play-sharp-fill
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി 25 ലക്ഷം രൂപ കൈമാറി; ‘ഗോള്‍ ഫോര്‍ വയനാട്’ ക്യാമ്പെയിനും തുടക്കം; ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും വാ​ഗ്ദാനം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ധനസഹായം കൈമാറി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ടീം സംഭാവന നല്‍കിയത്.

‘ഗോള്‍ ഫോര്‍ വയനാട്’ എന്ന പേരിൽ ഒരു ക്യാമ്പെയിനും തുടക്കമിട്ടു. ഐഎസ്എല്ലിൽ നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് വാ​ഗ്ദാനം.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ചെയര്‍മാന്‍ നിമ്മഗഡ്ഡ പ്രസാദ്, കെബിഎഫ്സി ചീഫ് ഓപ്പറേറ്റിം​ഗ് ഓഫീസര്‍ ശുശെന്‍ വശിഷ്ത്, കെ.ബി.എഫ്.സി ഡയറക്ടര്‍ നിഖില്‍ ബി. നിമ്മഗഡ്ഡ എന്നിവര്‍ ചേര്‍ന്നാണ് 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീം ജഴ്‌സിയും പിണറായി വിജയന് സമ്മാനിച്ചു. മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രതിസന്ധിഘട്ടത്തിൽ കേരളത്തെ ചേർത്തുപിടിക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി.