വീശിയടിച്ച് റീസ കൊടുങ്കാറ്റ്..! സ്വന്തം നാട്ടില്‍ വീര്യംകാട്ടി ദക്ഷിണാഫ്രിക്ക; ഇന്ത്യ അഞ്ച് വിക്കറ്റിന് വീണു;  ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

വീശിയടിച്ച് റീസ കൊടുങ്കാറ്റ്..! സ്വന്തം നാട്ടില്‍ വീര്യംകാട്ടി ദക്ഷിണാഫ്രിക്ക; ഇന്ത്യ അഞ്ച് വിക്കറ്റിന് വീണു; ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

സെന്റ് ജോര്‍ജ്‌സ് പാര്‍ക്ക്: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം.

അഞ്ച് വിക്കറ്റന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 നേടിയിരിക്കെ മഴ മത്സരം തടസപ്പെടുത്തിയിരുന്നു. പിന്നാലെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സാക്കി വെട്ടിച്ചുരുക്കി.

റിങ്കു സിംഗ് (39 പന്തില്‍ പുറത്താവാതെ 68), സൂര്യകുമാര്‍ യാദവ് (36 പന്തില്‍ 56) എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക ഓവറില്‍ ലക്ഷ്യം മറികടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റീസ ഹെന്‍ഡ്രിക്‌സാണ് (27 പന്തില്‍ 49) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ആദ്യ മത്സരം മഴ മുടക്കിയിരുന്നു.

വെടിക്കെട്ട് തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. റീസ – മാത്യൂ ബ്രീട്‌സകെ (16) സഖ്യം ഒന്നാം വിക്കറ്റില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ മൂന്നാം ഓവരില്‍ ബ്രീട്‌സ്‌കെ റണ്ണൗട്ടായി.

തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും (17 പന്തില്‍ 30) ആഞ്ഞടിച്ചു. 54 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ 16 പന്തുകള്‍ക്കിടെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മാര്‍ക്രമിന് പുറമെ റീസ, ഹെന്റിച്ച്‌ ക്ലാസന്‍ (7) എന്നിവര്‍ പവലിയനിയിലേക്ക് മടങ്ങി.

ഇതോടെ ദക്ഷിണാഫ്രിക്ക 9.2 ഓവറില്‍ നാലിന് 108 എന്ന നിലയിലായി. എങ്കിലും ഡേവിഡ് മില്ലര്‍ (12 പന്തില്‍ 17) നിര്‍ണായക സംഭാവന നല്‍കി. വിജയത്തിന് 13 റണ്ണകലെയാണ് മില്ലര്‍ വീഴുന്നത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (14) – ആന്‍ഡിലെ ഫെഹ്ലുക്വയോ (10) സഖ്യം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.