രുചി കലവറയുടെ അമരത്ത് ഇന്ത്യ ; ലോകത്തിലെ ഏറ്റവും മികച്ച പാചകരീതിയിൽ അഞ്ചാം സ്ഥാനം

സ്വന്തം ലേഖകൻ 2022 ലെ ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ ആഗോള പട്ടികയിൽ, ഇറ്റലി ഒന്നാം സ്ഥാനത്തും ഗ്രീസും സ്പെയിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി. ചേരുവകൾ, വിഭവങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കായി പ്രേക്ഷകരുടെ വോട്ട് അടിസ്ഥാനമാക്കിയുള്ള റാങ്കിംഗിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ജാപ്പനീസ് പാചകരീതിയാണ് നാലാം സ്ഥാനത്തുള്ളത്. ടേസ്റ്റ്അറ്റ്‌ലസ് അവാർഡ് 2022 ഫലങ്ങൾ അനുസരിച്ച് ഇന്ത്യയ്ക്ക് 4.54 പോയിന്റ് ആണ് ലഭിച്ചിരിക്കുന്നത്. കൂടാതെ 400-ലധികം ഇനങ്ങളിൽ ഗരം മസാല, നെയ്യ്, മലായ്, ബട്ടർ ഗാർലിക് നാൻ, കീമ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും […]

ഓൺലൈൻ ഉപകരണങ്ങൾ കേടു വരുമോ എന്ന ആശങ്ക ഇനി വേണ്ടാ ; വീട്ടുപകരണങ്ങള്‍ കേടായാല്‍ ഉപഭോക്താക്കള്‍ക്ക് ഫ്ലിപ്കാര്‍ട്ടുമായി നേരിട്ട് ബന്ധപ്പെടാം

സ്വന്തം ലേഖക ഉപകരണങ്ങള്‍ക്ക് പെട്ടെന്ന് കേടു വരുമോ എന്ന ഭയത്തെ തുടര്‍ന്നാണ് ഒട്ടുമിക്ക ആളുകളും ഓണ്‍ലൈനില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മടി കാണിക്കുന്നത്. എന്നാല്‍, വീട്ടുപകരണങ്ങള്‍ കേടായാല്‍ ഫ്ലിപ്കാര്‍ട്ടിനെ നേരിട്ട് വിളിക്കാനുള്ള അവസരമാണ് പുതുതായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വീട്ടുപകരണങ്ങള്‍ സ്ഥാപിക്കുക, അറ്റകുറ്റപ്പണികള്‍ നടത്തുക തുടങ്ങിയ ബിസിനസിലേക്കാണ് ഫ്ലിപ്കാര്‍ട്ട് ചുവടുവെക്കുന്നത്. ഇതിന്റെ ഭാഗമായി ‘ജീവസ്’ എന്ന പേരില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഫ്ലിപ്കാര്‍ട്ട് പുതിയ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. പുതിയ ബിസിനസിലൂടെ സര്‍വീസ് മേഖലയിലേക്ക് ചുവടുകള്‍ ശക്തമാക്കാനാണ് ഫ്ലിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ […]

31 റൺസ് അകലെ വീണ് കേരളം; സച്ചിൻ ബേബി കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണും തിളങ്ങി

സ്വന്തം ലേഖക രാജസ്ഥാൻ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രാജസ്ഥാന് 31 റൺസിൻ്റെ നിർണായക ലീഡ്. രാജസ്ഥാൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 337നു മറുപടിയായി കേരളം 306 റൺസിൽ ഓൾഔട്ടായി. സച്ചിൻ ബേബി (139 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണും (82) തിളങ്ങി. മറ്റ് ഒരു താരത്തിനും കേരളത്തിനായി മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. രാജസ്ഥാനു വേണ്ടി അനികേത് ചൗധരി 5 വിക്കറ്റ് വീഴ്ത്തി. 8 വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗ് […]

ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത് എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ ഇന്ത്യക്ക് അടുത്ത ലോകകപ്പ് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’

സ്വന്തം ലേഖക ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഫിഫ പ്രിസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം തൻറെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പറഞ്ഞു “ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത്. എല്ലാവരെയും ഹൃദ്യമായാണ് ഖത്തര്‍ സ്വീകരിച്ചത്. എങ്ങനെയാണ് ഫുട്ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നത് എന്ന് ഖത്തര്‍ കാണിച്ചു തന്നു, ഇന്ത്യക്ക് അടുത്ത ലോകകപ്പ് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഇന്‍ഫന്റീനോ പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. […]

കറയില്ലാതെ ചിരിക്കാൻ, പല്ലിനെ പൊന്നു പോലെ കാക്കാം…! പല്ലിന്റെ ആരോഗ്യം ഉറപ്പു വരുത്താൻ ചില പരിചിത വഴികൾ…

