video
play-sharp-fill

നിപ്പാ വൈറസ് ബാധ: മരണം പത്തായി

സ്വന്തം ലേഖകൻ നിപ്പാ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം പത്തായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ലിനി നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിച്ചിരുന്നു. പേരാമ്പ്ര ചെമ്പനോട സ്വദേശിയാണ് ലിനി. മൃതദേഹത്തിൽ നിന്നും വൈറസ് ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല. മൃതദേഹം ഇന്നലെ രാത്രി തന്നെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌ക്കരിച്ചു. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് ഇന്നലെ മറ്റു മൂന്നുപേർ കൂടി മരിച്ചിരുന്നു. മുന്നിയൂർ, ചട്ടിപ്പറമ്പ്, തെന്നല സ്വദേശികളാണു മരിച്ചത്. ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ചികിൽസയിൽ കഴിയുന്ന ഏഴുപേരിൽ […]

റംസാൻ പുണ്യനാളിൽ സൗദിയിൽ ആയിരക്കണക്കിന് തടവുകാർ ജയിൽ മോചിതരായി.

സ്വന്തം ലേഖകൻ റിയാദ്: റംസാനോടനുബന്ധിച്ച് സൗദിയിൽ ആയിരകണക്കിന് തടവുകാർ ജയിൽ മോചിതരായി. സൗദിഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തിലാണ് നിരവധി തടവ് പുള്ളികൾ ജയിൽ മോചിതരായത്. തുടർന്നുള്ള ദിവസങ്ങളിൽ വിദേശികൾ ഉൾപ്പെടെ കൂടുതൽപേരെ മോചിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ വിവിധ ജയിലുകളിൽ നിന്ന് 1148 തടവുകാരെ ഇതുവരെ മോചിപ്പിച്ചതായി ജയിൽ വകുപ്പ് വക്താവ് അയ്യൂബ് ബിൻ നാഹിത് അറിയിച്ചു. മക്ക പ്രവിശ്യയിൽ 267 തടവുകാരെയും അസീറിൽ പൊതുമാപ്പിനു അർഹരായ 147 പേരിൽ 42 പേരെയും മോചിപ്പിച്ചു. രാജാവിന്റെ നിർദ്ദേശപ്രകാരം ജയിൽമോചനത്തിന് അർഹരായവരുടെ പട്ടിക […]

റോഡപകടം തടയുന്നതിനായി ഇനി 85 സ്‌ക്വാഡുകൾ.

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ 85 സ്‌ക്വാഡുകൾ നിരത്തിലിറങ്ങുന്നു. അപകടസാധ്യതയേറിയ മേഖലകളിലായിരിക്കും സ്‌ക്വാഡുകളുടെ സാന്നിധ്യം കൂടുതൽ ഉണ്ടാകുക. നിയമലംഘനങ്ങൾ കയ്യോടെ പിടികൂടുകയും അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ചുമതല. ഇതിനായി ഗതാഗതവകുപ്പിൽ 262 പേരുടെ തസ്തിക സൃഷ്ടിക്കാൻ സർക്കാർ അംഗീകാരം നൽകി. രാത്രിയും പകലും സ്‌ക്വാഡിന്റെ സാന്നിധ്യം ഉണ്ടാകും. ശബരിമല പാതയിൽ ഈ പദ്ധതി നടപ്പാക്കുകയും അത് ഫലപ്രദമായതിനെ തുടർന്നാണ് സംസ്ഥാനം മുഴുവനും ഇത് നടപ്പിലാക്കുന്നത്. നിലവിലെ 34 സ്‌ക്വാഡുകൾക്ക് പുറമെ 51 പുതിയ സ്‌ക്വാഡുകളാണ് വരുന്നത്. കാസർകോട്, […]

