video
play-sharp-fill

ടൈൽസ് വ്യാപര രംഗത്ത് മൂന്നരപ്പതിറ്റാണ്ടിൻ്റെ പാരമ്പര്യവുമായി എ.ആർ.കെ സെറാമിക്‌സിൻ്റെ പുതിയ ഷോറൂം കോട്ടയത്ത് : ടൈലുകളുടെ വിപുലമായ ശേഖരം വ്യത്യസ്തമായ ശ്രേണികൾ; ഏറ്റവും വിലക്കുറവിൽ ടൈലുകൾ ലഭിക്കാൻ എ.ആർ.കെ

തേർഡ് ഐ ബ്യൂറോ കോട്ടയം: മുന്നരപ്പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള എ ആർ കെ സെറാമിക്സ് ആൻ്റ് ഗ്രാനൈറ്റ്സിൻ്റെ പുതിയ ഷോറൂമിൽ  ടൈലുകൾ വാങ്ങാൻ തിരക്കേറുന്നു. എം.സി റോഡിൽ മംഗളത്തിനു എതിർവശത്ത് ചൂട്ടുവേലിയിൽ പ്രവർത്തിക്കുന്ന എ.ആർ.കെ സെറാമിക്‌സിൽ ടൈലുകളുടെ വൻ ശ്രേണിയാണ് ഉള്ളത്. ഡിജിറ്റർ ടൈലുകൾ, ക്ലാഡിംങ് ടൈലുകൾ, ബാത്ത്‌റൂം ടൈലുകൾ, ഫ്‌ളോർ ടൈലുകൾ, കാർപ്പോർച്ച് ടൈലുകൾ, ഗ്രാനൈറ്റുകൾ, സെറാമിക്‌സുകൾ, സാനിറ്ററി വെയറുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. ഹോൾസെയിലായും റീട്ടെയിലായും ടൈലുകൾ  ഇവിടെ നിന്നും ലഭിക്കും. 20 ശതമാനം മുതൽ വിലക്കുറവിലാണ് കോട്ടയം നഗരത്തിൽ ഈ […]

റവ.ലെവിൻ കോശി അച്ചന് യാത്ര അയപ്പ് നൽകി

സ്വന്തം ലേഖകൻ കുവൈറ്റ്: കെ.യു.സി.എസ്.ഐ പ്രസിഡന്റും സെൻ്റ് പോൾസ് സി.എസ്.ഐ അഹമ്മദി സഭയുടെ വികാരിയുമായിരുന്ന റവ.ലെവിൻ കോശി അച്ഛന് ജൂലൈ 17 വെള്ളിയാഴ്ച കൂടിയ സൂം സർവീസിൽ യാത്രയയപ്പ് നൽകി. സി. എസ്.ഐ ഈസ്റ്റ് കേരള ഇടവക ബിഷപ്പ് ആയിരുന്ന റൈറ്റ് റവ.ഡോ.കെ.ജി ദാനിയേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തിരുമേനിക്കൊപ്പം കുവൈറ്റ് എൻ.ഇ.സി.കെ സെക്രെട്ടറി റോയി യോഹന്നാൻ , സഭയുടെ വൈസ് പ്രസിഡണ്ട് മോഹൻ ജോർജ് , സെക്രട്ടറി അജയ് മോഹൻ , കുവൈറ്റ് സെൻ്റ് പീറ്റേഴ്സ് സി.എസ്.ഐ സഭയുടെ വികാരി റവ.തോമസ് കെ.പ്രസാദ് […]

കോവിഡ് – 19 വ്യാപന പശ്ചാത്തലത്തിൽ, പ്രവാസികൾക്ക് സഹായമെത്തിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററും

സ്വന്തം ലേഖകൻ കുവൈറ്റ് : കോവിഡ് – 19 വ്യാപന പശ്ചാത്തലത്തിൽ, ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്റെ ശ്രമഫലമായി ബഹുമാന്യ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബയുടെ പിന്തുണയോടു കൂടി പ്രവാസികൾക്കായി, അബ്ബാസ്സിയയിൽ വിവിധ ദിവസങ്ങളിലായി നിരവധി പേർക്ക് ഭക്ഷണ കിറ്റുകൾ കുവൈത്തി പൗരനും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായ ഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. വിവിധ ദിവസങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുകയും, പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങായി മുന്നോട്ടു വരികയും ചെയ്ത ഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിലുള്ള കുവൈറ്റി […]

ഡിഎം വിംസ് മെഡിക്കല്‍ കോളേജിനും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ചെലവഴിച്ച തുകയില്‍ 250 കോടി രൂപ കേരള സര്‍ക്കാരിന് സംഭാവന ചെയ്യുമെന്ന് ഡോ. ആസാദ് മൂപ്പന്റെ കുടുംബം

