ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്ന്; ശ്രേയസ് അയ്യരില്ല, സഞ്ജു ടീമില്‍ തുടരും

സ്വന്തം ലേഖകൻ സെന്റ്‌ജോര്‍ജ്ജ് പാര്‍ക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് മത്സരം. പരമ്പരയില്‍ 1-0നു മുന്നിലുള്ള ഇന്ത്യക്കു അടുത്ത കളി ജയിക്കാനായാല്‍ 2-0 ന് മുന്നിലെത്താന്‍ കഴിയും. രണ്ടാം ഏകദിനത്തില്‍ ഒരു മാറ്റത്തോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കു രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. അടുത്തയാഴ്ച (26ന്) ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുകയാണ്. ഈ പരമ്പരയില്‍ ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് ശ്രേയസ്. ശ്രേയസ് […]

ഫിഫ ലോകകപ്പിന് വേദിയാകാന്‍ ഇന്ത്യ, സൗദിയുമായി ചര്‍ച്ച നടത്താന്‍ എഐഎഫ്‌എഫ് തീരുമാനം

ഡല്‍ഹി: 2034ലെ ഫിഫ ലോകകപ്പിന് വേദിയാകാന്‍ ഇന്ത്യയുടെ ശ്രമം. 2034ലെ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സൗദിയുമായി ചര്‍ച്ച നടത്താനാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ് ) ഭരണസമിതിയുടെ തീരുമാനം. ആകെ 104 മത്സരങ്ങളാണ് ലോകകപ്പില്‍ അരങ്ങേറുക. ഇതില്‍ പത്ത് മത്സരങ്ങളിലെങ്കിലും വേദിയാകാനാണ് ഇന്ത്യയുടെ ശ്രമം. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ സൗദി അറേബ്യയെ ഇന്ത്യ പിന്തുണച്ചിരുന്നു. സൗദിക്ക് ഒപ്പം ലോകകപ്പ് വേദി പങ്കിടാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സൗദി […]

സൂര്യകുമാറിന്റെ വെടിക്കെട്ട്; കുല്‍ദീപിന്റെ തകര്‍പ്പൻ ഏറ്; ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20-യില്‍ ജയം ഇന്ത്യക്കൊപ്പം; 106 റണ്‍സിന്റെ തകര്‍പ്പൻ ജയം; പരമ്പര 1-1

ഹാനസ്ബര്‍ഗ്: ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറിക്കരുത്തും കുല്‍ദീപ് യാദവിന്റെ അഞ്ചുവിക്കറ്റ് പ്രകടനവും ഇന്ത്യക്ക് തുണയായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20-യില്‍ ജയം ഇന്ത്യക്കൊപ്പം. ഇതോടെ പരമ്പര സമനിലയില്‍ (1-1). ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം ഭേദിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്ക 95 റണ്‍സ് മാത്രമാണ് നേടിയത്. ഇതിനിടെതന്നെ പത്തുപേരും മടങ്ങി. ഇതോടെ ഇന്ത്യക്ക് 106 റണ്‍സിന്റെ തകര്‍പ്പൻ ജയം. 13.5 ഓവറേ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിവന്നുള്ളൂ. അതിനകംതന്നെ പത്തുപേരും മടങ്ങി. ഡേവിഡ് മില്ലറാണ് ആതിഥേയര്‍ക്കുവേണ്ടി അല്പമെങ്കിലും ചെറുതുനിന്നത് (25 പന്തില്‍ 35 റണ്‍സ്). ക്യാപ്റ്റൻ എയ്ഡൻ മാര്‍ക്രം (25), […]

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ടി-20 ; വെടിക്കെട്ട് സെഞ്ച്വറിയുമായി സൂര്യകുമാര്‍; ദക്ഷിണാഫ്രിക്കയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം

സ്വന്തം ലേഖകൻ ജോഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 201 റണ്‍സ് നേടി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായത്. 55 പന്തില്‍ നിന്ന് സെഞ്ച്വറി അടിച്ച സൂര്യകുമാര്‍ യാദവ് ആണ് ടോപ്‌സ്‌കോറര്‍. ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമായിരിക്കെ മികച്ച ബാറ്റിങ്ങാണ് സൂര്യകുമാര്‍ പുറത്തെടുടത്തത്. ജയ്‌സ്‌വാള്‍ 41 പന്തില്‍ നിന്ന് 60 റണ്‍സ് നേടി. അതില്‍ ആറ് ഫോറുകളും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ […]

എംജി അത്‌ലറ്റിക് മീറ്റ്;ട്രാക്കിലെ രാജാക്കന്മാരായി എംഎ കോളജ്,തേരോട്ടം തുടരുന്നു. 

