ കളിയിലും മേധാവിത്വം പുലർത്തി ഇന്ത്യ. ബുധനാഴ്ച കളി ആരംഭിച്ചപ്പോൾ ഇന്ത്യയ്ക്ക് വേണ്ട് ജസ്പ്രീത് ബുംറയും, ഭുവനേശ്വർകുമാറുമാണ് ബൗൾ ചെയ്തത്. 221 അഞ്ച് എന്ന നിലയിൽ ബാറ്റിംങിന് ഇറങ്ങിയ ന്യൂസിലൻഡ് വാലറ്റത്തെ ഭുവേശ്വർകുമാറും ജസ്പ്രീത് ബുംറയും ചേർന്ന് വരിഞ്ഞ് മുറുക്കുകയായിരുന്നു. അവസാന ഓവറിൽ ഒരു ബൗണ്ടറി പോലും വഴങ്ങാതെ കളിച്ച ജസ്പ്രീത് ബുംറയാണ് 250 കടക്കാനുള്ള ന്യൂസിലൻഡ് ശ്രമങ്ങൾ തടഞ്ഞത്. അൻപത് ഓവറിൽ എട്ടു വിക്കറ്റിന് 239 റണ്ണാണ് ന്യൂസിലൻഡ് നേടിയത്. ഇന്ത്യയ്ക്ക് വിജയിക്കാൻ […]

ലോകകപ്പ് കഴിഞ്ഞാൽ ധോണി വിരമിക്കും

സ്വന്തം ലേഖകൻ സച്ചിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ ആരാധകരുടെ മനസിൽ ആഴത്തിലുറപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മുൻക്യാപ്റ്റനും ടീമിന്റെ നട്ടെല്ലുമായ മഹേന്ദ്രസിംഗ് ധോണി അദ്ദേഹത്തിന്റെ രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിൽ നിന്നും വിരമിക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിലെ രാജ്യത്തിന്റെ അവസാന മത്സരത്തോടെ ടീം ഇന്ത്യയുടെ തല പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ വാർത്ത ഏജൻസിയായ പി.ടി.ഐയാണ് ആരാധകരുടെ നെഞ്ചിൽ ‘തീകോരിയിടുന്ന’ ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡോ, ധോണിയോ ഇനിയും പ്രതികരിച്ചിട്ടില്ല. രാജ്യാന്തര ക്രിക്കറ്റിൽ നീണ്ട പതിനഞ്ച് വർഷത്തെ അനുഭവ […]

കോപ്പാ അമേരിക്ക ചരിത്ര സെമി: അർജന്റീനയ്ക്ക് തോൽവി; ബ്രസീലിനോടു തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്

സ്‌പോട്‌സ് ഡെസ്‌ക് ബെലെഹൊറിസോണ്ടോ: ബ്രസീലിൽ നടന്ന ലോകകപ്പിൽ ജർമ്മിനിയോട് ഏഴു ഗോളിന് തോറ്റ വേദിയിൽ, മെസിയുടെ അർജന്റീനയെ കോപ്പയിൽ നിന്നും കെട്ടുകെട്ടിച്ച് മഞ്ഞപ്പട..! കോപ്പ അമേരിക്കയുടെ ചരിത്ര സെമിഫൈനലിൽ രണ്ടു പകുതിയിൽ നേടിയ ഓരോ ഗോളിനാണ് അർജന്റീനയ്ക്ക് ബ്രസീൽ മടക്കടിക്കറ്റ് നൽകിയത്. ആദ്യ പകുതിയിൽ 19 -ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസും, രണ്ടാം പകുതിയിൽ 71 -ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയുമാണ് ബ്രസീലിനു വേണ്ടി ഗോളുകൾ നേടിയത്. തീർത്തും നിറം മങ്ങിപ്പോയ മെസിയും സംഘവും നിരവധി അവസരങ്ങൾ നേടിയെങ്കിലും ഒന്നു പോലും ഗോളാക്കാനായില്ല. ബോക്‌സിനു […]