സ്വന്തം ലേഖകൻ @മെഡിക്കല്‍, നഴ്‌സിംഗ്, ഫാര്‍മസി കോളേജുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഏറ്റെടുക്കുന്നതിലൂടെ പിന്നോക്ക ജില്ലയായ വയനാടിന്റെ ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ വിദ്യാഭ്യാസവും മെച്ചപ്പെടുത്താന്‍ പ്രാദേശിക സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്നതാണ് ഈ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം. @10 ലക്ഷത്തോളം ജനസംഖ്യയുളള ജില്ലയില്‍, പ്രധാനമായും ആദിവാസി ഗോത്രവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും, താഴ്ന്ന വരുമാനക്കാര്‍ക്കും, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനുളള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഡിഎം വിംസ് ഡോക്ടര്‍ മൂപ്പന്‍ സ്ഥാപിച്ചിട്ടുളളത്. @സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 3 ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം, ഇതു സംബന്ധിച്ച അന്തിമ […]

കുട്ടിപ്രേക്ഷകര്‍ക്ക് സമ്മാനപ്പെരുമഴയുമായി സോണി യായ് ചാനല്‍

സ്വന്തം ലേഖകൻ കൊച്ചി: കുട്ടികളായ പ്രേക്ഷകര്‍ക്ക് അവരുടെ ജനപ്രിയ വിനോദ ചാനലായ സോണി യായ് നിരവധി സമ്മാനങ്ങളുമായെത്തുന്നു. ‘ഗിഫ്റ്റ് പെ നോ ബ്രേക്ക്’ എന്ന പ്രത്യേക ഓണ്‍-എയര്‍ കോണ്ടെസ്റ്റിലൂടെ എണ്ണമറ്റ സമ്മാനങ്ങള്‍ കുട്ടിക്കൂട്ടുകാര്‍ക്കായി നല്‍കാന്‍ തയാറായിരിക്കുകയാണ് ചാനല്‍. പേര് സൂചിപ്പിക്കുന്നതു പോലെ ചാനലിന്റെയും കുട്ടികളുടെയും പ്രിയപ്പെട്ട യായ് കാര്‍ട്ടൂണായ ഹണി ബണ്ണി, ഇന്‍സ്റ്റന്റ് ക്യാമറ, സൈക്കിളുകള്‍, വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയ നിരവധി വിസ്മയിപ്പിക്കുന്ന സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം നല്‍കുന്ന സമ്മാനമഴ രാജ്യത്തുടനീളമുള്ള കുട്ടിക്കൂട്ടുകാര്‍ക്ക് ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാവിലെ 9.30 മുതല്‍ രാത്രി 12.30 […]

ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM- എന്ന അപൂർവ നാഡീരോഗം ചികിത്സിച്ച് ഭേദമാക്കി മെഡിയോർ ഹോസ്പിറ്റൽ

ബീഹാറിലെ ഗുരുഗ്രാമിൽ 36 വയസ്സുള്ള അതിഥി തൊഴിലാളിക്ക് കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM (അക്യൂട്ട് ഡിസ്സെമിനേറ്റഡ് എൻസഫലോമൈലൈറ്റിസ്) എന്ന രോഗത്തിനുള്ള ചികിത്സയാണ് വിജയകരമായി പൂർത്തീകരിച്ചത് സ്വന്തം ലേഖകൻ ഗുരുഗ്രാം: കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ സജ്ജമാക്കിയ മെഡിയോർ ഹോസ്പിറ്റൽ മനേസറിൽ ബീഹാറിലെ 36 വയസ്സുള്ള അതിഥി തൊഴിലാളിക്ക് നൽകിയ ചികിത്സ വിജയകരം. COVID-19 നുമായി ബന്ധപ്പെട്ട ADEM (വളരെ അപൂർവ്വമായ ഒരു ന്യൂറോളജിക്കൽ ഡിസോർഡർ) മാനസിക നിലയിൽ മാറ്റങ്ങളും ഉയർന്ന പനിയും ഉള്ള രോഗിയെ മറ്റൊരു ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത് മെയ് 17-നാണു മെഡിയോർ […]

