കാൻസർ ബാധിച്ച മലയാളിയ്ക്ക് സാമ്പത്തിക സഹായം നൽകി

സ്വന്തം ലേഖകൻ

അബ്ബാസിയ: ക്യാൻസർ ബാധിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി സബ ആശുപത്രിയിലെ ക്യാൻസർ സെൻ്റർ ഐ.സി.യു വിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞ കോട്ടയം സ്വദേശിയുടെ കുടുംബത്തിന് ഒരു “കൈ ” സഹായത്തിനായി കുവൈത്ത് ഒ.ഐ.സി.സി വെൽഫെയർ വിംഗ് ടീമംഗങ്ങൾ സമാഹരിച്ച തുക കഴിഞ്ഞ ദിവസം പരേതൻ്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈമാറി.

കുവൈത്ത് ഒ.ഐ.സി.സി ഓഫിസിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ വെൽഫെയർ വിംഗ് ചെയർമാൻ ഹരീഷ് ത്രിപ്പൂണിത്തുറ, വൈസ് ചെയർമാൻമാരായ സജിമണ്ഡലത്തിൽ, നിബു ജേക്കബ്, കമ്മിറ്റിയംഗങ്ങളായ ഈപ്പൻ ജോർജ്ജ്, ബെന്നി ഇടക്കൊച്ചി, രാജേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.

വെൽഫെയർ വാട്സ് അപ്പ് ഗ്രൂപ്പിൽ അറിയിച്ചിരുന്ന വാർത്ത പ്രകാരം ഈ സത്പ്രവർത്തിയിൽ പങ്കാളികളായ എല്ലാ നന്മനിറഞ്ഞ വ്യക്തിത്വങ്ങൾക്ക് ഒ.ഐ.സി.സി വെൽഫെയർ വിംഗ് നന്ദിയും അറിയിക്കുന്നു.