ആ അമ്മമനം നിറഞ്ഞു: പത്തു വർഷം മുൻപ് കാണാതായ മകനെ കണ്ട് അമ്മയുടെ കണ്ണു നിറഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്തു വർഷം മുൻപ് കാണാതായ മകനെ തേടി കിലോമീറ്ററുകളോളം സഞ്ചരിച്ച അമ്മയ്ക്ക് ഒടുവിൽ ആശ്വാസ വാക്ക്. കൊയിലാണ്ടി സ്വദേശിനിയായ ജാനകിയമ്മയുടെ കണ്ണീരണിഞ്ഞ കണ്ണുകൾ കണ്ണു നിറഞ്ഞ് മകനെ കണ്ടു. പത്തുവർഷംമുമ്പ് ജോലിതേടി വീടുവിട്ട മകൻ ഷാജികുമാറിനെയാണ് തിരികെ കിട്ടിയത്. മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയുടെ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് കൂടിച്ചേരലിനു വഴിയൊരുങ്ങിയത്. പത്തുവർഷങ്ങൾക്കിപ്പുറം ജാനകിയമ്മ മകനെ കൺനിറയെ കണ്ടു. ഷാജികുമാർ അമ്മയെ നെഞ്ചോടു ചേർത്തു പിടിച്ചു. കണ്ടുനിന്നവരുടെ പോലും കണ്ണും മനസും നിറഞ്ഞു. തലസ്ഥാനത്തെ ബേക്കറി വർക്കേഴ്സ് […]

റംസാൻ വ്രതാരംഭം, ഇനി വ്രതശുദ്ധിയുടെ നാളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാൻ കൂടി അവസരം നൽകുന്നതാണ് ഒരു മാസം നീണ്ടു നിൽക്കുന്ന റംസാൻ വ്രതം. മനസും ശരീരവും അല്ലാഹുവിനു സമർപ്പിച്ചു പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ഇനിയുള്ള ഒരു മാസം വിശ്വാസികൾ ആരാധനാ കർമങ്ങളിൽ സജീവമാകും. മാസങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ മാസം. ആരാധനാ കർമങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന മാസം. ദാനധർമ്മങ്ങൾ വർധിപ്പിക്കുന്ന മാസം. വിശുദ്ധ ഖുർആൻ അവതരിച്ച മാസം. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള രാവായ ലൈലത്തുൽ ഖദറിന്റെ മാസം. ഇസ്ലാമിക ചരിത്രത്തിൽ വഴിത്തിരിവായ ബദർ യുദ്ധം […]

മകനെ തേടി കിലോമീറ്ററുകൾ കടന്നൊരു അമ്മ: ആഗ്രഹം ഒന്നു മാത്രം അവനെ ഒന്നു കാണണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആ അമ്മ മനം ഉരുകുകയാണ്. വാർധക്യത്തിന്റെ അവശതയിൽ എത്തിയപ്പോഴാണ് അമ്മയ്ക്ക് മകനെയൊന്നു കാണണമെന്ന് തോന്നിയത്. ഉറ്റവർ ആരുമില്ലാതെ അനാഥരായപ്പോൾ, ഏതൊരു അമ്മയും ആഗ്രഹിക്കുന്നതു പോലെ മകന്റെ തണൽ അവരും ആഗ്രഹിച്ചിരുന്നു. പക്ഷേ, അവൻ എവിടെ അത് മാത്രം അറിയില്ല. അത് തേടിയാണ് അവർ കൊയിലാണ്ടിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. അതിനായി ഇവിടെ എത്താൻ ഇവർക്കു പ്രേരണയായത്, മകനെ ഒരു കുഞ്ഞിനൊപ്പം തലസ്ഥാനത്തു കണ്ടതായി ഒരു കൊയിലാണ്ടി സ്വദേശി നൽകിയ വിവരം. അതിന്റെ ചുവട് പിടിച്ച് ഇവിടെയെത്തിയ അമ്മ കയ്യിൽ പണമില്ലാതെ […]

പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി 30 വരെ നീട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18നായിരുന്നു അവസാന തീയതി നിശ്ചയിച്ചിരുന്നത്. സിബിഎസ്ഇ ഫലം വരുന്നതു വൈകുന്നതു കണക്കിലെടുത്താണ് തീയതി നീട്ടിയത്. സിബിഎസ്ഇ ഫലം 28നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.