കളിക്കുന്നതിനിടയിൽ അഴിമുഖത്തെ ജലാശയത്തിൽ വീണ് കാണാതായി ; രണ്ടു ദിവസത്തെ തിരച്ചിൽ ; ഒടുവിൽ നാലു വയസ്സുകാരന്റെ ജഡം തിരികെ എത്തിച്ച് മുതല

സ്വന്തം ലേഖകൻ ഇന്തോനീഷ്യ : ജലജീവികളിൽ തന്നെ ഏറ്റവും അപകടകാരികളായാണ് മുതലകളെ കണക്കാക്കുന്നത്. ഇരയെ മുന്നിൽ കിട്ടിയാൽ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള കഴിവ് അവയ്ക്കുണ്ട്. എന്നാൽ ഇന്തോനേഷ്യയിലെ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്തോനീഷ്യയിലെ ജാവ അഴിമുഖത്തിന് സമീപം കാണാതായ കുഞ്ഞിന്റെ ജഡം തിരികെയെത്തിച്ച് മുതല. മുഹമ്മദ് സിയാദ് എന്ന നാലു വയസ്സുകാരന്റെ ജഡമാണ് കേടുപാടുകൾ കൂടാതെ മുതല തിരികെയെത്തിച്ചത്. തികച്ചും അസാധാരണമായ ഈ സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പത്തടി നീളമുള്ള മുതല കാര്യങ്ങൾ മനസ്സിലാക്കിയിട്ടെന്നപോലെയാണ് പെരുമാറിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അഴിമുഖത്തിന് […]

സ്വകാര്യ കമ്പനികളെ മലര്‍ത്തിയടിക്കാന്‍ ബിഎസ്‌എന്‍എല്‍, മാസം വെറും 99 രൂപ മുടക്കിയാല്‍ വര്‍ഷം മുഴുവന്‍ അ‌ടിപൊളി

സ്വന്തം ലേഖകൻ ഉപയോക്താക്കൾക്കായി അ‌വിശ്വസനീയമായ നിരക്കില്‍ വര്‍ഷം മുഴുവന്‍ സേവനങ്ങള്‍ അ‌വതരിപ്പിച്ച്‌ ബിഎസ്‌എന്‍എല്‍ രംഗത്ത്. പുതിയതായി 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അ‌വതരിപ്പിച്ചുകൊണ്ടാണ് ബിഎസ്‌എന്‍എല്‍ സ്വകാര്യ കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. 1198 രൂപയുടെ പുതിയ ബിഎസ്‌എന്‍എല്‍ പ്ലാന്‍ 365 ദിവസ വാലിഡിറ്റിയുമായാണ് എത്തുന്നത്. അ‌തിനാല്‍ത്തന്നെ നിരവധി പേര്‍ക്ക് ഈ പ്ലാന്‍ ഗുണം ചെയ്യും. ഇടയ്ക്കിടയ്ക്ക് റീച്ചാര്‍ജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാകുകയും ചെയ്യും. 365 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിമാസം 300 മിനിറ്റ് വരെ സൗജന്യ കോളിങ്, 3 ജിബി ഡാറ്റ, 30 എസ്‌എംഎസ് […]

ചെറിയ ഉള്ളി കൊണ്ട് കിടിലനൊരു അച്ചാര്‍

സ്വന്തം ലേഖകൻ നിങ്ങൾക്ക് നല്ല എരിവും പുളിയും ഉള്ള അച്ചാർ ഇഷ്ടമാണോ? എന്നാൽ ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ… ചെറിയ ഉള്ളി കൊണ്ട് ഒരു വെറെെറ്റി അച്ചാർ തയ്യാറാക്കാം… ചോറിനൊപ്പം മാത്രമല്ല ചപ്പാത്തി, ദോശ എന്നിവക്കൊപ്പവും ഈ അച്ചാർ കഴിക്കാം…എങ്ങനെയാണ് ഈ അച്ചാർ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… ആവശ്യമായ ചേരുവകള്‍… ചെറിയ ഉള്ളി : ഒരു കിലോ ഇഞ്ചി; 100 ഗ്രാം വെളുത്തുള്ളി; 100 ഗ്രാം പച്ചമുളക്; 5 എണ്ണം മുളക് പൊടി; 4 സ്പൂണ്‍ കറി വേപ്പില ; 3 തണ്ട് നല്ലെണ്ണ; 200 […]

ഗുരുവായൂരപ്പന്റെ മുൻപിൽ ആനന്ദ് അംബാനിയും രാധിക മർച്ചന്‍റും ; ഇരുവരും എത്തിയത് സുഹൃത്തുക്കൾക്കൊപ്പം ; പുന്നത്തൂര്‍ ആനക്കോട്ടയും സന്ദർശിച്ചു മടക്കം