ലോക സംഗീതദിനത്തില്‍ കുട്ടികളില്‍ പ്രതീക്ഷയുണര്‍ത്തുന്ന പാട്ടുമായി സോണി യായ്

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാരണം വീട്ടിലിരിക്കുന്ന കുട്ടികളില്‍ പ്രതീക്ഷയുണര്‍ത്തുന്നതിന് പുതിയ പാട്ടുമായി കുട്ടികളുടെ ചാനലായ സോണി യായ്. ‘ഫിര്‍ ദില്‍ ബോലേഗ യായ്’ എന്ന പാട്ടാണ് ഈ ലോക സംഗീതദിനത്തില്‍  ചാനല്‍ അവതരിപ്പിച്ചത്. https://www.youtube.com/watch?v=loaJ9nretIM&feature=youtu.be ഈ സവിശേഷ ഗാനത്തിലൂടെ, കുട്ടികളെ ഒന്നായി അണിനിരത്താനും അവരുടെ ക്ഷമയെ ആദരിക്കാനും വരാനിരിക്കുന്ന സന്തോഷകരമായ ദിനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ അവരില്‍ നിറയ്ക്കാനുമാണ് ചാനല്‍ ലക്ഷ്യമിടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ലോക്ക്ഡൗണിന്റെ മുഷിപ്പ് ഒഴിവാക്കാനുള്ള കുട്ടികളുടെ ശ്രമങ്ങളെക്കുറിച്ചുള്ള അസാധാരണമായ വിവരണമാണ് പാട്ടിലൂടെ അവതരിപ്പിക്കുന്നത്. സമാനമായ വികാരം ഉള്‍ക്കൊണ്ടുകൊണ്ട്, ചാനലിന്റെ […]

കോവിഡ് ഭീതിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസിമലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് വ്യവസായി രാജു കുര്യന്‍

സ്വന്തം ലേഖകൻ കൊച്ചി : കോവിഡ് 19 ഭീതിയില്‍  ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍  സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് പ്രവാസി വ്യവസായിയും  യുനിസിസ് ഗ്രൂപ്പ് സിഇഒയുമായ രാജു കുര്യന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രവാസി മലയാളികള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രവാസി മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളിലടക്കം ഇപ്പോള്‍ തിരികെവരണമെന്ന ആഗ്രഹത്തില്‍ കഴിയുന്നത്. കേരളത്തില്‍ മരണസംഖ്യ താരതമ്യേന കുറവാണെങ്കിലും അന്യനാട്ടില്‍ കോവിഡ് 19 മൂലം ജീവന്‍ നഷ്ടപ്പെട്ട മലയാളികള്‍ നിരവധിയാണ്. ഇതര സംസ്ഥാനങ്ങളിലും അന്യരാജ്യത്തും […]

ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

സ്വന്തം ലേഖകൻ കൊച്ചി: ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പ് ആസ്റ്റര്‍ മെഡ്‌സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാനും ഓണ്‍ലൈന്‍ പേയ്‌മെന്റ്ും സെല്‍ഫ് ചെക്ക് ഇന്നും നടത്താനും മെഡിക്കല്‍ ഹിസ്റ്ററി കാണാനും റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും തുടങ്ങി വിവിധ സേവനങ്ങള്‍ ആപ്പ് ലഭ്യമാക്കും. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും വണ്‍ ആസ്റ്റര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. രോഗികള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രി അനുഭവം സാധ്യമാക്കാനാണ് ഇത്തരമൊരു ആപ്പ് വികസിപ്പിച്ചതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ഇന്ത്യ സിഇഒ ഡോ. […]

ഒറ്റക്കാലില്‍ കിളിമഞ്ചാരോ കീഴടക്കിയ നീരജിന്റെ കഥയുമായി കള്ളിയത്ത് ടിഎംടി വിഡിയോ പരമ്പര ‘ ഉള്‍ക്കരുത്തിന്റെ കഥകള്‍’

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് 19  ഭീതിയില്‍  പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് കരുതുന്നവര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുവാന്‍   കിളിമഞ്ചാരോ പര്‍വ്വതം കീഴടക്കിയ ഭിന്നശേഷിക്കാരനായ മലയാളി യുവാവിന്റെ ജീവിത കഥയുമായി കള്ളിയത്ത് ടിഎംടിയുടെ വീഡിയ പരമ്പര ‘ഉള്‍ക്കരുത്തിന്റെ കഥകള്‍’. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരും വേണ്ടത്ര ശ്രദ്ധിക്കാതെ പോയവര്‍ക്കും പിന്തുണ നല്‍കുക, വെല്ലുവിളികള്‍ അതിജീവിച്ചവര്‍ക്ക് പ്രചോദനമാവുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സ്റ്റീല്‍ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടി എം ടി വീഡിയോ പരമ്പര ആവിഷ്‌കരിച്ചിരിക്കുന്നത്. ഒമ്പതാം വയസില്‍ അര്‍ബുദത്തെ തുടര്‍ന്ന് ഇടത്തേ കാല്‍ മുറിച്ചുമാറ്റേണ്ടി വന്ന നീരജ് ജോര്‍ജ്ജിന്റെ ജീവിതകഥയാണ് ‘ ഉള്‍ക്കരുത്തിന്റെ കഥകള്‍’ എന്ന വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ […]