കുവൈറ്റ് ടൌൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ട്രസ്റ്റ് വാർഷികം നടത്തി

സ്വന്തം ലേഖകൻ

കുവൈറ്റ് : കുവൈറ്റ് ടൌൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ട്രസ്റ്റ് (കെ.ടി.എം.സി.സി ട്രസ്റ്റ് ) വാർഷിക പൊതുയോഗം 2020 സെപ്റ്റംബർ 19 ശനിയാഴ്ച്ച പ്രസിഡണ്ട് ജോൺ എം ജോണിന്റെ അദ്ധ്യക്ഷതയിൽ നടത്തി.

സെക്രട്ടറി സി എം മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജോൺ എം ജോൺ വാർഷിക വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്‌തത് അവതരിപ്പിച്ചു. താഴെപ്പറയുന്ന പുതിയ ഭാരവാഹികളെ അടുത്ത രണ്ടു വർഷത്തേക്ക് തിരഞ്ഞെടുത്തു.

ഡോ. സിറിയക് ജോർജ് – പ്രസിഡന്റ്
ജോൺ മാത്യു പി – വൈസ് പ്രസിഡന്റ്
ജിബി വർഗീസ് തരകൻ – സെക്രട്ടറി
ജോസ് കെ സ് – ജോയിന്റ് സെക്രട്ടറി
ഷാജി ജോൺ ചെറിയാൻ – ട്രെഷറർ
മാത്യു ജോർജ് – ജോയിന്റ് ട്രെഷറർ