സ്വന്തം ലേഖകൻ തൃശൂര്‍: വിവാഹത്തിന് മുന്നോടിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധിക മർച്ചന്‍റും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും സുഹൃത്തുക്കൾക്കൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. ശ്രീവൽസം അതിഥി മന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു ഇരുവരെയും സ്വീകരിച്ചു. ശ്രീകൃഷ്ണ കോളേജ് ഗ്രൌണ്ടിൽ ഹെലികോപ്ടറിൽ എത്തിയ സംഘം റോഡ് മാർഗം ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണാധികാരികൾക്കൊപ്പം ആനന്ദും രാധികയും ദർശനം നടത്തി. ഭണ്ഡാരത്തി […]

മഞ്ജു വാര്യർ ഇനി ബൈക്കിൽ ചുറ്റും; ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി ലേഡി സൂപ്പർസ്റ്റാർ! പ്രചോദനമായിത് അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്ര

സ്വന്തം ലേഖകൻ എറണാകുളം : ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി മഞ്ജു വാര്യര്‍. എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിനു കീഴിലായിരുന്നു താരത്തിന്റെ ടെസ്റ്റ് . അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യര്‍ പല ഇന്റര്‍വ്യൂകളില്‍ പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് മഞ്ജുവാര്യർ ടൂവീലർ ലൈസൻസ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാന്‍ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകള്‍ക്കിടയിലാണ് മഞ്ജു വാര്യര്‍ ലൈസന്‍സ് സ്വന്തമാക്കാനുള്ള ടെസ്റ്റ് പാസായത്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത്ത് നായകനായ തുനിവാണ് ഇപ്പോള്‍ മഞ്ജുവിന്റെ ചിത്രം. […]

എതിരാളികളെ ഞെട്ടിച്ചുകൊണ്ട് മാരുതി സുസുക്കി ജിംനി ;അരങ്ങേറി രണ്ടു ദിവസം കൊണ്ട് വാഹനത്തിന് 3000 യൂണിറ്റുകളുടെ ബുക്കിങ്

സ്വന്തം ലേഖകൻ വാഹനപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന മാരുതി സുസുക്കി ജംനി 5 ഡോര്‍ 2023 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് മറനീക്കി പുറത്ത് വന്നത്. അരങ്ങേറി രണ്ട് ദിവസം കൊണ്ട് ഈ വാഹനത്തിന് ലഭിച്ച ബുക്കിംങ് മുഖ്യ എതിരാളികളെ പോലും ഞെട്ടിപ്പിക്കുന്നതാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 3,000 യൂണിറ്റുകളുടെ ബുക്കിങ് ആണ് ജിംനി 5 ഡോര്‍ സ്വന്തമാക്കിയിരിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ട മോഡല്‍ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നിരത്തിലെത്താന്‍ സാധ്യതയുണ്ട്. 11,000 രൂപ ടോക്കണ്‍ തുക അടച്ചു വാഹനം പ്രീ-ബുക്ക് ചെയ്യാം. സെറ്റ, […]

കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം ; പി എസ് സിയുടെ പുതിയ വിജ്ഞാപനമെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. കേരള പൊലീസിന്‍റെ അറിയിപ്പ് പൂര്‍ണരൂപത്തില്‍ ചുവടെ കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍: ഇപ്പോള്‍ അപേക്ഷിക്കാം കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കാം. CATEGORY NO: 669/2022, 671/2022 അപേക്ഷിക്കേണ്ട അവസാന […]

മനുഷ്യശരീരം കമ്ബോസ്റ്റാക്കി മാറ്റാന് അനുമതി; ഏറ്റവും മികച്ച വളം, പൂച്ചെടികളും പച്ചക്കറികളും നടാന്‍ ബെസ്റ്റ്

താല്‍പ്പര്യമുള്ളവര്‍ക്ക് മരണശേഷം സ്വന്തം ശരീരം കമ്ബോസ്റ്റ് ആക്കി മാറ്റാം. അമേരിക്കന്‍ സംസ്ഥാനമായ ന്യൂയോര്‍ക്കിലും ഇതിനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. 2019 ല്‍, ഇത് നിയമവിധേയമാക്കിയ ആദ്യത്തെ യുഎസ് സംസ്ഥാനമായിരുന്നു വാഷിംഗ്ടണ്‍. തുടര്‍ന്ന് കൊളറാഡോ, ഒറിഗോണ്‍, വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നിവയും ഇതിന് അനുമതി നല്‍കി. “നാച്ചുറല്‍ ഓര്‍ഗാനിക് റിഡക്ഷന്‍” എന്നാണ് ശവശരീരം കമ്ബോസ്റ്റ് ആക്കുന്നതിനെ അറിയപ്പെടുന്നത്.ഒരു കണ്ടെയ്നറില്‍ അടച്ച്‌ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ശരീരം ജീര്‍ണിപ്പിക്കുന്നതാണ് ഈ രീതി.വുഡ്‌ചിപ്‌സ്, പയറുവര്‍ഗങ്ങള്‍, വൈക്കോല്‍, പുല്ല് തുടങ്ങിയ വസ്തുക്കളോടൊപ്പം ഒരു ശരീരം അടച്ച പാത്രത്തില്‍ വയ്ക്കുകയും സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തില്‍ കമ്ബോസ്റ്റായി മാറുകയും […]

എരുമപ്പെട്ടി വധശ്രമകേസില്‍ പ്രതികള്‍ക്ക് എട്ട് വര്‍ഷവും എട്ടുമാസവും കഠിന തടവും; ആയ്യായിരം രൂപ പിഴയും.ബി.ജെ.പി പ്രവര്‍ത്തകരായ ആറുപേര്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി.

സ്വന്തം ലേഖകൻ എരുമപ്പെട്ടി:തിച്ചൂര്‍ സ്വദേശികളായ കോരുവാരുമുക്കില്‍ പ്രവീണ്‍ (35), കോരുവാരുമുക്കില്‍ രാഹുല്‍ (30), പൊന്നുംകുന്ന് കോളനി ശാന്തന്‍ (45), കോഴികുന്ന് കോളനി സിനില്‍ദാസ് (32), അമ്ബലത്തടവിള വീട്ടില്‍ ചാര്‍ളി (53) എന്നിവരെയാണ് തൃശൂര്‍ രണ്ടാം അഡീഷനല്‍‍ അസി. സെഷന്‍സ് ജഡ്ജി വി.ജി. ബിജു ശിക്ഷിച്ചത്. 2012 മാര്‍ച്ച്‌ നാലിന് വൈകീട്ട് 6.30ന് തിച്ചൂര്‍ എട്ടാംമാറ്റ് സെന്ററിലാണ് സംഭവം നടന്നത്. തിച്ചൂര്‍ ഐരാണി ക്ഷേത്രത്തിലെ ഉത്സവത്തില്‍ ശിങ്കാരി മേളത്തിലേക്ക് ഒന്നാം പ്രതി പ്രവീണ്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച്‌ കയറ്റി. ഇത് സിപിഎം പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതിനെ […]

ഒന്നരലക്ഷം വരെ വിലയുള്ള രണ്ട് സണ്‍ കോനൂര്‍ പക്ഷികളെ കാണാനില്ല; എലി പിടിച്ചെന്ന വിചിത്ര ന്യായവുമായി മൃഗശാല അധികൃതര്‍

തിരുവനന്തപുരം:നൂറ്റാണ്ടുകളുടെ പഴക്കവും പൈതൃകവുമുള്ള തലസ്ഥാന മൃഗശാലയില്‍ പുതിയ മൃഗങ്ങളെ കൊണ്ടുവരുന്നില്ലെന്നും ഉള്ളവയ്ക്ക് പ്രായാധിക്യമേറിയെന്നുമുള്ള ആക്ഷേപം ശക്തമാവുന്നു.അവധി ആഘോഷിക്കാനെത്തുന്ന തദ്ദേശവിദേശ സഞ്ചാരികളടക്കമുള്ള കാഴ്ചക്കാര്‍ മൃഗശാലയുടെ പരിസ്ഥിതി ആസ്വദിച്ച്‌ മടങ്ങുകയാണ്. വൈവിദ്ധ്യമുള്ള മൃഗങ്ങളുടെ എണ്ണത്തില്‍ കുറച്ചു വര്‍ഷങ്ങളായി വന്‍ കുറവ് സംഭവിച്ചിട്ടുണ്ട്. അടുത്തിടെ കൃഷ്ണമൃഗങ്ങള്‍ കൂട്ടത്തോടെ ചത്തിരുന്നു. ക്ഷയരോഗബാധ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സണ്‍കോണൂര്‍ വിഭാഗത്തില്‍പ്പെട്ട പക്ഷികളെ കാണാതായതും വലിയ വിവാദമായിരുന്നു. ശലഭ പാര്‍ക്കിന് സമീപമുള്ള മക്കോവോ തത്തകളുടെ കൂട്ടിലെ പ്രത്യേക കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന 22 സണ്‍ കോനൂര്‍ പക്ഷികളില്‍ രണ്ടെണ്ണത്തെ എലി പിടിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. […]