നിപ്പാ വൈറസ് ബാധ: മരണം പത്തായി
സ്വന്തം ലേഖകൻ നിപ്പാ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം പത്തായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ലിനി നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിച്ചിരുന്നു. പേരാമ്പ്ര ചെമ്പനോട സ്വദേശിയാണ് ലിനി. മൃതദേഹത്തിൽ നിന്നും വൈറസ് ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല. മൃതദേഹം ഇന്നലെ രാത്രി തന്നെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌ക്കരിച്ചു. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് ഇന്നലെ മറ്റു മൂന്നുപേർ കൂടി മരിച്ചിരുന്നു. മുന്നിയൂർ, ചട്ടിപ്പറമ്പ്, തെന്നല സ്വദേശികളാണു മരിച്ചത്. ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ചികിൽസയിൽ കഴിയുന്ന ഏഴുപേരിൽ […]