സൂര്യകുമാറിന്റെ വെടിക്കെട്ട്; കുല്‍ദീപിന്റെ തകര്‍പ്പൻ ഏറ്; ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20-യില്‍ ജയം ഇന്ത്യക്കൊപ്പം; 106 റണ്‍സിന്റെ തകര്‍പ്പൻ ജയം; പരമ്പര 1-1

സൂര്യകുമാറിന്റെ വെടിക്കെട്ട്; കുല്‍ദീപിന്റെ തകര്‍പ്പൻ ഏറ്; ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20-യില്‍ ജയം ഇന്ത്യക്കൊപ്പം; 106 റണ്‍സിന്റെ തകര്‍പ്പൻ ജയം; പരമ്പര 1-1

ഹാനസ്ബര്‍ഗ്: ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറിക്കരുത്തും കുല്‍ദീപ് യാദവിന്റെ അഞ്ചുവിക്കറ്റ് പ്രകടനവും ഇന്ത്യക്ക് തുണയായി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20-യില്‍ ജയം ഇന്ത്യക്കൊപ്പം. ഇതോടെ പരമ്പര സമനിലയില്‍ (1-1). ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം ഭേദിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്ക 95 റണ്‍സ് മാത്രമാണ് നേടിയത്.

ഇതിനിടെതന്നെ പത്തുപേരും മടങ്ങി. ഇതോടെ ഇന്ത്യക്ക് 106 റണ്‍സിന്റെ തകര്‍പ്പൻ ജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13.5 ഓവറേ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിവന്നുള്ളൂ. അതിനകംതന്നെ പത്തുപേരും മടങ്ങി. ഡേവിഡ് മില്ലറാണ് ആതിഥേയര്‍ക്കുവേണ്ടി അല്പമെങ്കിലും ചെറുതുനിന്നത് (25 പന്തില്‍ 35 റണ്‍സ്). ക്യാപ്റ്റൻ എയ്ഡൻ മാര്‍ക്രം (25), ഡോണോവൻ ഫെറെയ്റ (12 റണ്‍സ്) എന്നിവരും രണ്ടക്കം കടന്നു.

ബാക്കിയുള്ളവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. രണ്ടുപേര്‍ ഡക്കായും മൂന്നുപേര്‍ ഒരു റണ്ണുമെടുത്തും തിരികെപ്പോയി.

നേരത്തേ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴുവിക്കറ്റിന് 201 റണ്‍സെടുത്തു. 56 പന്തുകള്‍ നേരിട്ട് 100 റണ്‍സ് നേടിയാണ് സൂര്യകുമാര്‍ പുറത്തായത്. ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ അര്‍ധസെഞ്ച്വറിയും (41 പന്തില്‍ 60 റണ്‍സ്) ഇന്ത്യൻ സ്കോറില്‍ നിര്‍ണായകമായി.