ഒരു വർഷം മുൻപ് വെള്ളത്തിൽ മു്ങ്ങിയ കേരളം ഇക്കുറി വരണ്ടുണങ്ങി: കാലവർഷം ചതിച്ചതോടെ കേരളത്തിൽ വെള്ളം വൈദ്യുതി പ്രതിസന്ധി; മുന്നോട്ട് മഴയെങ്ങനെയെന്ന ആശങ്കയിൽ മലയാളി നാട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയ വെളത്തിൽ മുങ്ങിക്കിടന്ന കേരളം ഇക്കുറി ഇക്കുറി വരണ്ടുണങ്ങി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂൺ മാസമാണ് ഇക്കുറി കടന്നു പോകുന്നത്. ഡാമുകളിലും ഇവയുടെ വൃഷ്ടി പ്രദേശങ്ങളിലും പേരിനു പോലും മഴകിട്ടാതായതോടെ ഇ്ക്കുറി വെള്ളത്തിനു പിന്നാലെ വൈദ്യുതിയിലും പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പായി. ഡാമുകൾ നിറഞ്ഞു കവിഞ്ഞ ഒരു വർഷത്തിന് ശേഷമാണ് ഇക്കുറി വെള്ളവും വെളിച്ചവുമില്ലാത്ത ജൂലായിലേയ്ക്ക് കടക്കാൻ കേരളം ഒരുങ്ങുന്നത്. ജൂലായിൽ മഴ ലഭിച്ചില്ലെങ്കിൽ കേരളം ഇത്തവണ വരണ്ടുണങ്ങും. നൂറ് വർഷത്തെ ചരിത്രത്തിൽ ഏറ്റവും വരണ്ട ജൂൺ മാസമാണ് […]

കോപ്പ അമേരിക്ക ചരിത്ര സെമി: ആദ്യ പകുതിയിൽ ബ്രസീൽ ഒരു ഗോളിനു മുന്നിൽ

സ്‌പോട്‌സ് ഡെസ്‌ക് ബലെഹൊറിസോണ്ടേ: 19-ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസ് നേടിയ ഒരു ഗോളിന്റെ ബലത്തിൽ ചരിത്രപ്പോരാട്ടത്തിൽ അർജന്റീനയെ പിൻതള്ളി കോപ്പ അമേരിക്കയുടെ ആദ്യ സെമിയിൽ ബ്രസീൽ മുന്നിൽ. ഒപ്പത്തിനൊപ്പം നടക്കുന്ന പോരാട്ടത്തിൽ ഇരുടീമുകളും പല തവണ ഗോൾ മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയാണ്. മെസി തീർത്തും നിരാശപ്പെടുത്തിയ മത്സരത്തിൽ അൽപം മേധാവിത്വം ആദ്യപകുതിയിൽ ലഭിച്ചിരിക്കുന്നത് ബ്രസീലിനാണ്. രണ്ടു തവണ ആദ്യ പകുതിയിൽ ബ്രസീൽ ഗോൾ മുഖത്തെ ലക്ഷ്യം വച്ചപ്പോൾ ഒരു തവണ ഇത് ഗോളായി. അർജന്റീനയാകട്ടെ ആറു തവണയാണ് ഗോൾ […]

രോഹിത്തിന്റെ സെഞ്ച്വറി പാഴായി: ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി; പാക്കിസ്ഥാന്റെ സെമി സാധ്യത തുലാസിൽ

സ്‌പോട്‌സ് ഡെസ്‌ക് ബെക്കിംങ്ഹാം: പാക്കിസ്ഥാൻ അടക്കമുള്ള ഏഷ്യൻ ടീമുകളുടെ സെമി സാധ്യത തുലാസിലാക്കി ലോകകപ്പിൽ ആദ്യമായി ഇന്ത്യയ്ക്ക് പരാജയം. ഇംഗ്ലണ്ടിനെതിരായ നിർണ്ണായക മത്സരത്തിൽ ഇന്ത്യയ്ക്ക് വൻ പരാജയം. ഇംഗ്ലണ്ടിനെതിരെ 31 റൺസിനാണ് ഓറഞ്ച് കുപ്പായത്തിലിറങ്ങിയ നീലപ്പടപരാജയപ്പെട്ടത്.338 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 എടുത്ത് ബാറ്റ് താഴ്ത്തി.രോഹിത് ശർമ (102),ക്യാപ്റ്റൻ വിരാട് കോഹ് ലി (66),ഹാർദിക് പാണ്ഡ്യ (45), റിഷഭ് പന്ത് (32), ധോണി (42) എന്നിവർ പൊരുതിയെങ്കിലും ഫലം കണ്ടില്ല. വിജയത്തോടെ ഇംഗ്ലണ്ട് സെമി സാധ്യതകൾ […]