  സ്വന്തം ലേഖിക  കൊച്ചി: എംജി യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ കോതമംഗലം എം.എ കോളജിന്‍റെ തേരോട്ടം തുടരുന്നു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ട്രാക്കിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ എംഎ കോളജ് തന്നെയാണു മുന്നില്‍.   ആറു സ്വര്‍ണവും അഞ്ചു വെള്ളിയും ഒരു വെങ്കലവുമടക്കം 80 പോയിന്‍റാണ് പുരുഷവിഭാഗത്തില്‍ എംഎ കോളജിനുള്ളത്. വനിതാവിഭാഗത്തില്‍ 94 പോയിന്‍റ് ഇതുവരെ നേടി.   പുരുഷവിഭാഗത്തില്‍ 43 പോയിന്‍റുമായി ചങ്ങനാശേരി എസ്ബി കോളജും വനിതാവിഭാഗത്തില്‍ 89 പോയിന്‍റുമായി പാലാ അല്‍ഫോന്‍സാ കോളജുമാണ് രണ്ടാം സ്ഥാനത്ത്. രണ്ടാം […]

വീശിയടിച്ച് റീസ കൊടുങ്കാറ്റ്..! സ്വന്തം നാട്ടില്‍ വീര്യംകാട്ടി ദക്ഷിണാഫ്രിക്ക; ഇന്ത്യ അഞ്ച് വിക്കറ്റിന് വീണു; ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

സെന്റ് ജോര്‍ജ്‌സ് പാര്‍ക്ക്: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. അഞ്ച് വിക്കറ്റന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 നേടിയിരിക്കെ മഴ മത്സരം തടസപ്പെടുത്തിയിരുന്നു. പിന്നാലെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സാക്കി വെട്ടിച്ചുരുക്കി. റിങ്കു സിംഗ് (39 പന്തില്‍ പുറത്താവാതെ 68), സൂര്യകുമാര്‍ യാദവ് (36 പന്തില്‍ 56) എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക ഓവറില്‍ ലക്ഷ്യം മറികടന്നു. റീസ ഹെന്‍ഡ്രിക്‌സാണ് (27 പന്തില്‍ […]

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്; മഴ വെല്ലുവിളിയായി തുടരുന്നു.

സ്വന്തം ലേഖകൻ   ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്.   മഴ ഭീഷണിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ആദ്യ മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു.   മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് ടി20 മത്സര പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും അതിനുശേഷം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും. മൂന്ന് ഫോര്‍മാറ്റിനും മൂന്ന് വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യ ഇത്തവണ അയച്ചിരിക്കുന്നത്   ഓസ്‌ട്രേലിയയ്‌ക്കെതിരായ […]

അവന്‍ വരുന്നു, റിഷഭ് പന്തിന്‍റെ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്; പക്ഷേ ഇനിയും നൂലാമാലകൾ..

സ്വന്തം ലേഖിക ദില്ലി:മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും അവസാനം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് അടുത്ത സീസണിലെ ഐപിഎല്ലില്‍ (ഐപിഎല്‍ 2024) കളിക്കുമെന്ന് ഉറപ്പായി.ഡല്‍ഹി ക്യാപിറ്റല്‍സിനും ടീം ഇന്ത്യക്കും വലിയ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. ക്യാപ്റ്റന്‍റെ തൊപ്പിയണിഞ്ഞു തന്നെയാണ് ക്യാപിറ്റല്‍സ് സ്‌ക്വാഡിലേക്ക് റിഷഭിന്‍റെ തിരിച്ചുവരവ്. കഴിഞ്ഞ വര്‍ഷം (2022) ഡിസംബറില്‍ നടന്ന വാഹനാപകടമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ ജീവിതം മാറ്റിമറിച്ചത്. കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ പന്ത് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികിത്സയും […]

കനത്ത മഴ! ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഒരു ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചു

സ്വന്തം ലേഖകൻ ഡര്‍ബന്‍: ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഡര്‍ബനില്‍ ടോസ് ഇടാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കനത്ത മഴയായിരുന്നു. മഴയെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ ആവില്ലെന്ന് നേരത്തെ കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. എന്നാല്‍ താരങ്ങള്‍ക്ക് ഡ്രസിംഗ് റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല. ഇനി രണ്ട് മത്സരങ്ങളാണ് പരമ്പരയില്‍ ശേഷിക്കുന്നത്. ഡര്‍ബനിലല്ല മത്സരം നടക്കുന്നതെന്നുള്ളത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ചൊവ്വാഴ്ച്ച രാത്രി 8.30നാണ് അടുത്ത മത്സരം.

മോശം പ്രകടനം….! രണ്ടാം ടി20യിലും തകര്‍ന്നടിഞ്ഞ് ഇന്ത്യൻ വനിതകള്‍; പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

മുംബയ്: തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മോശം പ്രകടനം തുടര്‍ന്ന ഇന്ത്യൻ വനിതകള്‍ ടി20 പരമ്പര കൈവിട്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇതോടെ 2-0ന് ഇംഗ്ളണ്ട് മുന്നിലായി. മുംബയ് വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ16.2 ഓവറില്‍ വെറും 80 റണ്‍സിന് ആള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് 11.2 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 30 റണ്‍സെടുത്ത ജമീമ റോഡ്രിഗസും 10 റണ്‍സെടുത്ത സ്മൃതി മന്ദാനയും മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കണ്ടത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ചാര്‍ളി ഡീനും ലോറൻ ബെല്ളും സാറ […]