video
play-sharp-fill

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി 25 ലക്ഷം രൂപ കൈമാറി; ‘ഗോള്‍ ഫോര്‍ വയനാട്’ ക്യാമ്പെയിനും തുടക്കം; ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും വാ​ഗ്ദാനം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ധനസഹായം കൈമാറി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ടീം സംഭാവന നല്‍കിയത്. ‘ഗോള്‍ ഫോര്‍ വയനാട്’ എന്ന പേരിൽ ഒരു ക്യാമ്പെയിനും തുടക്കമിട്ടു. ഐഎസ്എല്ലിൽ നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് വാ​ഗ്ദാനം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ചെയര്‍മാന്‍ നിമ്മഗഡ്ഡ പ്രസാദ്, കെബിഎഫ്സി ചീഫ് ഓപ്പറേറ്റിം​ഗ് ഓഫീസര്‍ ശുശെന്‍ വശിഷ്ത്, കെ.ബി.എഫ്.സി ഡയറക്ടര്‍ നിഖില്‍ ബി. നിമ്മഗഡ്ഡ എന്നിവര്‍ ചേര്‍ന്നാണ് 25 […]

അഖിലിന്റെ ഹാട്രിക്ക്, അരുണിന്റെ വെടിക്കെട്ട് ; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ആറ് വിക്കറ്റ് ജയം, പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ മൂന്നാം ജയം സ്വന്തമാക്കി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ഇന്ന് നടന്ന രണ്ടാം പോരാട്ടത്തില്‍ അവര്‍ അലപ്പി റിപ്പ്ള്‍സിനെ കാലിക്കറ്റ് ആറ് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 90 റണ്‍സിനു പുറത്തായി. കാലിക്കറ്റ് 11.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്താണ് വിജയം പിടിച്ചത്. 5 മത്സരങ്ങളില്‍ നിന്നു കാലിക്കറ്റ് നേടുന്ന മൂന്നാം ജയമാണിത്. ജയത്തോടെ അവര്‍ പട്ടികയില്‍ 6 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത്. 5 മത്സരങ്ങളില്‍ ആലപ്പി നേരിടുന്ന മൂന്നാം തോല്‍വിയാണിത്. അവര്‍ […]

ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ; ഇന്ത്യയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളിന് ; ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് കിരീടം സിറിയയ്ക്ക്

സ്വന്തം ലേഖകൻ ഹൈദരാബാദ്: ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി സിറിയ. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ മൗറീഷ്യസുമായി ഗോള്‍ രഹിത സമനില വഴങ്ങിയ ഇന്ത്യക്ക്, കിരീടം നിലനിര്‍ത്താന്‍ സിറിയയുമായുള്ള പോരാട്ടത്തില്‍ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ സിറിയക്ക് കിരീട നേട്ടത്തിന് സമനില മതിയെന്നിരിക്കേ, മൂന്ന് ഗോളിന്റെ വിജയത്തോടെ ആധികാരികമായി ചാമ്പ്യന്മാരാവാനായി. സിറിയ നേരത്തേ, മൗറീഷ്യസിനോടും (2-0) വിജയിച്ചിരുന്നു. ഏഴാം മിനിറ്റില്‍ മഹ്‌മൂദ് അല്‍ അസ്‌വാദിന്റെ ഗോളിലൂടെ സന്ദര്‍ശകര്‍ മുന്നിലെത്തി. 76-ാം മിനിറ്റില്‍ ദലിഹോ ഇറന്‍ദസ്റ്റും […]

“കേരള ഹോക്കി അസോസിയേഷനിൽ തമ്മിലടി” ; ഹോക്കി അസോസിയേഷനെ കുറിച്ച് പറഞ്ഞത് നാക്കുപിഴയെന്ന് പി ആർ ശ്രീജേഷ്

കേരള ഹോക്കി അസോസിയേഷനെ കുറിച്ച് പറഞ്ഞത് നാക്കുപിഴയെന്ന് പി ആർ ശ്രീജേഷ്. മുൻപത്തെ അവസ്ഥയെ കുറിച്ചാണ് പറഞ്ഞതെന്ന് ശ്രീജേഷ് വിശദീകരിച്ചു. നിലവിലെ അസോസിയേഷൻ നല്ല രീതിയിലാണ് ഹോക്കിയെ പിന്തുണക്കുന്നതെന്നും പി ആർ ശ്രീജേഷ് വ്യക്തമാക്കി. കേരള ഹോക്കി അസോസിയേഷനിൽ തമ്മിലടിയാണെന്നായിരുന്നു ശ്രീജേഷിന്റെ പ്രസംഗം. പ്രസംഗിച്ചപ്പോൾ ഉദ്ദേശിച്ചത് മാറിയതാണെന്ന് ശ്രീജേഷ് പറയുന്നു. പറഞ്ഞത് അസോസിയേഷൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ഇടങ്കോൽ ഇടുന്നവരെക്കുറിച്ചാണ് ശ്രീജേഷ് വ്യക്തമാക്കി. കേരള ഹോക്കി അസോസിയേഷനിൽ ഉള്ളവർ ഹോക്കിക്കായി പരിശ്രമിക്കണമെന്നും താൻ ഒറ്റക്ക് എടുത്താൽ പൊങ്ങില്ലെന്നുമായിരുന്നു ശ്രീജേഷ് പറഞ്ഞിരുന്നത്. ഇതിലാണ് ഇപ്പോൾ‌ താരം […]