ദന്താരോഗ്യം എന്നത് വളരെ പ്രധാനമാണ്.ശരിയായ രീതിയിൽ പരിപാലിച്ചു സൂക്ഷിക്കേണ്ട ഒന്ന് കൂടിയാണ് പല്ല്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ലോകാരോഗ്യസംഘടനയുടെ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം ഫലപ്രാപ്തിയിൽ എത്തിക്കണമെങ്കിൽ പ്രത്യേകപരിഗണന നല്കേണ്ട ഒന്നാണ് ദന്തപരിപാലനം എന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന കാര്യം ലോകജനസംഖ്യയിൽ 90 ശതമാനത്തിലധികം പേർക്കും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗബാധയുണ്ട് എന്നതാണ്. കുട്ടികൾ ഇക്കാര്യത്തിൽ മുതിർന്നവരേക്കാൾ മുന്നിൽ നില്ക്കുന്നു. പലപ്പോഴും പല്ലിന് കാര്യമായ പ്രശ്നങ്ങളുണ്ടാകുന്നതിന് ശേഷമാണ് അധികപേരും ഡെന്‍റിസ്റ്റുകളെ സമീപിക്കുന്നത്. എന്നാല്‍ നേരത്തെ തന്നെ […]

”സൗദിക്കെതിരെ തോറ്റത് വഴിത്തിരിവായി, പിന്നെ ഈ സ്നേഹവും” ലയണല്‍ സ്‌കലോണി, കളിയാശാന് കൈയ്യടിച്ച് ചങ്കുകള്‍; തോറ്റ് തുടങ്ങിയ അര്‍ജന്റീന കലാശപ്പോരിനുള്ള ആദ്യ ടിക്കറ്റും നേടി കാത്തിരിക്കുകയാണ്, ഇതാണ് കാല്‍പ്പനികത..!

റെക്കോര്‍ഡ് ജയത്തോടെ ഖത്തറിലെത്തിയ മെസിപ്പടയെ ഞെട്ടിച്ചുകൊണ്ടായിരുന്നു സൗദി അറേബ്യയുടെ വിജയം. തോറ്റ് തുടങ്ങിയ അര്‍ജന്റീന ഇപ്പോള്‍ കലാശപ്പോരിനുള്ള ആദ്യ ടിക്കറ്റും നേടി കാത്തിരിക്കുകയാണ്. എന്നാല്‍ സൗദിക്കെതിരായ തോല്‍വിയായിരുന്നു ടീമിന്റെ വഴിത്തിരിവെന്ന് പറയുകയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി. ‘സൗദി അറേബ്യയോട് തോറ്റതിന് ശേഷം ഫാന്‍സ് ഞങ്ങളെ കൈവിട്ടില്ല. അതിശയകരമായ പിന്തുണയും സ്നേഹവും അനുഭവപ്പെട്ടു. തിരിച്ചുവരാനുള്ള ഊര്‍ജവും പിന്‍ബലവും ആ സ്നേഹവായ്പുകള്‍ക്കുണ്ടായിരുന്നു’- സ്‌കലോണി പറഞ്ഞു. ക്രൊയേഷ്യക്കെതിരായ മത്സരത്തിന് പിന്നാലെയായിരുന്നു സ്‌കലോണിയുടെ അഭിപ്രായ പ്രകടനം. ‘ഏതൊരു അര്‍ജന്റീനക്കാരനും സ്വപ്നം കാണുന്ന നേട്ടത്തിനരികിലാണ് ഞങ്ങള്‍. അതുകൊണ്ടു തന്നെ ആഘോഷങ്ങളെ പിടിച്ചു […]

ഗാലറി പാടി, മുചാചോസ്, ആവോര നോൾവിമോ ഇല്യുസനാർ..! ഓരോ ഗോളിനും അസിസ്റ്റിനും ശേഷം മെസ്സി ഓടിയെത്തിയത് അവർക്കരികിലേക്ക് ; കുട്ടികളേ..നമ്മളുടെ പ്രതീക്ഷകൾ വീണ്ടും ഉയർന്നുപറക്കുകയാണെന്ന് ഉറക്കെ പറയാൻ ; അതേ, വാഗ്ദത്തഭൂമിയിലെ പോരാളിയുടെ പ്രതീക്ഷ സഫലമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..!

സ്വന്തം ലേഖകൻ ദോഹ: കളി കഴിഞ്ഞ് അപ്പോൾ രണ്ടു മണിക്കൂറോളം പിന്നിട്ടിരുന്നു. ലുസൈൽ സ്റ്റേഡിയത്തിന്റെ മിക്സഡ് സോണിൽ മാധ്യമപ്രവർത്തകർ ലയണൽ മെസ്സിയെ കാത്തിരിക്കുകയാണ്. സന്തോഷം സ്ഫുരിക്കുന്ന മുഖവുമായി ഒടുവിൽ അർജന്റീന നായകൻ പ്രത്യക്ഷപ്പെട്ടു. മിക്സഡ് സോണിലെ ഇടുങ്ങിയ വഴിയിൽ നിറഞ്ഞു കവിഞ്ഞ മാധ്യമ പ്രവർത്തകർക്കു മുമ്പാകെ സ്പാനിഷ് ഭാഷയിൽ അയാളതു പറഞ്ഞു. ‘ഈ ഫൈനൽ കളിച്ച് എന്റെ ലോകകപ്പ് യാത്രക്ക് അവസാനം കുറിക്കാൻ കഴിയുന്നതിൽ അഭിമാനമാണുള്ളത്. തീർച്ചയായും ഞായറാഴ്ചത്തേത് ലോകകപ്പിലെ എന്റെ അവസാന മത്സരമായിരിക്കും’. വിശ്വവേദിയോട് വിട പറയുന്നതിന്റെ വേദനകൾക്കിടയിലും പതിവില്ലാത്ത ഊർജമുണ്ടായിരുന്നു മെസ്സിയുടെ […]

