എംജി അത്‌ലറ്റിക് മീറ്റ്;ട്രാക്കിലെ രാജാക്കന്മാരായി എംഎ കോളജ്,തേരോട്ടം തുടരുന്നു. 

എംജി അത്‌ലറ്റിക് മീറ്റ്;ട്രാക്കിലെ രാജാക്കന്മാരായി എംഎ കോളജ്,തേരോട്ടം തുടരുന്നു. 

 

സ്വന്തം ലേഖിക 

കൊച്ചി: എംജി യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ കോതമംഗലം എം.എ കോളജിന്‍റെ തേരോട്ടം തുടരുന്നു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ട്രാക്കിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ എംഎ കോളജ് തന്നെയാണു മുന്നില്‍.

 

ആറു സ്വര്‍ണവും അഞ്ചു വെള്ളിയും ഒരു വെങ്കലവുമടക്കം 80 പോയിന്‍റാണ് പുരുഷവിഭാഗത്തില്‍ എംഎ കോളജിനുള്ളത്. വനിതാവിഭാഗത്തില്‍ 94 പോയിന്‍റ് ഇതുവരെ നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പുരുഷവിഭാഗത്തില്‍ 43 പോയിന്‍റുമായി ചങ്ങനാശേരി എസ്ബി കോളജും വനിതാവിഭാഗത്തില്‍ 89 പോയിന്‍റുമായി പാലാ അല്‍ഫോന്‍സാ കോളജുമാണ് രണ്ടാം സ്ഥാനത്ത്. രണ്ടാം ദിവസം പാലാ സെന്‍റ് തോമസ് കോളജിനെ പിന്തള്ളി കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജ് (25 പോയിന്‍റ്) മൂന്നാമതെത്തി. 64 പോയിന്‍റുള്ള ചങ്ങനാശേരി അസംപ്ഷന്‍ കോളജാണു വനിതാവിഭാഗത്തില്‍ മൂന്നാമത്.

 

ഇന്നലെ ഒരു റിക്കാര്‍ഡ് മാത്രമാണു പിറന്നത്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജിന്‍റെ എസ്.ജിജിലിലാണു റിക്കാര്‍ഡ് തിരുത്തിക്കുറിച്ചത്. 9:20.13 മിനിറ്റിനാണ് ജിജില്‍ കുറിച്ച പുതിയ സമയം. ആദ്യദിനത്തില്‍ കോതമംഗലം എംഎ കോളജിന്‍റെ താരങ്ങള്‍ കുറിച്ച രണ്ടു റിക്കാര്‍ഡുകള്‍ ഉള്‍പ്പെടെ ട്രാക്കില്‍ ആകെ മൂന്നു റിക്കാര്‍ഡുകള്‍ മാത്രമാണ് മീറ്റില്‍പിറന്നത്.