കെ സി എൽ : ആറാംദിവസത്തെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെതിരേ 18 റൺസ് ജയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ ആറാംദിവസത്തെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെതിരേ 18 റൺസ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി . മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് 18.1 ഓവറിൽ 129 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ആനന്ദ് കൃഷ്ണനും ജോബിൻ ജോബിയും നേടിയ അർദ്ധസെഞ്ചുറികളാണ്മി കൊച്ചിക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 34 പന്തിൽ നിന്ന് […]

കാമുകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഉഗാണ്ടൻ ഒളിമ്പിക്സ് താരത്തിന് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ റബേക്ക ചികിത്സയിലിരിക്കെയായിരുന്നു മരണം

കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉഗാണ്ടൻ ഒളിമ്പിക്സ് താരം റെബേക്ക ചെപ്‌റ്റെഗി (33) മരിച്ചു. ശരീരത്തിന്‍റെ 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച വീട്ടില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് റെബേക്കയുടെ കാമുകനും കെനിയന്‍ വംശജനുമായ ഡിക്സ്ൺ എൻഡൈമയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ 30 ശതമാനം പൊള്ളലേറ്റ എൻഡൈമയും ചികിത്സയിലാണ്. തന്‍റെ മകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്ന ഡിക്സണെതിരെ നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നും […]

കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരം ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം ; ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍ ; രണ്ടാം സ്ഥാനത്ത് ലയണല്‍ മെസ്സി 859 ഗോളുകൾ ; 765 ഗോളുകളുമായി ബ്രസീല്‍ ഇതിഹാസ താരം പെലെ മൂന്നാമത്

സ്വന്തം ലേഖകൻ ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം. കരിയറില്‍ 900 ഗോളുകള്‍ളെന്ന് നേട്ടത്തിലെത്തി താരം. കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമാണ് റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍. മത്സരം പോര്‍ച്ചുഗല്‍ 2-1ന് വിജയിച്ചു. ക്രിസ്റ്റ്യാനോയുടെ ഐതിഹാസിക കരിയറില്‍ മാതൃരാജ്യത്തിനായുള്ള 131ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന പദവിയും സൂപ്പര്‍ താരത്തിന്റെ പേരിലാണ്. മത്സരത്തിന്റെ 34ാം മിനിറ്റില്‍ നുനോ മെന്‍ഡസിന്റെ ക്രോസിലാണ് റൊണാള്‍ഡോയുടെ […]

കേരളാ ക്രിക്കറ്റ് ലീഗ് : കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു 64 റണ്‍സിന്റെ തകര്‍പ്പന്‍ ജയം ; ബ്ലൂടൈഗേഴ്സിലെ ജോബിന്‍ ജോബി മാന്‍ ഓഫ് ദ മാച്ച്

സ്വന്തം ലേഖകൻ  തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിലെ നാലാം ദിവസത്തെ രണ്ടാം മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആലപ്പി റിപ്പിള്‍സിനെതിരേ 64 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പുഴയ്ക്ക് 154 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. ബ്ലൂടൈഗേഴ്സിലെ ജോബിന്‍ ജോബിയാണ് മാന്‍ ഓഫ് ദ മാച്ച്. ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് കൊച്ചിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും സ്വപ്നതുല്യമായ തുടക്കമാണ് ബ്ലൂ […]

കെസിഎല്‍: മൂന്നാംദിനത്തിലെ ആദ്യ മല്‍സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് 39 റണ്‍സിന്റെ വിജയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം ദിവസത്തെ ആദ്യമല്‍സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സിന് 39 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റേര്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറില്‍തന്നെ കാലിക്കറ്റിന്റെ ക്യാപ്റ്റന്‍ റോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് കൊച്ചിയുടെ ക്യാപ്റ്റന്‍ ബേസില്‍ തമ്പി വീഴ്ത്തി. ആദ്യ 3 വിക്കറ്റുകൾ വേഗത്തിൽ വീണെങ്കിലും തുടര്‍ന്നുള്ള സല്‍മാന്‍ നിസാര്‍, എം. അജ്നാസ് കൂട്ടുകെട്ട് കാലിക്കറ്റിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. 36 പന്തില്‍ നിന്ന് അജിനാസ് അര്‍ധ സെഞ്ചുറി തികച്ചു. […]

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തും ; ഔദ്യോഗികമായി നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല ; ഫ്രഞ്ചൈസിയുമായി കരാറിലേര്‍പ്പെട്ടതായി വിവരം

സ്വന്തം ലേഖകൻ ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ തിരിച്ചെത്തുന്നു. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നത്. ദ്രാവിഡിന്റെ സഹപരിശീലകനായി ഇന്ത്യന്‍ ടീം മുന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡിനെ എത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി ദ്രാവിഡിന്റെ നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ഫ്രഞ്ചൈസിയുമായി ദ്രാവിഡ് ഇതിനോടകം കരാറിലേര്‍പ്പെട്ടതായാണ് വിവരം. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ മെന്ററും ഡയറക്ടറും കൂടിയാണ് രാഹുല്‍ ദ്രാവിഡ്. മുമ്പ് രാജസ്ഥാന്‍ […]