“എനിക്ക് അങ്ങ് നൽകിയത് രണ്ടാം ജന്മം,” ഹൃദയം പൊട്ടി ബെക്സ് കൃഷ്ണ, ഈറനണിഞ്ഞ് യൂസഫലി..! അന്യനാട്ടിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നാളുകളെണ്ണി കഴിഞ്ഞ ബെക്സ്; ഇത് അസാധാരണമായ സംഭവകഥ

സ്വന്തം ലേഖകൻ തൃശൂർ: അന്യനാട്ടിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നാളുകളെണ്ണി കഴിഞ്ഞ ഒരു ഭൂതകാലമുണ്ട് തൃശൂർ സ്വദേശിയായ ബെക്‌സ് കൃഷ്ണയ്ക്ക്. മരണം പ്രതീക്ഷിച്ച് കഴിഞ്ഞ ആ കെട്ടകാലത്തിൽ നിന്ന് ജീവിതത്തിന്റെ നിറങ്ങളിലേക്ക് ബെക്‌സിനെ തിരികെയെത്തിച്ച ഒരു മനുഷ്യനും… അദ്ദേഹത്തെ നേരിൽക്കണ്ട് നന്ദി പറയാനാണ് കേരളാ വിഷന്റെ 15ാം വാർഷികാഘോഷത്തിൽ ബെക്‌സ് എത്തിയത്. എന്നാൽ വാക്കുകൾ പറഞ്ഞ് മുഴുമിപ്പിക്കും മുമ്പ് ബെക്‌സിനെ ആ കൈകൾ കെട്ടിപ്പിടിച്ചു. എം.എ യൂസഫലി എന്ന മനുഷ്യന്റെ കാരുണ്യവും സഹാനുഭൂതിയും ഒരിക്കൽ കൂടി അറിയുകയായിരുന്നു ബെക്‌സ്. കേരള വിഷൻ 15-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് […]

ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹൻലാലും നിറഞ്ഞാടിയ ചിത്രം; ഹരികൃഷ്ണൻസിന് രണ്ട് ക്ലൈമാക്സ് വന്നത് എങ്ങനെ? 24 കൊല്ലത്തിനുശേഷം രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി!

മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. ഏകദേശം ഒരേ കാലഘട്ടത്തിലാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയിലേക്കുള്ള കടന്ന് വരവ്. ഇരുവരുടെയും വളർച്ചയും ഒരു കാലഘട്ടത്തിലാണ്. തുടക്ക കാലത്ത് ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.എന്നാൽ സൂപ്പർ സ്റ്റാറുകളായി മാറിയ രണ്ട് പേരെയും വെച്ച് പിൽക്കാലത്ത് ഒരു സിനിമ ചെയ്യാനായത് സംവിധായകൻ ഫാസിലിനാണ്. ഹരികൃഷ്ണൻസ് ആയിരുന്നു ഈ സിനിമ. ഹരിയും കൃഷ്ണനുമായി ഇരുവരും മല്‍സരിച്ചഭിനയിച്ച സിനിമ കൂടിയായിരുന്നു ഹരികൃഷ്ണന്‍സ്. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്സുകളാണ് ഉണ്ടായിരുന്നത്. […]

ഒടുവിൽ ആരാധകർ കാത്തിരുന്ന വാർത്തയെത്തി ; അച്ഛനാകാൻ ഒരുങ്ങി നടൻ രാം ചരൺ ; ചിരഞ്ജീവിയാ ട്വിറ്ററിലൂടെ വാർത്ത പുറത്തുവിട്ടത് ; 2012 ലായിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം ; സന്തോഷവാർത്ത നീണ്ട 10 വർഷത്തിനുശേഷം

പത്താം വിവാഹവാര്‍ഷികത്തിന് പിന്നാലെ തന്നെ തേടിയെത്തിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍. രാം ചരണും ഭാര്യ ഉപാസനയും ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന സന്തോഷ വാർത്ത പുറത്തുവിട്ടത് രാം ചരണിന്റെ പിതാവും തെലുങ്ക് സൂപ്പർ സ്റ്റാറുമായ ചിരഞ്ജീവിയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വാർത്ത പുറത്തുവിട്ടത്. കോളേജ് കാലത്താണ് ഉപാസനയും രാംചരണും ആദ്യം കാണുന്നത്. ഇരുവരുടേയും സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. ലണ്ടനിൽ ഒരു സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ചയെന്നാണ് പിങ്ക് വില്ല റിപ്പോർട്ടിൽ പറയുന്നത്. ഡേറ്റ് ചെയ്യുന്നതിന് […]