ഹീറോസ് ബിഹൈന്‍ഡ് ദ ഹീറോസ് എന്ന ഫ്‌ളാഗ്ഷിപ്പ് പരിപാടിയുടെ നാലാം പതിപ്പുമായി സോണി യായ്

ഹീറോസ് ബിഹൈന്‍ഡ് ദ ഹീറോസ് എന്ന ഫ്‌ളാഗ്ഷിപ്പ് പരിപാടിയുടെ നാലാം പതിപ്പുമായി സോണി യായ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഹീറോസ് ബിഹൈന്‍ഡ് ദ ഹീറോസ് എന്ന ഫ്‌ളാഗ്ഷിപ്പ് പരിപാടിയുടെ നാലാം പതിപ്പുമായി
സോണിയായ്. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് നാലാം പതിപ്പ് ഒരുക്കിയിരിക്കുന്നത് .

വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സ്‌പേസ് സയന്‍സ്, കായികം, വിനോദ വ്യവസായം തുടങ്ങിയ മേഖലകളില്‍ വിജയം കൈവരിച്ച വ്യക്തികളെ ഇതിന്റെ ഭാഗമായി ആദരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ നിരന്തരമായ ശ്രമങ്ങളിലൂടെ പിന്നാക്ക വിഭാഗത്തിലെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന സുധ മൂര്‍ത്തി,ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ ഡോ. മൈല്‍സ്വാമി അണ്ണാദുരൈ,

ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍,സോനു സൂദ് ,ശില്‍പ്പ ഷെട്ടി കുന്ദ്ര,ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ഷഫാലി വര്‍മ്മ,2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ ജ്വാല ഗുട്ട എന്നിവരെയാണ് ചാനല്‍ ആദരിക്കുന്നത്.

മുന്‍ പതിപ്പുകളില്‍ സാനിയ മിര്‍സ, കൈലാഷ് സത്യാര്‍ഥി, സുഭാഷ് ഗായ്, അനുപം ഖേര്‍, പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, മഹാവീര്‍ സിംഗ് ഫോഗട്ട് തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികളെ ആദരിച്ചിട്ടുണ്ട്.