പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന കുവൈറ്റിൽ ഓണാഘോഷം നടത്തി

പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന കുവൈറ്റിൽ ഓണാഘോഷം നടത്തി

Spread the love

തേർഡ് ഐ ബ്യൂറോ

കുവൈറ്റ്: പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന (പാസ്കോസ് ) ഓണാഘോക്ഷം  – തിരുവോണത്തെന്നൽ -2020  ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തി.

പാലാ സെന്റ് തോമസിലെ പൂർവ്വ വിദ്യാർത്ഥിയും കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതിയും ആയ  ഹിസ് എക്സല്ലൻസി  സിബി ജോർജ് തിരുവോണത്തെന്നൽ 2020 ഉത്ഘാടനം ചെയ്തു. ഇന്തോ -കുവൈറ്റ്‌ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നമ്മുടെ എംബസ്സി പുതുതായി നടപ്പിൽ വരുത്തുന്ന ഡിജിറ്റൽ നെറ്റ്‌വർക്കിലും മറ്റ് തലത്തിലും പാസ്‌കോസ്‌ അംഗങ്ങളുടെ സഹകരണം അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഒപ്പം, പാസ്‌കോസിന്റെ പ്രവർത്തങ്ങൾ മനസ്സിലാക്കിയപ്പോൾ വളരെ അഭിമാനം തോന്നി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാസ്കോസ്  പ്രസിഡന്റ്‌ സാജു പാറക്കൽ അധ്യക്ഷനായിരുന്ന യോഗത്തിൽ സെക്രട്ടറി ആശിഷ് ജോസ് സ്വാഗതം  ആശംസിച്ചു. പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ റവ ഡോ ജെയിംസ് മംഗലത്തു മുഖ്യ പ്രഭാഷണം നടത്തി. കോളേജിന്റെ ഏതൊരാവശ്യത്തിനും പൂർണ പിന്തുണ നൽകുന്ന പാസ്‌കോസിനെ തങ്ങൾ ഏറെ വിലമതിക്കുന്നു എന്ന് പ്രിൻസിപ്പൽ അഭിപ്രായപെട്ടു.

സുപ്രസിദ്ധ സിനിമ താരവും പൂർവ്വ വിദ്യാർത്ഥിനിയും ആയ മിയ ജോർജ്ജ് ആശംസകൾ നേർന്നു.
കോളേജിലെ മലയാള വിഭാഗം മേധാവി ഡോ. ഡേവിസ്  സേവിയർ,  അൽമാ മാറ്റർ ട്രഷററും മലയാളം അദ്ധ്യാപകനുമായ ഡോ. സോജൻ പുല്ലാട്ട്, സ്ഥാപക പ്രസിഡന്റ് മോഹൻ ജോർജ്ജ്, വനിതാ പ്രതിനിധി ജോസ്സി കിഷോർ, മുൻ പ്രസിഡന്റ്‌ റോജി മാത്യു തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി. പാസ്കോസ്  ട്രഷറർ ജോബിൻസ് ജോൺ കൃതജ്ഞത അറിയിച്ചു.

റോജി മാത്യു & ടീമിന്റെ വള്ളംകളി,  ജോസ്സി കിഷോർ  & ടീമിന്റെ തിരുവാതിര,  കമൽ രാധാകൃഷ്ണൻ & ടീമിന്റെ ചെണ്ടമേളം – മാവേലി വരവേൽപ്  തുടങ്ങിയവ ഓൺലൈൻ ഓണാഘോക്ഷത്തിന് മിഴിവേകി.

പാസ്കോസ്  അംഗങ്ങളുടെയും കുട്ടികളുടെയും ഗ്രൂപ്പ്‌ സോങ്,  അൽഫോസ് ജിയോ ടോമി, ആൻസ് മേരി ജോബി എന്നിവരുടെ സോളോ സോങ്,  സഹോദരിമാരായ നേഹ മരിയ അനീഷ്‌ – ശ്രേയ ഗ്രേസ്  അനീഷ്‌ എന്നിവരുടെ ഫോക് ഡാൻസ്, മിറിയം അൽഫോസ് ജോർജ്ജ്,  അന്ന എലിസബത്ത് ജോജി എന്നിവരുടെ  ക്ലാസിക്കൽ ഡാൻസ് തുടങ്ങിയവ ഓണാഘോക്ഷത്തിന്  മാറ്റു കൂട്ടി.

സിനിമ സീരിയൽ താരം ചന്ദ്ര മോഹൻ കണ്ണൂർ,  പ്രശസ്ത പിന്നണി ഗായികമാരായ സിന്ധു രമേഷ്,  നിമിഷ മുരളി എന്നിവരുടെ ഗാനങ്ങളും ഓണാഘോക്ഷം  വൻ വിജയ മാകുവാൻ സഹായിച്ചു.

കുവൈറ്റിന്റെയും ഇന്ത്യയുടെയും ദേശിയ ഗാനത്തോടെ ആരംഭിച്ച ഓണാഘോഷ ചടങ്ങിൽ   സഹോദരിമാരായ ലിയ മരിയ,  ലോറെൻ മരിയ,  ലിയോനാ മരിയ, ലിവ്യാ മരിയ എന്നിവർ പ്രാർത്ഥന ഗാനം ആലപിച്ചു.

പാസ്കോസിലെ മിടുക്കി കുട്ടികൾ ആയ ഹെലൻ റോസ് ലാൽജി,  മരിയ അന്ന ടോം എന്നിവർ പ്രോഗ്രാം അവതാരകർ ആയി തിളങ്ങി.

പാസ്കോസ്  ഐ ടി വിദഗ്ധരായ അനീഷ്‌ ഫിലിപ്പ്,  റിനു ഞാവള്ളി  എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

പാസ് കോസ് തിരുവോണ തെന്നൽ ഈ ലിങ്കിൽ ലഭ്യമാണ്.