ഓസ്‌ട്രേലിയയും മടങ്ങി: ഇംഗ്ലണ്ട് ന്യൂസിലൻഡ് ഫൈനൽ ലോകകപ്പിൽ; ആരു ജയിച്ചാലും ആരംഭിക്കുന്നത് പുതു ചരിത്രം

ഓസ്‌ട്രേലിയയും മടങ്ങി: ഇംഗ്ലണ്ട് ന്യൂസിലൻഡ് ഫൈനൽ ലോകകപ്പിൽ; ആരു ജയിച്ചാലും ആരംഭിക്കുന്നത് പുതു ചരിത്രം

Spread the love
സ്‌പോട്‌സ് ഡെസ്‌ക്
ലോഡ്‌സ്: പുതിയ ലോക ചാമ്പ്യൻമാർക്കായി ക്രിക്കറ്റിന്റെ മെക്ക ഒരുങ്ങുന്നു. ഇതുവരെ ലോകകകപ്പ് നേടാനാവാത്ത ക്രിക്കറ്റിന്റെ പിതാക്കന്മാരായ ഇംഗ്ലണ്ടും, യൂറോപ്യൻ ശക്തികളായ ന്യൂസിലൻഡും ലോകകപ്പിന്റെ ഫൈനലിൽ ജൂലായ് 14 ന് ഏറ്റുമുട്ടും. ആദ്യ സെമിയിൽ ഇന്ത്യയെ തകർത്തെറിഞ്ഞ ന്യൂസിലൻഡിനു പിന്നാലെ കഴിഞ്ഞ തവണത്തെ ലോകചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തവിടുപൊടിയാക്കിയ ആതിഥേയർ ഇംഗ്ലണ്ടും ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇതോടെയാണ് പുതിയ ചാമ്പ്യൻമാർ തന്നെ ഇക്കുറി ഉണ്ടാകുമെന്ന് ഉറപ്പായിത്. ഓസ്‌ട്രേലിയ ഉയർത്തിയ 224 റണ്ണിന്റെ ലക്ഷ്യം എട്ടു വിക്കറ്റ് ബാക്കി നിൽക്കേ ആതിഥേയരായ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
ബെർക്കിംങ് ഹാമിൽ നടന്ന രണ്ടാം സെമി ഫൈനലിൽ ടോസ് നേടിയ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ തങ്ങളുടെ ബാറ്റിംങ് കരുത്തിൽ വിശ്വസിച്ച് ബാറ്റിങ് തന്നെ തിരഞ്ഞെടുത്തു. പക്ഷേ, ഇംഗ്ലണ്ട് പിച്ചിൽ ഒളിപ്പിച്ചിരുന്ന ഭൂതം ലോകക്പ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിയ്ക്കാൻ കരുത്തുള്ളതായിരുന്നു. 14 റണ്ണിനിടെ ഓസീസ് ഓപ്പണർമാരായ ഫി്ഞ്ചിനെയും, വാർണറെയും, ഹാൻഡ് കോമ്പിനെയും ഇംഗ്ലീഷ് പേസ് പടയാളികൾ കൂടാരം കയറ്റി. വാർണ്ണർ ഒ്ൻപതു റണ്ണുമായും, ഹാൻഡ് കോമ്പ് നാലു റണ്ണുമായും ക്രിസ് വോഗ്‌സിന് മുന്നിൽ കീഴടങ്ങിയപ്പോൾ, ആർച്ചർ ഫിഞ്ചിന്റെ ആരാച്ചാരായി. വിക്കറ്റിന് മുന്നിൽ കുടുങ്ങുമ്പോൾ ഫിഞ്ചിന്റെ സമ്പാദ്യം പൂജ്യമായിരുന്നു..! മൂന്നാം വിക്കറ്റിൽ അലക്‌സ് കാരിക്കൊപ്പം ഒത്തു കൂടിയ മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ആർച്ചറുടെ പന്ത് താടിയിൽ തറച്ച് ചോരതെറിച്ച മുഖത്ത് ബാൻഡേജുമായി അലക്‌സ് കാരി മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന് മികച്ച പിൻതുണ നൽകി. 14 ൽ ഒത്തു കൂടിയ സഖ്യം 117 ൽ 113 റൺ കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. അര്‌സെഞ്ച്വറിയ്ക്ക് നാലു റണ്ണകലെ കാരിവീണതോടെ ഓസ്‌ട്രേലിയയുടെ ചെറുത്ത് നിൽപ്പും പൂർത്തിയായി. 118 ൽ മാർക്കസ് സ്റ്റോണിസും, 157 ൽ ഗ്ലെൻ മാക്‌സ്വെല്ലും,166 ൽ പാറ്റ് കമ്മിൻസും മടങ്ങി. 217 ൽ എത്തിയതോടെ സകോർ ഉയർത്താൻ ശ്രമിച്ച സ്റ്റീവൻ സ്മിത്തും 85 റണ്ണുമായി മടങ്ങി. ഇതോടെ ഓഫിസ് പ്രതിരോധം ഏതാണ്ട് അവസാനിച്ചു. 217 ൽ തന്നെ മിച്ചൽ സ്റ്റാർക്കും, 223 ൽ ബെൻഹ്‌റോഫും മടങ്ങിയെേതാ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 223.
മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണർമാർക്ക് ഒരിക്കൽ പോലും ഓസീസ് ബൗളിംങ് വെല്ലുവിളി ആയതേയില്ല. പതിഞ്ഞ താളത്തിൽ തുടങ്ങിയ ജെയ്‌സൺ റോയിയും, ബെയർ സ്‌റ്റോയും പിരഞ്ഞപ്പോൾ ഇംഗ്ലണ്ട് വിജയ തീരത്ത് അടുത്തിരുന്നു. 124 ൽ ബെയർസ്‌റ്റോ പുറത്താകുമ്പോൾ വ്യക്തിഗത സ്‌കോർ 43 പന്തിൽ 34 ൽ എത്തിയിരുന്നു. 147 ൽ പുറത്തായ ജെയ്‌സൺ റോയി 65 പന്തിൽ 85 റണ്ണെടുത്ത് ടീമിന്റെ നെടുന്തൂണായി മാറി. പിന്നാട്, ജോ റൂട്ടും (46 പന്തിൽ 49), ഇയാൻ മോർഗനും (39 പന്തിൽ 45) ചേർന്ന് ഇംഗ്ലീഷ് പ്രയാണം രാജകീയമാക്കി.
14 ലോഡ്‌സിൽ തേരോട്ടം പൂർത്തിയാക്കിയാൽ ക്രിക്കറ്റിന്റെ പിതാക്കൻമാരുടെ രാജ്യത്തേയ്ക്ക് ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് എത്തും. 1992 നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോഗ്‌സും, ആദിൽ റഷീദും മൂന്ന് വിക്കറ്റ് വീതവും, ആർച്ചർ രണ്ടും വുഡ് ഒരു വിക്കറ്റും നേടി. ഇംഗ്ലണ്ടിന്റെ നഷ്ടമായ രണ്ടു വിക്കറ്റുകൾ കുമ്മിൻസും സ്റ്റാർക്കും പങ്കുവച്ചു.